സൈനസ് വിട്ടുമാറുന്നില്ലേ, പ്രതിവിധികളുണ്ട്

ചില ഭക്ഷണങ്ങൾ കഴിക്കുന്നത് സൈനസ് അണുബാധയെ പ്രതിരോധിക്കാൻ കഴിയും

dot image

സൈനസ് അണുബാധ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കിൽ അതിനുള്ള പ്രതിവിധി ഉണ്ട്. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് സൈനസ് അണുബാധയെ പ്രതിരോധിക്കാൻ കഴിയും. പല കാലാവസ്ഥയിലും സൈനസ് അണുബാധ ഉണ്ടാക്കാൻ സാധ്യത ഏറെയാണ്. തണുപ്പുകാലത്ത് മുഖത്ത് കാറ്റടിക്കുമ്പോൾ സൈനസ് അണുബാധ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്.

സൈനസ് വേദന ഒഴിവാക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ സൈനസ് വേദനയ്ക്ക് കാരണമാകുമെങ്കിലും മറ്റുചില ഭക്ഷണങ്ങൾ സൈനസിനെ പ്രതിരോധിക്കാൻ സഹായിക്കും. അങ്ങനെയുള്ള ചില ഭക്ഷണക്രമങ്ങൾ പരിചയപ്പെടാം.

ജനപ്രീതിയിൽ മുന്നിൽ തെന്നിന്ത്യൻ നടിമാർ, ദീപികയെയും പിന്നിലാക്കി സാമന്ത

സൈനസ് അണുബാധ വർദ്ധിക്കുമ്പോൾ നിങ്ങൾ കഴിക്കേണ്ട 5 ഭക്ഷണങ്ങൾ ഇതാ...

1. ചൂടുള്ള പാനീയങ്ങൾ

സൈനസ് അണുബാധയ്ക്കുള്ള ഏറ്റവും മികച്ച പ്രതിവിധികളിൽ ഒന്ന് ചൂടുള്ള പാനീയങ്ങൾ തന്നെയാണ്. ചൂടുള്ള ഏതു പാനീയമായാലും തൊണ്ടയിലെയും ശ്വാസകോശ സംബന്ധമായതുമായ അണുബാധകളെ ഒഴിവാക്കാൻ സഹായിക്കും. അണുബാധ മാറാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചൂടുവെള്ളത്തിൽ ഇഞ്ചി അല്ലെങ്കിൽ മഞ്ഞൾ ചേർത്താൽ അണുബാധയെ നല്ലരീതിയിൽ തന്നെ പ്രതിരോധിക്കാൻ സഹായിക്കും.

കർത്തവ്യപഥിൽ വർണാഭമായ പരേഡ്: അഭിവാദ്യം ചെയ്ത് രാഷ്ട്രപതി, ചടങ്ങ് ആസ്വദിച്ച് ഫ്രഞ്ച് പ്രസിഡന്റ്

2. പഴങ്ങൾ

സൈനസ് അണുബാധയുണ്ടായാൽ ആ സമയത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. വിറ്റാമിൻ സിയും സിട്രിക് ആസിഡും അടങ്ങിയിട്ടുള്ള ഓറഞ്ച്, നാരങ്ങ, ഗ്രേപ്ഫ്രൂട്ട്, കിവി തുടങ്ങിയ പഴങ്ങളിൽ ആൻ്റിഓക്സിഡൻ്റുകൾ ഉണ്ട്. ഇത് അണുബാധയെ തടയാൻ സഹായിക്കും. ഈ ആൻ്റിഓക്സിഡൻ്റുകൾ ചർമ്മത്തിന് കേടുപാടുകൾ വരുത്തുന്നത് തടയുന്നതിലൂടെ വീക്കം, മൂക്കിലെ കഫം എന്നിവ കുറയ്ക്കാനും സഹായിക്കും.

അവസാനം ഇല്ലാത്ത സാവി യുഗം; സ്പാനിഷ് ഇതിഹാസം ബാഴ്സ വിടുമോ ?

3. വെളുത്തുള്ളിയും ഇഞ്ചിയും

ഇഞ്ചിയും വെളുത്തുള്ളിയും കഴിക്കുന്നതും അത് അടങ്ങിയ ഭക്ഷണങ്ങളും സൈനസ് അണുബാധയും വേദനയും ഒഴിവാക്കാൻ സഹായിക്കും. ഇഞ്ചിയിൽ ആൻറി ഓക്സിഡൻറുകളും ആൻറി-ഇൻഫ്ലമേറ്ററിയും അടങ്ങിയിട്ടുണ്ട്, ഇത് രോഗശാന്തി പ്രക്രിയയെ വേഗത്തിലാക്കുകയും വേദന കുറയ്ക്കുകയും ചെയ്യും. അസ്വസ്ഥത, അലർജി, സൈനസ് വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റിഹിസ്റ്റാമൈനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിയിൽ സൾഫർ ധാരാളം അടങ്ങിയിട്ടുണ്ട്, അതിൽ ആൻറി ഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്, വൈറസുകളെ ചെറുക്കാനും വീക്കം കുറയ്ക്കാനും ഇത് സഹായിക്കും.

4. തേൻ

ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ നിറഞ്ഞതാണ് തേൻ. തേൻ അണുബാധ വേദന ശമിപ്പിക്കാൻ സഹായിക്കും. തേൻ ചേർത്ത ചൂടുവെള്ളം ബാക്ടീരിയകളെ നശിപ്പിക്കാനും സൈനസ് വേദന ശമിപ്പിക്കാനും സഹായിക്കും. കൂടാതെ, ഇത് തൊണ്ടവേദന ശമിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഇത് കുട്ടികൾക്ക് വളരെ ഫലപ്രദവുമാണ്.

രണ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം; മുഴുവന് പ്രതികള്ക്കും വധശിക്ഷ

5. വെള്ളം

സൈനസ് വേദന ഒഴിവാക്കാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമാണ് വെള്ളം. സൈനസ് അണുബാധയുണ്ടെങ്കിൽ ശരീരത്തിൽ വെള്ളത്തിൻ്റെ അളവ് കൂട്ടേണ്ടത് വളരെ പ്രധാനമാണ്. ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം കൂട്ടുകയും സൈനസ് അണുബാധയിൽ നിന്ന് മോചനം നേടാൻ സഹായിക്കുകയും ചെയ്യും. ധാരാളം വെള്ളം കുടിക്കുന്നത് തൊണ്ട വരൾച്ച തടയാനും സഹായിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us