
രാവിലെയും വൈകുന്നേരവും പലഹാരമായി തയ്യാറാക്കാവുന്ന ഒന്നാണ് ചുവപ്പ് ചീരകൊണ്ട് തയ്യാറാക്കാവുന്ന ഗോതമ്പ് അപ്പം. ഗോതമ്പ് പൊടിയും ചീരയും ചുവന്നുളളിയും ഇഞ്ചിയും പച്ചമുളകുമൊക്കെ ചേര്‍ത്ത് കുഴച്ചെടുത്ത മാവ് കൈകൊണ്ട് കല്ലില്‍ പരത്തി ഉണ്ടാക്കിയെടുക്കുന്ന ഈ പലഹാരം വളരെ സ്വാദിഷ്ഠമാണ്.
ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പുപൊടി- 1 കപ്പ്
ചീരയില അരിഞ്ഞത്- 1 കപ്പ്
ചുവന്നുള്ളി നീളത്തില്‍ അരിഞ്ഞത്- 10 എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത്- 5 എണ്ണം
ഇഞ്ചി ഗ്രേറ്റ് ചെയ്തത്- 1 എണ്ണം ഇടത്തരം കഷണങ്ങളാക്കിയത്
ഉപ്പ് - പാകത്തിന്
എണ്ണ- പാകത്തിന്
വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പുപൊടിയിലേക്ക് ചീരയില, ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി, ഉപ്പ് എന്നിവ ചേര്‍ത്ത് അല്‍പ്പം വെള്ളത്തില്‍ കട്ടിയില്‍ കുഴയ്ക്കുക. ദോശക്കല്ലില്‍ എണ്ണ പുരട്ടി കൈകൊണ്ട് അധികം കട്ടിയില്ലാതെ പരത്തിയെടുക്കാം. ഒരു വശം മൊരിഞ്ഞശേഷം മറിച്ചിടുക. ചൂടോടെ ചമ്മന്തിക്കൊപ്പം വിളമ്പാം.
Content Highlights :Wheat Dosha that can be prepared with red spinach