ഉന്മേഷം പ്രദാനം ചെയ്യും, സമ്മര്‍ദം അകറ്റും, ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കും;പഴം ചില്ലറക്കാരനല്ല

എന്തൊക്കെയാണ് പഴത്തിന്റെ ആരോഗ്യഗുണങ്ങളെന്ന് നോക്കാം

dot image

മറ്റുഫലങ്ങളെ അപേക്ഷിച്ച് പഴത്തിന് വില കുറവാണ്. എന്നുകരുതി പഴത്തെ അത്ര വില കുറച്ചുകാണരുത്. പഴം പോലെ ഇത്ര കുറഞ്ഞ ചെലവില്‍ ആരോഗ്യത്തെ സംരക്ഷിക്കുന്ന മറ്റൊരു ഫലമില്ലെന്നുതന്നെ പറയാം. എന്തൊക്കെയാണ് പഴത്തിന്റെ ആരോഗ്യഗുണങ്ങളെന്ന് നോക്കാം

പഴത്തില്‍ നിറയെ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദം ക്രമീകരിക്കാന്‍ സഹായിക്കുന്ന ഫലമാണ് പഴം. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയും, ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും.

ദഹനം ശരിയല്ലെങ്കില്‍ ഒരു പഴം കഴിക്ക് എല്ലാം ശരിയാകും എന്ന് മുതിര്‍ന്നവര്‍ പറഞ്ഞുകേട്ടിട്ടില്ലേ. മലബന്ധം തടയാനും, ആരോഗ്യമുള്ള കുടല്‍ നിലനിര്‍ത്താനും സഹായിക്കുന്ന ഒന്നാണ് ഇത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. ഒരു മികച്ച ദഹനവ്യവസ്ഥ ശരീരത്തെ ആരോദഗ്യത്തോടെയിരിക്കാന്‍ ഒരുപാട് സഹായിക്കുന്ന ഒന്നാണ്. പഴം കഴിക്കുന്നത് അത് ഉറപ്പുവരുത്തും

ഉന്മേഷക്കുറവുണ്ടോ പഴം കഴിക്കൂ..അതേ ഊര്‍ജം പ്രദാനം ചെയ്യാന്‍ പഴത്തേക്കാള്‍ നല്ലൊരു ഫലമില്ല. പഴത്തില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ വളരെ വേഗത്തില്‍ ശരീരത്തില്‍ ഊര്‍ജം പ്രദാനം ചെയ്യുന്നു. അതിനാല്‍ പ്രാതലിന് മുന്‍പോ ശേഷമോ പഴം കഴിക്കുന്നത് നന്നായിരിക്കും.

സ്‌ട്രെസ് അകറ്റാന്‍ പഴത്തേക്കാള്‍ മികച്ച മറ്റൊരു മാര്‍ഗമില്ല. ട്രിപ്‌റ്റോഫന്‍, അമിനോ ആസിഡ് എന്നിവയാല്‍ സമ്പുഷ്ടമാണ് പഴം. സെറോട്ടോണിന്റെ ഉല്പാദനത്തിന് സഹായിക്കുന്ന ഘടകങ്ങളാണ് ഇവ. അതിനാല്‍ പഴം കഴിക്കുന്നത് മൂഡ് മാറ്റി സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.

Content Highlights:What Bananas Can Do for Your Health

dot image
To advertise here,contact us
dot image