ഡെങ്കിപ്പനിയെ ജാഗ്രതയോടെ നേരിടാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡെങ്കിപ്പനി വര്ദ്ധിച്ചുവരുന്ന സാഹചര്യത്തില് അതിൻ്റെ അപകട വശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്

dot image

മഴക്കാലത്തിന് പിന്നാലെ പലയിടങ്ങളിലും കൊതുക് ശല്യം വളരെ രൂക്ഷമാണ്. അതുകൊണ്ടുതന്നെ കൊതുക് പരത്തുന്ന രോഗങ്ങളും വര്ദ്ധിച്ചുവരികയാണ്. പ്രത്യേകിച്ച് ഡെങ്കിപ്പനി. സംസ്ഥാനത്ത് പലയിടങ്ങളിലും ഡെങ്കിപ്പനി വ്യാപകമാകുന്നുണ്ട്. എങ്ങനെയാണ് ഡെങ്കിപ്പനി പിടിപെടുന്നത് ? ലക്ഷണങ്ങള് എന്തെല്ലാമാണ്? പേടിക്കേണ്ട സാഹചര്യങ്ങള് എന്തൊക്കെ? രോഗിയെ പരിചരിക്കേണ്ടത് എങ്ങനെ? ഡങ്കിപപ്പനി തടയേണ്ടത് എങ്ങനെ? തുടങ്ങിയ ആശങ്കകൾ ആളുകൾക്കുണ്ട്. ഡെങ്കിപ്പനിയെക്കുറിച്ചുള്ള ഇത്തരം ആശങ്കകൾ പരിശോധിക്കാം

REPORTER BIG BREAKING; പവർ ഗ്രൂപ്പിലെ മുഖ്യൻ ദിലീപ്, നടി ആക്രമിക്കപ്പെട്ടതിന് ശേഷവും ഇടപെടലുണ്ടായി

എന്താണ് ഡെങ്കിപ്പനി

ഈഡിസ് കൊതുകുകള് പരത്തുന്ന ഒരു വൈറല് രോഗമാണ് ഡെങ്കിപ്പനി. 'ബ്രേക്ക്ബോണ് ഫീവര്' എന്നും ഇത് അറിയപ്പെടുന്നു. ഡെങ്കിപ്പനി എല്ലാ പ്രായത്തിലുള്ള ആളുകളേയും ബാധിക്കാം. ഉയര്ന്ന പനിയും പനിയുടേതായ ലക്ഷണങ്ങളുമാണ് ഇതിനുള്ളത്. രോഗമുള്ള ഒരാളെ കടിക്കുമ്പോള് വൈറസുകള് കൊതുകിന്റെ ഉമിനീര് ഗ്രന്ധിയില് എത്തുകയും മറ്റൊരാളെ ഈ കൊതുക് കടിക്കുമ്പോള് അത് അയാളുടെ രക്തത്തില് കലര്ന്ന് രോഗമുണ്ടാകുകയും ചെയ്യുന്നു.

ഡെങ്കിപ്പനി വര്ദ്ധിക്കാനുള്ള കാരണങ്ങള്

കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന താപനില, മഴയുടെ ശക്തി കുറയുന്നതും കൊതുകുകള്ക്ക് വളരാന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നു. നഗരവല്ക്കരണവും ജനസംഖ്യാ സാന്ദ്രത വര്ദ്ധിക്കുന്നതും മാലിന്യ നിര്മ്മാര്ജ്ജനത്തില് വരുന്ന വീഴ്ചയും കൊതുകുകള്ക്ക് കൂടുതല് പ്രജനന സ്ഥലങ്ങള് സൃഷ്ടിക്കുന്നു. സമൂഹത്തില് പൊതുവായി ഉള്ള അവബോധക്കുറവ്, പ്രതിരോധ മാര്ഗങ്ങളുടെ അഭാവം, അപര്യാപ്തമായ ആരോഗ്യ സംരക്ഷണ ശീലങ്ങള്, കൊതുകുകള്ക്ക് കീടനാശിനികളോട് ഉള്ള പ്രതിരോധം, വൈറസില് വരുന്ന ജനിതക മാറ്റം, ഭൂവിനിയോഗ മാറ്റങ്ങള്, വനനശീകരണം എന്നിവയെല്ലാം കൊതുകുകൾ പെരുക്കാൻ കാരണമാകുന്നു.

