'ഇത് രോഗമല്ല, ഒരു അവസ്ഥയാണ്'; എന്താണ് സെറിബ്രൽ പാൾസി

സാധാരണ കുട്ടികളോട് പെരുമാറുന്നതുപോലെ തന്നെ സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളോടും പെരുമാറണം

തസ്നി ടിഎ
4 min read|06 Oct 2023, 06:59 pm
dot image

ഗർഭാവസ്ഥയിലോ പ്രസവ സമയത്തോ അതിനുശേഷമോ കുഞ്ഞിൻ്റെ തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്ന അവസ്ഥയാണ് സെറിബ്രൽ പാൾസി. കുട്ടികളുടെ തലച്ചോറിന്റെ വളർച്ചയെയും പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഈ അവസ്ഥ ചലന വൈകല്യത്തിനും ബുദ്ധിമാന്ദ്യത്തിനും കാരണമാകുന്നു. മസ്തിഷ്ക തളർവാതം എന്നറിയപ്പെടുന്ന അവസ്ഥയാണ് ഇത്. ലോകത്താകമാനം 17 ദശലക്ഷത്തോളം പേർ സെറിബ്രൽ പാൾസി ബാധിച്ചവരെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ അവസ്ഥ ലോകത്തിൽ കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രശ്നങ്ങളെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഒക്ടോബർ ആറ് സെറിബ്രൽ പാൾസി ഡേ ആയി ആചരിക്കുന്നത്. ശിശു രോഗ വിദഗ്ധരെ സംബന്ധിച്ച് ഇപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒരു അവസ്ഥയാണ് സെറിബ്രൽ പാൾസി. സെറിബ്രൽ പാൾസി രോഗാവസ്ഥയെക്കുറിച്ച് റിപോർട്ടർ ഡിജിറ്റലുമായി സംസാരിക്കുകയാണ് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡേവിഡ്സൺ ദേവസ്യ.

സെറിബ്രൽ പാൾസി

സെറിബ്രൽ പാൾസി എന്ന് പറയുന്നത് ഒരു രോഗമല്ല അത് ഒരു അവസ്ഥയാണ്. ഇത് ചലനത്തിലുള്ള വൈകല്യമാണ്. ഇതുമൂലം ബുദ്ധിമാന്ദ്യത ഉണ്ടാകാനും ഉണ്ടാകാതിരിക്കാനുമുള്ള സാധ്യതയുണ്ട്. സാധാരണഗതിയിൽ ഒരു കുട്ടിയ്ക്ക് നടക്കാൻ, കൈകാലുകൾ അനക്കുന്നതിൽ ഒക്കെ വൈകല്യങ്ങൾ അനുഭവപ്പെടുന്ന അവസ്ഥയെയാണ് സെറിബ്രൽ പാൾസി എന്ന് പറയുന്നത്. ജനിച്ച ഉടനെ കുട്ടി കരയാതെ ഇരിക്കുക, ജനിച്ച ഉടനെ തലച്ചോറിലുണ്ടാകുന്ന ഇൻഫെക്ഷൻ, തലച്ചോറിലേക്കുള്ള രക്ത ഓട്ടത്തിലുള്ള അഭാവം അല്ലെങ്കിൽ രക്തസ്രാവം, ഗ്ലൂക്കോസ് കുറയുക, സീഷ്വർ എന്നിവ വരുന്നതും സെറിബ്രൽ പാൾസി ഉണ്ടാകാൻ പ്രധാന കാരണമാണ്. ഇത്തരം കാരണങ്ങളില്ലാതെയും ജനിതകപരമായ പലകാരണങ്ങൾ കൊണ്ടും ഈ അവസ്ഥ വരാനുള്ള സാധ്യതയുണ്ട്. ഗർഭിണിയായിരിക്കുന്ന സമയത്ത് അമ്മയ്ക്ക് എന്തെങ്കിലും ഇൻഫെക്ഷൻ ഉണ്ടാവുക, മറുപിള്ളയിൽ നിന്നുള്ള രക്തയോട്ടം കുറയുക, കുഞ്ഞിന് വളർച്ച കുറവാകുക , വെള്ളം കുറവ് (അമ്നിയോട്ടിക് ഫ്ലൂയിഡ്) എന്നിങ്ങനെയുള്ള സാഹചര്യങ്ങളിലും കുട്ടികളിൽ സെറിബ്രൽ പാൾസി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഗർഭിണികൾ ശ്രദ്ധിക്കേണ്ടത്!

