ദഹന പ്രശ്നങ്ങളുണ്ടോ? ഉണക്കമുന്തിരി സഹായിക്കും, ഗുണങ്ങളേറെ...

ഉണക്കമുന്തിരി രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് പോഷകഗുണം വർദ്ധിപ്പിക്കും

dot image

ഉണക്കമുന്തിരിക്ക് ഗുണങ്ങളേറെയാണ്. ഉണക്ക മുന്തിരി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരിരത്തിലെ ജലാംശം വർദ്ധിപ്പിക്കുകയും ദഹനപ്രശനങ്ങൾ പരിഹരിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. പ്രതിരോധശേഷിയുടെ കുറവ് മൂലം പലതരം ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നവർക്ക് ഉണക്കമുന്തിരി കഴിക്കുന്നത് ഗുണകരമാണ്.

ഉണക്കമുന്തിരി രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് പോഷകഗുണം വർദ്ധിപ്പിക്കും. ഇത് ദഹനപ്രശ്നങ്ങൾ കുറയ്ക്കും. ശ്വാസകോശ വീക്കം, വരണ്ട ചുമ എന്നിവ കുറയ്ക്കാൻ ഉണക്ക മുന്തിരിയുടെ ഉപയോഗം നല്ലാതണെന്നുമാണ് കണക്കാക്കുന്നത്. ഈ ഗുണങ്ങൾക്ക് പുറമേ, കുതിർത്ത മുന്തിരി ഊർജ്ജം പ്രധാനം ചെയ്യുകയും ശരിരത്തിലെ ജലാംശം വർദ്ധിപ്പിക്കുകയും ചെയ്യും.

ഉണക്ക മുന്തിരി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ അഞ്ച് പ്രധാന കാരണങ്ങൾ

1. മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ദഹന പ്രക്രിയയെ സഹായിക്കാനും ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാനും ഉണക്കമുന്തിരി ശീലമാക്കാം.

2. ഉണക്ക മുന്തിരി ഇരുമ്പിൻ്റെ പ്രധാന ഉറവിടമായി പ്രവർത്തിക്കുന്നു. മുന്തിരി കുതിർക്കുന്നത് ഇരുമ്പിൻ്റെ ആഗിരണം വർദ്ധിപ്പിക്കുന്നു. ഇരുമ്പിൻ്റെ കുറവുള്ള അനീമിയ രോഗമുള്ളവർക്ക് ഇത് പ്രത്യേകിച്ചും പ്രയോജനകരമാണ്. ഇത് ശരീരത്തിലെ ഇരുമ്പിൻ്റെ അളവ് മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു

3. ആന്റിഓക്സിഡന്റുകളോടൊപ്പം പൊട്ടാസ്യം, അയൺ, ബി കോംപ്ലക്സ് വിറ്റാമിനുകൾ തുടങ്ങിയവയും അടങ്ങിയതിനാല് ഇവ രക്തസമ്മര്ദ്ദം നിയന്ത്രിക്കാന് സഹായിക്കുന്നു

4. പ്രതിരോധശേഷി കൂട്ടാനും ഉറക്ക പ്രശ്നങ്ങൾക്ക് പരിഹാരമേകാനും ഉണക്ക മുന്തിരി ശീലമാക്കാം.

5. പല്ലുകളുടെ ആരോഗ്യത്തിനും ഉണക്ക മുന്തിരി ശീലമാക്കാം. പല്ലിലെ ഇനാമലിനെ സംരക്ഷിക്കാന് കാത്സ്യം ധാരാളമടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us