കൂര്ക്കം വലി മൂലം ബുദ്ധിമുട്ടിലാണോ? സ്നോറിങ് ലബോറട്ടറിയുടെ സഹായം തേടാം, സുഖമായി ഉറങ്ങാം

ലബോറട്ടറിയിൽ രോഗികളെ എട്ട് മണിക്കൂർ ഉറങ്ങാൻ പ്രേരിപ്പിക്കുന്നു, ഈ സമയത്ത് 24 വ്യത്യസ്ത തരം പരിശോധനകൾ നടത്തുന്നു, തുടർന്ന് ഡോക്ടർമാർ അവരുടെ അവസ്ഥയ്ക്ക് കൃത്യമായ ചികിത്സ നിർദേശിക്കും. ഇത്തരത്തിൽ സൂക്ഷമമായ വിശകലത്തിന് ശേഷമാവും ചികിത്സ.

dot image

നിത്യജീവിതത്തിൽ പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കൂർക്കം വലി. ശക്തമായ കൂർക്കം വലി കുടുംബ ജീവിതത്തെ തന്നെ ബാധിച്ചേക്കാം. ഇത് വ്യക്തികൾക്കുള്ളില് കടുത്ത അപകർഷതാ ബോധവും സൃഷ്ടിച്ചേക്കാം. കൂർക്കം വലിയെ ഭയക്കാതെയുള്ള സുഗമമായ ഉറക്കം പലരുടെയും സ്വപ്നമാണ്. എന്നാൽ കൂര്ക്കംവലിക്ക് മതിയായ ചികിത്സാരീതി ലഭിക്കാത്തതിനാല് പലരും ബുദ്ധിമുട്ടുന്നു . ഓരോ വ്യക്തികളിലെയും കൂർക്കം വലിക്കുള്ള കാരണങ്ങൾ വ്യത്യസ്തമാകാം, അത് മനസ്സിലാക്കി അതിന് അനുയോജ്യമായ ചികിത്സയാണ് വേണ്ടത്. ഈ ലക്ഷ്യം മനസ്സിൽ കണ്ടാണ് പുതുച്ചേരിയിലെ ഇന്ദിരാഗാന്ധി സർക്കാർ ജനറൽ ഹോസ്പിറ്റലും പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ഇപ്പോൾ ഒരു സ്നോറിങ് ലബോറട്ടറി നിർമ്മിച്ചിരിക്കുന്നത്. കൂർക്കം വലിക്ക് കാരണമാകുന്ന അവസ്ഥ എന്താണെന്ന് പഠിക്കാനും അതിന് ശേഷം യോജ്യമായ ചികിത്സ രീതികൾ നിർദേശിക്കുകയും ചെയ്യും.

ഇതിന്റെ ഭാഗമായി ലബോറട്ടറിയിൽ രോഗികളെ എട്ട് മണിക്കൂർ ഉറങ്ങാൻ പ്രേരിപ്പിക്കുന്നു, ഈ സമയത്ത് 24 വ്യത്യസ്ത തരം പരിശോധനകൾ നടത്തുന്നു, തുടർന്ന് ഡോക്ടർമാർ അവരുടെ അവസ്ഥയ്ക്ക് കൃത്യമായ ചികിത്സ നിർദേശിക്കും. ഇത്തരത്തിൽ സൂക്ഷമമായ വിശകലത്തിന് ശേഷമാവും ചികിത്സ.

സ്നോറിങ് അഥവാ കൂർക്കം വലി എന്നത് കുട്ടികൾ മുതൽ പ്രായമായവരിൽ വരെ കണ്ടുവരുന്ന ഒരവസ്ഥയാണ്. മൂക്കിലൂടെയോ വായിലൂടെയോ വായു എളുപ്പത്തിൽ പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നത്. മിതമായതോ ഇടയ്ക്കിടെയുള്ളതോ ആയ കൂർക്കംവലി സാധാരണഗതിയിൽ ആശങ്കയ്ക്കുള്ള ഒരു കാരണമല്ല. എന്നാൽ വിട്ടുമാറാത്ത കൂർക്കംവലി പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ ചില ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും. കൂർക്കംവലി ഓക്സിജൻ്റെ അളവ് കുറയ്ക്കുകയും, ശ്വാസകോശ, ഹൃദയ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. അതിനാൽ കൂർക്കംവലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവർക്ക് സൗജന്യമായി ലബോറട്ടറിയിൽ പരിശോധന നടത്താമെന്നും ഇഎൻടി സ്പെഷ്യലിസ്റ്റിനെ കാണണമെന്നും പുതുച്ചേരിയിലെ ഇന്ദിരാഗാന്ധി സർക്കാർ ജനറൽ ഹോസ്പിറ്റല് അറിയിക്കുന്നു.

കൂർക്കം വലിക്ക് പിന്നിൽ പല കാരണങ്ങൾ ഉണ്ടായേക്കാം. അതിൽ പ്രധാനപെട്ടതാണ് വ്യക്തികളുടെ വായുടെ ഘടന. ഇടുങ്ങിയ ശ്വാസനാളം ഉള്ളവരിലാണ് ഈ അവസ്ഥ പ്രധാനമായും കാണാറുള്ളത്. അമിതഭാരമുള്ള ആളുകൾക്ക് തൊണ്ടയുടെ പിൻഭാഗത്ത് അധിക ടിഷ്യുകൾ ഉണ്ടായിരിക്കാം, ഇത് അവരുടെ ശ്വാസനാളത്തെ ഇടുങ്ങിയതാക്കിയേക്കാം, ഇത് മൂലവും കൂർക്കം വലി ഉണ്ടായേക്കാം. മദ്യപാനം, ഉറക്കക്കുറവ്, മൂക്കിലുണ്ടാവുന്ന ബ്ലോക്കുകൾ, ഉറങ്ങുന്ന രീതി തുടങ്ങിയവ എല്ലാം കൂർക്കം വലിക്ക് വഴി വെച്ചേക്കാം. ഭീകരവും തുടർച്ചയായുള്ളതുമായ കൂർക്കം വലിക്ക് വൈദ്യസഹായം നേടേണ്ടി വന്നേക്കാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us