ഗർഭിണിയായിരിക്കുമ്പോൾ സ്ത്രീകൾ ആൻ്റിനൈഡൽ സ്കാനിങ്ങ് ചെയ്യുക. ഗൈനക്കോളജിസ്റ്റുകളുടെ അഡ്വൈസ് കൃത്യമായി പിന്തുടരുക. കോംപ്ലിക്കേഷൻസ് ഉണ്ടാവുകയാണെങ്കിൽ കുട്ടിയ്ക്ക് സെറിബ്രൽ പാൾസി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന് ത്രെറ്റൻഡ് അബോഷൻ (threatened abortion), ബ്ലീഡിങ്, ചെറിയ രീതിയിലുള്ള സ്പോട്ടിങ് ബ്ലീഡിങ് ഒക്കെ ഉണ്ടെങ്കിൽ കുട്ടിയ്ക്ക് സെറിബ്രൽ പാൾസി ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ബിപി വന്ന് സീഷ്വർ ഉണ്ടാകുന്ന സാഹചര്യം, മഷി ഇറങ്ങി (Meconium) കുട്ടിയുടെ ശ്വാസനാളത്തിലേക്ക് കേറി പോകാനുള്ള സാധ്യത, വെള്ളം പൊട്ടിപോകുക, വൈകി ഹോസ്പിറ്റലിൽ എത്തുക, കുട്ടിയെ കൃത്യമായ സമയത്ത് പുറത്തെടുക്കാൻ പറ്റാതെ വരിക, കുട്ടിയ്ക്ക് ഓക്സിജൻ കിട്ടാത്ത അവസ്ഥയിലേക്ക് പോവുക തുടങ്ങിയ സാഹചര്യങ്ങൾ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം. ഇത്തരം സാഹചര്യം ഒഴിവാക്കാൻ പറ്റുന്നതാണ്.

മിമിക്സ് സെറിബ്രൽ പാഴ്സി

പല കാരണം കൊണ്ട് പുറത്തുവരുന്ന അവസ്ഥയാണ് സെറിബ്രൽ പാൾസി. അണ്ടർലൈൻ പ്രശ്നത്തിന്റെ റിഫ്ലക്ഷനാണ് സെറിബ്രൽ പാഴ്സി. മിമിക്സ് അതായ്ത് മിമിക്രി സെറിബ്രിൽ പാൾസിയുടെ അപരൻ എന്നാണ് അറിയപ്പെടുന്നത്. ഇത് പല സാഹചര്യങ്ങളിലും ഉണ്ട്. ജനറ്റിക്, മെറ്റബോളിക് പ്രശ്നങ്ങൾ കാരണം ഉണ്ടാകുന്ന സെറിബ്രൽ പാൾസി പലതും ചികിത്സിച്ച് മെച്ചപ്പെടുത്താവുന്നതായിരിക്കും. പീഡിയാട്രിക്സിൽ തന്നെ ന്യൂറോളജിസ്റ്റിനെ കണ്ട് ആവശ്യമായ ടെസ്റ്റുകൾ നടത്തിയാൽ ഇത് കണ്ടെത്താൻ സാധിക്കും. അതുവഴി ഒരുപാട് കാലം കിടന്നിരുന്ന കുട്ടിക്ക് എണീറ്റ് നിന്ന് വാക്കറിൽ നടക്കാനായേക്കും.