ദിലീപിന് ആനപ്പക, സിനിമാ മേഖലയിൽ മമ്മൂട്ടിക്കും മോഹൻലാലിനും മേലെ സ്വാധീന ശക്തിയായി മാറി: വിനയൻ

സാധാരണമായി കാണപ്പെടുന്ന രോഗ ലക്ഷണങ്ങള്

1. കഠിനമായ തലവേദന

2. കണ്ണുകളുടെ പിന്നില് വേദന

3. സന്ധികളുടെയും പേശികളുടെയും വേദന

4. ക്ഷീണം

5. ചര്മ്മത്തിലെ ചുവന്ന പാടുകള്

6. വയറ് വേദന, ഛര്ദി

7. പെട്ടെന്നുള്ള ഉയര്ന്ന പനി ( 104°F അപ്പുറം)

ഡെങ്കിപ്പനി ഗുരുതരമാകുന്നതെപ്പോള്

1. ഡെങ്കി ഹെമോറാഹാജിക് ഫീവര് (DHF): രക്തസ്രാവം ഉണ്ടാവുക, പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുക, ഡങ്കിപ്പനിയുടെ മറ്റൊരു അപകടകരമായ അവസ്ഥയാണ് രക്തത്തിലെ പ്ലാസ്മ ചോര്ച്ച അഥവാ ക്യാപ്പിലറി ലീക്ക്. രക്തക്കുഴലുകളുടെ ആന്തരിക പാളിയായ എന്ഡോതെലിയത്തില് ഡെങ്കി വൈറസ് വീക്കം ഉണ്ടാക്കുകയും ഇത് രക്തക്കുഴലുകളുടെ ഭിത്തിയില് വിടവുകള് ഉണ്ടാക്കുകയും ഈ വിടവുകളിലൂടെ ചുറ്റുമുള്ള കോശങ്ങളിലേക്ക് പ്ലാസ്മ ചോര്ച്ചയുണ്ടാകാന് കാരണമാകുകയും ചെയ്യുന്നു. ഈ അവസ്ഥ രോഗത്തെ കൂടുതല് ഗുരുതരമാക്കാറുണ്ട്.

2. ഡെങ്കി ഷോക്ക് സിന്ഡ്രോം (DSS): ഗുരുതരമായ രക്തസ്രാവം, ഷോക്ക്, അവയവങ്ങുടെ പ്രവര്ത്തന വൈകല്യം അഥവാ മള്ട്ടി ഓര്ഗന് ഡിസ്ഫങ്ക്ഷന് ഇവ ഡങ്കിപ്പനിഗുരുതരമാകുന്ന മറ്റൊരു അവസ്ഥയാണ്.

സാധാരണ ലക്ഷണങ്ങള്

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള് പലപ്പോഴും ഗുരുതരമായി കാണപ്പെടാറില്ല. ഇത് പലപ്പോഴും സാധാരണ വൈറല് പനി ആയി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. രോഗലക്ഷണങ്ങള് പ്രകടമായാല് ഉടന് പരിശോധന നടത്തണം. മാരകമായ അനന്തരഫലങ്ങള് തടയുന്നതിന് കൃത്യ സമയത്തുള്ള പരിശോധനയും സൂക്ഷ്മ നിരീക്ഷണവും കൃത്യമായ ചികിത്സയും പ്രധാനമാണ്.

സ്ത്രീകൾ തീരെ സുരക്ഷിതരല്ലാത്ത ആറ് രാജ്യങ്ങളിലൊന്ന് ഇന്ത്യ; റിപ്പോര്ട്ട് ഞെട്ടിക്കുന്നത്

ഗുരുതര രോഗ ലക്ഷണങ്ങള്

1. തുടര്ച്ചയായ ഛര്ദി (രക്തം ഉള്ളതോ ഇല്ലാതെയോ)

2. മൂക്കിലും വായിലും പല്ലിലും, രക്തസ്രാവം,കൂടുതലായുള്ള മെന്സ്ട്രുല് ബ്ലീഡിങ്.

3. ചര്മ്മത്തിലെ ചുവന്ന പാടുകള്

4. ഉറക്കക്കുറവും അസ്വസ്ഥതയും

5. അമിത ദാഹവും വായ ഉണങ്ങുന്നതും

6. ശ്വാസം മുട്ടല്

7. തലക്കറകം

8. ഹീമറ്റോക്രിറ്റ് (HCT) നില ഉയരുന്നു

9. പ്ലേറ്റ്ലെറ്റ് എണ്ണം വേഗത്തില് കുറയുന്നു

ഇന്ക്യൂബേഷന് പീരിയഡ്- മൂന്ന് മുതല് 15 ദിവസത്തെ ഇന്ക്യുബേഷന് കാലയളവിനു ശേഷമാണ് പനിയും മറ്റ് ലക്ഷണങ്ങളും പ്രകടമാകുന്നത്. ഇത്തരം ലക്ഷണങ്ങള് അനുഭവപ്പെടുന്നുണ്ടെങ്കില് ഉടനടി വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്.

