18 മാസം കൊണ്ട് കുറച്ചത് 108 കിലോ; ആനന്ദ് അംബാനിയുടെ വർക്കൗട്ട് പ്ലാൻ ഇങ്ങനെ

അമ്മ നിത അംബാനിയാണ് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മകന്റെ ഫിറ്റ്നസ് യാത്രയെക്കുറിച്ച് പറഞ്ഞത്

dot image

ജാംനഗറിൽ ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിങ് ആഘോഷങ്ങൾ നാളെയോടെ അവസാനിക്കുകയാണ്. പോപ് ഗായിക റിഹാനയുടെ ഗാന സന്ധ്യയായിരുന്നു വിവാഹ ആഘോഷങ്ങളിലെ ഇന്നലെത്തെ പ്രധാന ആകർഷണം. താര സമ്പന്നമായ ആഘോഷം ഏറ്റെടുക്കുന്നതിനോടൊപ്പം തന്നെ ആനന്ദ്-രാധിക വധുവരന്മാരെ കുറിച്ചുള്ള ചർച്ചകളും വീണ്ടും സജീവമാവുകയാണ്. അതിലൊന്നാണ് ആനന്ദ് അംബാനിയുടെ ഡയറ്റ്.

208 കിലോ ശരീര ഭാരമുണ്ടായിരുന്ന ആനന്ദ് 18 മാസം കൊണ്ട് കുറച്ചത് 108 കിലോയാണ്. ഇതെങ്ങനെയെന്ന സമൂഹ മാധ്യമങ്ങളിലെ ചർച്ചയിൽ അമ്മ നിത അംബാനി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖം വീണ്ടും ശ്രദ്ധേയമാവുകയാണ്. വിവാഹത്തിനോടനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് മകന്റെ ഫിറ്റ്നസ് യാത്രയെക്കുറിച്ച് നിത പറയുന്നതാണ്.

ആസ്തമ രോഗമുള്ളായാളായിരുന്നതിനാൽ അതിനുള്ള സ്റ്റിറോയിഡുകൾ കഴിച്ചതോടെയാണ് ആനന്ദ് അംബാനിയുടെ ശരീര ഭാരം വർധിച്ചത് എന്ന് നിത പറയുന്നു. ശരീര ഭാരം 208 കിലോയോളമെത്തി. ഫിറ്റ്നസ് കോച്ച് വിനോദ് ഛന്നയുടെ ട്രെയ്നിങ്ങിലൂടെയാണ് ആനന്ദിനെ 18 മാസം കൊണ്ട് 108 കിലോ കുറച്ചത് എന്നും നിത പറഞ്ഞു.

അഞ്ച് മുതൽ ആറ് മണിക്കൂർ വരെ വ്യായാമം, ദിവസവും 21 കിലോമീറ്റർ നടത്തം. യോഗ, സ്ട്രെങ്ത്ത് ട്രെയിനിങ്, വ്യായാമങ്ങൾ, കാർഡിയോ തുടങ്ങിയ കഠിനമായ വ്യായാമ മുറകൾ, കുറഞ്ഞ മോണോസാച്ചുറേറ്റഡ് ഫാറ്റ്, കാർബോഹൈഡ്രേറ്റ്, നാരുകൾ അടങ്ങിയ ഭക്ഷണം, ഒപ്പം ഉറക്കം, സമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ ഫിറ്റ്നസ് പ്ലാൻ സഹായിച്ചതായി നിത വ്യക്തമാക്കി.

കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹനിശ്ചയം നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെഡ് ഇന് ഇന്ത്യ ആശയത്തിന്റെ ഭാഗമായാണ് വിവാഹം ഇന്ത്യയില് നടത്തുന്നത്. ജൂലൈ 12 ന് മുംബൈയിൽ വെച്ചാണ് ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റേയും വിവാഹം.

'പ്രസവശേഷം പോസ്റ്റ്പാര്ട്ടം ഡിപ്രഷൻ, ഉറങ്ങാൻ കഴിഞ്ഞില്ല'; ഇലിയാന ഡിക്രൂസ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us