ഏത്തപ്പഴം, ക്യാരമല്‍ സോസ്... സൂപ്പര്‍ ടേസ്റ്റി പാന്‍കേക്ക്

ഹെല്‍ത്തിയും ടേസ്റ്റിയുമായ ബനാന പാന്‍കേക്ക് തയ്യാറാക്കുന്ന വിധം

dot image

ബ്രേക്ക് ഫാസ്റ്റിന് ആരോഗ്യപ്രദമായ എന്തെങ്കിലും തന്നെ വേണം അല്ലേ. അപ്പോള്‍ പിന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കഴിക്കാവുന്ന ഏത്തപ്പഴം പാന്‍കേക്ക് തയ്യാറാക്കിയാലോ? അവധി ദിവസങ്ങളിലോ വീട്ടില്‍ അതിഥികള്‍ വരുമ്പോഴോ ഒക്കെ ഈ വിഭവം പരീക്ഷിച്ചുനോക്കാവുന്നതാണ്.

ബനാന പാന്‍കേക്ക് വിത്ത് ക്യാരമല്‍ സിറപ്പ്

ആവശ്യമുള്ള സാധനങ്ങള്‍

ഗോതമ്പുപൊടി - 3 കപ്പ്
ബേക്കിംഗ് പൗഡര്‍ - 3 ടീസ്പൂണ്‍
പാല്‍ - 3 കപ്പ്
പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍
ബട്ടര്‍ ഉരുക്കിയത് - 4 ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ് - 2 ടീസ്പൂണ്‍
ഉപ്പ് - 1/2 ടീസ്പൂണ്‍
ഏത്തപ്പഴം - 4 എണ്ണം(രണ്ടെണ്ണം ഉടച്ചുവയ്ക്കുക, ബാക്കി രണ്ട് ഏത്തപ്പഴം വട്ടത്തില്‍ ചെറുതായി അരിഞ്ഞ് വയ്ക്കുക)
ക്യാരമല്‍ സോസ് - 1 1/2 കപ്പ്
ബട്ടര്‍ - 1/2 കപ്പ്
കുക്കിംഗ് ക്രീം - 1 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് ബേക്കിംഗ് പൗഡറും ഗോതമ്പുപൊടിയും അരിച്ചിടുക. അതിലേക്ക് പഞ്ചസാരയും ബട്ടറും വാനില എസന്‍സും ചേര്‍ത്തിളക്കുക. ഇനി പാലും ഏത്തപ്പഴം ഉടച്ചതും ഒന്നിച്ചടിച്ച് അതും ചേര്‍ത്ത് കലക്കി വയ്ക്കാം.


ഒരു നോണ്‍സ്റ്റിക്ക് പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി അല്‍പ്പം ബട്ടര്‍ ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് കാല്‍ കപ്പ് മാവ് കോരിയൊഴിച്ച് തീകുറച്ചുവച്ച് രണ്ട് മിനിറ്റ് ചൂടാക്കി വേവിക്കുക. ഇങ്ങനെ മാവ് തീരുന്നതുവരെ കോരിയൊഴിച്ച് പാന്‍കേക്ക് ചുട്ടെടുക്കാം. കാരമല്‍സോസും ക്രീമും മുകളിലൊളിച്ച് വിളമ്പാം.

Content Highlights :Banana Pancake with Caramel Syrup. How to make healthy and tasty banana pancakes

dot image
To advertise here,contact us
dot image