ഡങ്കിപ്പനിയുടെ മൂന്ന് ഘട്ടങ്ങള്

ഫെബ്രൈല് ഘട്ടം: ഈ ഘട്ടത്തില് രണ്ട് മുതല് ഏഴ് ദിവസം വരെ നീണ്ടുനില്ക്കുന്ന പനിയുണ്ടാവാറുണ്ട്. സാധാരണയായി 39 മുതല് 40 ഡിഗ്രി സെല്ഷ്യസ് വരെ ശരീരോഷ്മാവ് വർദ്ധിക്കാറുണ്ട്.

രണ്ടാം ഘട്ടം: രണ്ടാം ഘട്ടം എന്നുപറയുന്നത് നിര്ണായകമായ കാലയളവാണ്. ഈ പനിയുടെ ഘട്ടം ഏകദേശം 3-7 ദിവസത്തില് കൂടുതല് നീണ്ടുനില്ക്കും. ഈ സമയത്ത് രോഗിക്ക് കൂടുതല് ശ്രദ്ധ ആവശ്യമാണ്. ഈ ഘട്ടത്തില് പ്ലേറ്റ്ലറ്റിൻ്റെ കൗണ്ട് കുറയാനും രക്ത ശ്രാവവും മറ്റു സങ്കീര്ണ്ണതകളും വര്ദ്ധിക്കാനും ഇടയുണ്ട്. രണ്ടാം ഘട്ടം നിര്ണായകമായ കാലയളവാണ്. പനി ഏകദേശം 3-7 ദിവസം പിന്നിടുന്നു. സൂക്ഷ്മ നിരീക്ഷണത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട സമയമാണിത്. ഈ സമയത്ത് പ്ലേറ്റ്ലറ്റ് കൗണ്ട് കുറയാനും, രക്തശ്രാവവും മറ്റ് സങ്കീര്ണ്ണതകളും ഉണ്ടാവാനും സാധ്യത ഉണ്ട്.

മൂന്നാമത്തെ ഘട്ടം: രോഗി സുഖം പ്രാപിക്കുന്ന ഘട്ടമാണ് മൂന്നാമത്തെ ഘട്ടം.

ചികിത്സാ രീതികള്

സപ്പോര്ട്ടീവ് കെയര്

1. ഫ്ളൂയിഡ് തെറാപ്പി: ഡീഹൈഡ്രേഷന് തടയുന്നതിനും രക്തസമ്മര്ദ്ദം നിലനിര്ത്തുന്നതിനും വേണ്ടിയുള്ളതാണ് ഫ്ളൂയിഡ് തെറാപ്പി

2. വിശ്രമം: രോഗിക്ക് മതിയായ വിശ്രമം അത്യാവശ്യമുണ്ട്.

3. വേദന കൈകാര്യം ചെയ്യല്: പനിയും ശരീരവേദനയും കൈകാര്യം ചെയ്യാന് പാരസിറ്റമോള് പോലുള്ള മരുന്നുകള് ഉപയോഗിക്കാം. അസ്പിര്, അസ്ക്ലോഫെനാക്ക് പോലുള്ള കൂടിയ വേദനസംഹാരികള് ഉപയോഗിക്കാന് പാടില്ല.

4. നിരീക്ഷണം: ബ്ലഡ് പ്രഷര്, പ്ലേറ്റ്ലെറ്റുകളുടെ എണ്ണം, ഹീമറ്റോക്രിറ്റ് എന്നിവ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ആശുപത്രി പരിചരണം

1. ഗുരുതരമായ കേസുകള്: രക്തസ്രാവം, ഷോക്ക്, അല്ലെങ്കില് അവയവ തകര്ച്ച തുടങ്ങിയ സങ്കീര്ണതകള് ഉള്ള ഗുരുതരമായ ഡങ്കിപ്പനി കേസുകള്ക്ക് ആശുപത്രി പ്രവേശനം ആവശ്യമാണ്.

2. ഇന്ട്രാവെനസ് ഫ്ളൂയിഡുകള്: ഡീഹൈഡ്രേഷന് കൈകാര്യം ചെയ്യാനും ഷോക്ക് തടയാനും ഐ വി ഫ്ളൂയിഡുകള് നല്കുന്നു.

