സമാന്ത, ശ്രുതി ഹാസൻ, മംമ്ത മോഹൻദാസ് തുടങ്ങിയ താരങ്ങളെല്ലാം അവരുടെ പ്രത്യേക രോഗാവസ്ഥയെക്കുറിച്ച് പലപ്പോഴായി തുറന്നു പറച്ചിലുകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ തന്റെ അപൂര്വ്വ രോഗാവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അനുഷ്ക ഷെട്ടി.
തനിക്ക് ചിരിക്കുന്ന രോഗമുണ്ടെന്നും , ചിരി തുടങ്ങിയാൽ 15 മുതല് 20 മിനിറ്റ് വരെ നിര്ത്താനാവില്ലെന്നും ഈ കാരണം കൊണ്ട് തന്നെ പലതവണ ഷൂട്ടിങ്ങുകള് മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ടെന്നുമാണ് അനുഷ്ക അഭിമുഖത്തിൽ പറയുന്നത്. അനുഷ്കയുടെ പേഴ്സണല് ട്രെയിനര് ആയ കിരണും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ചിരി നിയന്ത്രിക്കാൻ കഴിയാത്തത് ഒരു രോഗമാണോ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ ഇത് ഒരു രോഗമാണ്. സ്യൂഡോബള്ബര് അഫക്ട് എന്നാണ് ഈ രോഗത്തിന്റെ പേര്.
ബ്രഹ്മാണ്ഡ സിനിമയുടെ കാതലൻ, ടെക്നോളജിയിൽ മുതൽവൻ; 'ശങ്കർ' ഈസ് ദി വൺ... ദി സൂപ്പർ വൺതലച്ചോറിനെ ബാധിക്കുന്ന അപൂര്വ ന്യൂറോളജിക്കല് അവസ്ഥയാണ് സ്യൂഡോബള്ബര് അഫക്ട് (Pseudobulbar Affect (PBA). ഇത് നിയന്ത്രിക്കാന് കഴിയാത്ത രീതിയിലുള്ള ചിരിയോ കരച്ചിലോ ഉണ്ടാക്കുന്നു. വിഷാദരോഗമായി പലപ്പോഴും തെറ്റിദ്ധരിക്കുന്ന രോഗാവസ്ഥയാണ് ഇത്. പക്ഷാഘാതം, മള്ട്ടിപ്പിള് സ്ക്ലിറോസിസ്, അമിയോട്രോഫിക് ലാറ്ററല് സ്ക്ലിറോസിസ്(എഎല്എസ്), ട്രോമാറ്റിക് ബ്രെയിന് ഇന്ജുറി, അല്ഷിമേഴ്സ് രോഗം തുടങ്ങി തലച്ചോറിനെ ബാധിക്കുന്ന ന്യൂറോളജിക്കല് അവസ്ഥകളോ പരിക്കുകളോ ആയി പിബിഎ ബന്ധപ്പെട്ടിരിക്കുന്നു.
രോഗതീവ്രത അനുസരിച്ച് പിബിഎയുടെ ലക്ഷണങ്ങള് വ്യത്യാസപ്പെടാം. ഒരു വ്യക്തി ദുഃഖകരമായ സാഹചര്യത്തില് ചിരിക്കുകയോ സന്തോഷകരമായ അവസ്ഥയില് കരയുകയോ ചെയ്യാം. ഇത് ഏതാനും സെക്കന്ഡ് മുതല് മിനിറ്റുകള്വരെ തുടരാം. എന്താണ് സംഭവിക്കുകയെന്നത് മുന്കൂട്ടി മനസിലാക്കാന് സാധിക്കാത്തതിനാല് രോഗിയുടെ ജീവിതനിലവാരത്തെ സാരമായി ബാധിച്ചേക്കാം. ഇത് ഉത്കണ്ഠ, വിഷാദം, സാമൂഹികമായ ഇടപെടലുകളില്നിന്ന് വിമുഖത എന്നിവ സൃഷ്ടിക്കാമെന്നും വിദഗ്ധർ പറയുന്നു.