ഒരു കുട്ടി രണ്ടുമാസം ആകുമ്പോൾ തന്നെ നോക്കി തുടങ്ങും. നാല് മാസമാകുമ്പോഴേക്കും കഴുത്ത് ഉറയ്ക്കും, അഞ്ചാറ് മാസമാകുമ്പോഴേക്കും കമിഴ്ന്ന് കിടക്കും. ഇതൊന്നും ക്രമാതീതമായി പ്രായത്തിനുസൃതമായി ഉണ്ടാകുന്നില്ലെങ്കിൽ സെറിബ്രൽ പാൾസി ആണോ എന്ന് സംശയിക്കാം. ഒരു കുഞ്ഞ് ഇടതു കൈമാത്രമാണ് ഉപയോഗിക്കുന്നതെങ്കിൽ അത്തരം സാഹചര്യത്തിൽ സംശയിക്കാവുന്നതാണ്. ഈ സമയങ്ങളിൽ രോഗം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ കുട്ടി നടക്കാൻ തുടങ്ങുമ്പോൾ മനസിലാക്കാൻ സാധിക്കും. നടക്കുന്ന സമയത്തുള്ള വ്യത്യാസങ്ങൾ ഒരു കാല് വലിച്ചു നടക്കൽ, ഏന്തി നടക്കൽ എന്നിവയാണ്. അങ്ങനെയുണ്ടെങ്കിൽ സെറിബ്രൽ പാൾസി ആണെന്ന് സംശയിക്കാവുന്നതാണ്.

സെറിബ്രൽ പാൾസി ചികിത്സ

സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾക്ക് രണ്ട് തരം ചികിത്സയാണ് ചെയ്യുന്നത്. ഒന്ന് ഫിസിയോ തെറാപ്പി റിലേറ്റഡായിട്ടുള്ള അക്യുപേഷൻ തെറാപ്പി. മറ്റൊന്ന് സ്ട്രെച്ചിങ് എക്സർസൈസ് റിലേറ്റ്ഡ് ആയിട്ടുള്ള ചികിത്സ. മെഡിക്കൽ ട്രീറ്റ്മെന്റ് എന്ന് പറയുമ്പോൾ ഡോക്ടർമാർ തരുന്ന ചില ട്രീറ്റ്മെന്റ്സാണ് ഇതൊക്കെയും. പേശികളുടെ ടൈറ്റ്നസ് കുറയ്ക്കാനായുള്ള മരുന്നുകൾ ലഭിക്കും. എക്സ്പോളോ ഇഷ്യൂസ്, ഛർദ്ദിൽ, മലബന്ധം തുടങ്ങിയവ ഉണ്ടെങ്കിൽ അതിനുള്ള മരുന്നുകളും കൊടുക്കും. സപ്പോർട്ടീവ് കെയർ എന്ന് പറയുന്നത് മരുന്ന് കഴിക്കാൻ പറ്റാത്ത കുട്ടികൾക്ക് വയറിലേക്കോ മൂക്കിലേക്കോ ട്യൂബിട്ട് കൊടുക്കുക പോലെയുള്ള ചികിത്സാസംവിധാനങ്ങളാണ്. ഇടയ്ക്ക് ഇടയ്ക്ക് കഫക്കെട്ടുള്ള കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് വാക്സിനേഷൻ നൽകണം. ഫിസിയോ, ഒക്യുപേഷനൽ തെറാപ്പി മുതലായ ട്രീറ്റ്മെന്റുകൾ ചെയ്യേണ്ടിവരും. എഴുന്നേറ്റ് നടക്കുന്നതിനുവേണ്ടി ചില സൈഹചര്യങ്ങളിൽ മൈനർ സർജറികൾ ചെയ്യേണ്ടി വരാറുണ്ട്. അത് ഗുണകരമായിട്ടാണ് കാണാറുള്ളത്. അതിനോട് അനുബന്ധമായി പീഡിയാട്രിഷൻ, സൈക്കോളജിസ്റ്റ് , ഡെവലപ്മെന്റ് പീഡിയാട്രിഷൻ എന്നിവരുടെയും സഹായം തേടേണ്ടിവരും. ഈ പിന്തുണ രോഗബാധിതരായ കുട്ടികൾക്ക് മാത്രമല്ല മാതാപിതാക്കൾക്കും ആവശ്യമാണ്. അമ്മയാണ് കുട്ടിയെ കൂടുതലായി ശ്രദ്ധിക്കുക അമ്മ കെയർ ടേക്കറാണ്. അവർക്കും നല്ല സപ്പോർട്ട് കൊടുക്കേണ്ടതുണ്ട്.