3. ആന്റിവൈറല് മരുന്നുകള്: ഡെങ്കിപ്പനിക്കുളള പ്രത്യേക ആന്റിവൈറല് മരുന്ന് ലഭ്യമല്ല.

വീട്ടില് ചികിത്സയിലിരിക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്

1. ഹൈഡ്രേഷന് (Hydration) നിലനിര്ത്തുക: സാധാരണ വെള്ളം, തേങ്ങാവെള്ളം, ഇലക്ട്രോലൈറ്റ് സമൃദ്ധമായ പാനീയങ്ങള് എന്നിവ ധാരാളം കുടിക്കുക.

2. വിശ്രമം: കഠിനാധ്വാനമുള്ള ജോലികള് ഒഴിവാക്കുക. പൂര്ണ്ണമായും വിശ്രമിക്കുക.

3. പപ്പായ ഇല നീര്: ചില പഠനങ്ങള് സൂചിപ്പിക്കുന്നത് രക്തത്തിലെ പ്ലേറ്റ്ലെറ്റ് എണ്ണം വര്ദ്ധിപ്പിക്കാന് പപ്പായ ഇലയുടെ നീര് സഹായിക്കും എന്നതാണ്.

4. വിദഗ്ധ ഉപദേശം: ആവിശ്യ ഘട്ടങ്ങളില് ഡോക്ടറുടെ വിദഗ്ധ ഉപദേശം തേടുന്നത് അനിവാര്യമാണ്. രോഗിയുടെ ആരോഗ്യം കൂടുതല് മോശമാവുകയാണെങ്കില് ഉടന്തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

ഡെങ്കിപ്പനിയ്ക്ക് പ്രത്യേക ചികിത്സയില്ല. രോഗ ലക്ഷണങ്ങള് കുറയ്ക്കുകയും സങ്കീര്ണതകള് തടയുകയും ചെയ്യുക എന്നതാണ് പ്രതിവിധി.

രോഗപ്രതിരോധം എങ്ങനെ

  1. കൊതുകിനെ പ്രതിരോധിക്കുകയാണ് രോഗപ്രതിരോധത്തിനുള്ള പ്രധാന വഴി. കൊതുക് മുട്ടയിടാവുന്ന ചെറുതും വലുതുമായ വെള്ളക്കെട്ടുകള് ഒഴിവാക്കുക, കൊതുകുവല ഉപയോഗിക്കുക തുടങ്ങിയ മാര്ഗങ്ങള് സ്വീകരിക്കാം. രോഗം ബാധിച്ചവരെ കൊതുകു വലയ്ക്കുള്ളില് കിടത്തി ചികിത്സിക്കാം.

  2. സമഗ്രമായ കൊതുകുനശീകരണവും കൊതുകുകളുടെ പ്രജനനസ്ഥലങ്ങള് ഇല്ലാതാക്കുകയും ചെയ്യാം.

  3. കീടനാശിനിയുടെ പ്രയോഗം, ധൂപനം (fogging), ജൈവിക നിയന്ത്രണങ്ങള് എന്നിവ കൊതുകിൻ്റെ കൂത്താടി നശിപ്പിക്കുന്നതിന് പ്രയോജനപ്രദമാണ്.

  4. ഉപയോഗശൂന്യമായി വെളിയില് കളയുന്ന പ്ളാസ്റ്റിക് പാത്രങ്ങള്, ടിന്നുകള്, ചിരട്ടകള് തുടങ്ങിയവയിലും മരപ്പൊത്തുകളിലും പാത്രക്കഷണങ്ങളിലും മറ്റും കെട്ടിനില്ക്കുന്ന വെള്ളത്തില് പെരുകുവാന് ഈയിനം കൊതുകുകള് ഇഷ്ടപെട്ടുന്നു. ഇത്തരം സ്രോതസ്സുകള് ഏറെക്കുറെ നശിപ്പിക്കുകയാണ് ഫലപ്രദമായ മാര്ഗം.

  5. ബോധവത്ക്കരണത്തിന് പ്രാധാന്യം നല്കി ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും പൊതുജനാരോഗ്യപ്രവര്ത്തകരും സഹകരിച്ച് നടപ്പിലാക്കുന്ന പ്രായോഗിക പ്രതിരോധ നടപടികള് രോഗനിയന്ത്രണത്തിന് മുതല്ക്കൂട്ടായിരിക്കും.

dot image
To advertise here,contact us
dot image