സ്മാര്ട്ട് വാച്ച് ഉപയോഗിക്കാറുണ്ടോ? കൊവിഡ് വരെ മുന്കൂട്ടി അറിയാം, പുതിയ പഠനങ്ങള് പറയുന്നു

സൗത്ത് ഓസ്ട്രേലിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്

dot image

സ്മാര്ട്ട് വാച്ചുകള് പോലെയുള്ള ഉപകരണങ്ങള്, കൊവിഡ്-19, ഹൃദയാഘാതം എന്നിവ ഉള്പ്പെടെയുള്ള രോഗങ്ങളുടെ ആദ്യകാല ലക്ഷണങ്ങള് കണ്ടെത്താന് സഹായിക്കുമെന്ന് പുതിയ പഠന റിപ്പോര്ട്ട്. സൗത്ത് ഓസ്ട്രേലിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര് 12 ലക്ഷം പേരെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്. സ്മാര്ട്ട് വാച്ചുകളും ആക്റ്റിവിറ്റി ട്രാക്കറുകളും ഉപയോഗിക്കുന്ന 100 ല് 88 ആളുകളിലും റാപ്പിഡ് സ്ക്രീനിംഗ് ടെസ്റ്റുകളുടെ ഫലത്തിന് സമാനമായി COVID-19 നില കൃത്യമായി തിരിച്ചറിയാന് കഴിഞ്ഞെന്ന് പഠനത്തില് കണ്ടെത്തുകയായിരുന്നു.

ധരിക്കാവുന്ന ഉപകരണങ്ങളില് നിന്നുള്ള ഡാറ്റ ഉപയോഗിച്ച് 100ല് 87 പേരുടെ ഹൃദയമിടിപ്പ് ക്രമരഹിതമാണെന്ന് കണ്ടെത്തി. ഇത്തരം ഉപകരണങ്ങള് ഏട്രിയല് ഫൈബ്രിലേഷന് തിരിച്ചറിയാന് സഹായിക്കുമെന്നും ഗവേഷകര് കണ്ടെത്തി. ജേണല് ഓഫ് മെഡിക്കല് ഇന്റര്നെറ്റ് റിസര്ച്ച് mHealth and uHealth ലാണ് കണ്ടെത്തലുകള് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വ്യായാമം ഉള്പ്പെടെയുള്ള ശാരീരിക പ്രവര്ത്തനങ്ങള് ട്രാക്ക് ചെയ്യുന്നതിനായി ആദ്യം രൂപകല്പ്പന ചെയ്ത ഈ സാങ്കേതികവിദ്യകള് ഇപ്പോള് രക്തസമ്മര്ദ്ദം, ഹൃദയമിടിപ്പ്, ഉറക്കത്തിന്റെ ഗുണനിലവാരം, ചര്മ്മത്തിന്റെ താപനില, സമ്മര്ദ്ദ നില തുടങ്ങിവയൊക്കെ അറിയാന് സഹായിക്കുന്നു.

"ഞങ്ങളുടെ ചിട്ടയായ അവലോകനം കാണിക്കുന്നത്, ധരിക്കാവുന്ന ആക്റ്റിവിറ്റി ട്രാക്കറുകള്ക്ക് COVID-19 കണ്ടെത്തുന്നതില് കൃത്യത ഉണ്ടെന്നാണ്."- സൗത്ത് ഓസ്ട്രേലിയ സര്വകലാശാലയിലെ ഗവേഷകനായ ബെന് സിംഗ് പറഞ്ഞു. ധരിക്കാവുന്ന ട്രാക്കറുകള് ആളുകളെ അവരുടെ ആരോഗ്യത്തെക്കുറിച്ച് അറിയാന് മാത്രമല്ല, ആരോഗ്യപ്രശ്നങ്ങള് കണ്ടെത്താനും പ്രാപ്തരാക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us