ഇത്തരം അവസ്ഥയിലുള്ള കുട്ടികളോടുണ്ടാകേണ്ട സമീപനം

സാധാരണ കുട്ടികളോട് പെരുമാറുന്നതുപോലെ തന്നെ രോഗബാധിതരായ കുട്ടികളോടും പെരുമാറണം. നമ്മൾ പോകുന്ന സ്ഥലങ്ങളിൽ അവരേയും കൂടെകൂട്ടാൻ ശ്രമിക്കുക. പോസിറ്റീവ് അന്തരീക്ഷത്തിൽ വളർത്തിയെടുക്കുക. പാർക്ക്, ബീച്ച് തുടങ്ങി കുട്ടികൾ കളിക്കുന്നിടങ്ങളിലേക്ക് കൊണ്ടുപോവുക., അവെര നടത്തിക്കുക. Make them feel one among as എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളിലെ മാനസികമായ വളർച്ച വളരെ പ്രധാനപ്പെട്ടതാണ്. ശാരീരികമായ വൈകല്യങ്ങൾ ഉണ്ടെങ്കിൽ വീൽചെയറിൽ സഹായം തേടുന്ന കുട്ടികളിൽ എല്ലാം മാനസികമായ വളർച്ച വളരെ പ്രധാനപ്പെട്ടതാണ്. അവരുടെ വൈകല്യങ്ങൾ മനസിലാക്കി കൊണ്ട് പല കാര്യങ്ങൾ ഇന്ന് ചെയ്യാൻ സാധിക്കും. ആർട്ടിഫിഷൽ ഇന്റലിജന്റ് വെച്ചൊക്കെ ചെയ്യാൻ സാധിക്കും.

സെറിബ്രൽ പാൾസി ഉള്ള കുട്ടികളുടെ ഫാമിലിയ്ക്ക് സപ്പോർട്ട് വളരെ ആവശ്യമാണ്. കുട്ടികൾക്ക് വെള്ളത്തിലേക്കിറങ്ങാനുള്ള റാംപ് പോലുള്ള, കൈവരികളോട് കൂടിയുള്ള പൂളുകൾ ഉണ്ടാക്കുകയാണെങ്കിൽ കുട്ടികളെ വാക്കറോടെയോ വീൽചെയറോടെയോ കൊണ്ടുപോകാൻ സാധിക്കും. കുട്ടികൾക്ക് സുരക്ഷയോടെ വെള്ളം ആസ്വദിക്കാനും, ബീച്ചിലൂടെയൊക്കെ നടക്കാനും ഉള്ള അവസരം ഒരുക്കിയാൽ കുട്ടികൾക്ക് മാനസികമായി നല്ല റിലാക്സേഷൻ ഉണ്ടാകും. ഇതിനായുള്ള സപ്പോർട്ട് ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ലഭിച്ചാൽ ഒരുപാട് ഗുണം ചെയ്യും. ഹാന്റികാപ്ഡ് ആയിട്ടുള്ള ആളുകളുമായി കൂട്ടുകൂടുകയാണെങ്കിൽ വളരെ നല്ലതാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us