
ആവശ്യമുള്ള സാധനങ്ങള്‍
1 ദശക്കട്ടിയുള്ള മീന്‍- അര കിലോ(ചതുരത്തില്‍ മുറിച്ചത്)
കോണ്‍ഫ്ളോര്‍- രണ്ട് ടേബിള്‍ സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
സോയാസോസ്- ഒരു ടീസ്പൂണ്‍
ഉപ്പ്- ഒരു നുള്ള്
2 റിഫൈന്‍ഡ് ഓയില്‍- വറുക്കാന്‍ ആവശ്യത്തിന്
3 വെളുത്തുള്ളി അരിഞ്ഞത്- ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരച്ചത്- ഒരു ടേബിള്‍ സ്പൂണ്‍
4 തക്കാളി സോസ്- അഞ്ച് ടേബിള്‍ സ്പൂണ്‍
റെഡ്ചില്ലി സോസ്- രണ്ട് ടേബിള്‍ സ്പൂണ്‍
സോയാ സോസ്- ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര- ഒരു ടീസ്പൂണ്‍
5 റിഫൈന്‍ഡ് ഓയില്‍- മൂന്ന് ടേബിള്‍ സ്പൂണ്‍
6 ഉണക്കമുളക് ചതച്ചത്- പത്തെണ്ണം
7 സ്പ്രിംഗ് ഒനിയന്‍- രണ്ടെണ്ണം(അരിഞ്ഞ് ചതച്ചത്)
ഉപ്പ് - പാകത്തിന്
8 കോണ്‍ഫ്ളോര്‍- ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മീന്‍ ഒഴികെയുള്ള ആദ്യ ചേരുവയിലെ കൂട്ടുകളെല്ലാം ഒന്നിച്ച് കലക്കുക. മീന്‍ ഈ കൂട്ടില്‍ മുക്കി വറുത്തെടുക്കുക.
നോണ്‍സ്റ്റിക് പാനില്‍ എണ്ണ ചൂടാകുമ്പോള്‍ വെളുത്തുള്ളി അരിഞ്ഞതും, അരച്ചതും, മുളകു ചതച്ചതും വഴറ്റുക. അതിലേക്ക് കോണ്‍ഫ്ളോര്‍ ഒഴിച്ചുള്ള ചേരുവകള്‍ ചേര്‍ക്കുക. വറുത്ത മീന്‍ ചേര്‍ക്കുക. എട്ടാമത്തെ ചേരുവകള്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് കലക്കുക. ഇത് മീനില്‍ ചേര്‍ത്ത് നന്നായി ഇളക്കി കുറുകി വറ്റുമ്പോള്‍ വാങ്ങിവയ്ക്കുക.
Content Highlights :Let's prepare a trendy dish using fish