അമിതമായ സ്ക്രീന് സമയവും ശാരീരിക പ്രവര്ത്തനങ്ങളുടെ അഭാവവും നിങ്ങളെ ഡിജിറ്റല് ഡിമെന്ഷ്യയിലേക്ക് നയിച്ചേക്കാം. അത് എങ്ങനെ തടയാം എന്നതിനെക്കുറിച്ച് വ്യക്തമാക്കുകയാണ് വിദഗ്ദര്.
എന്താണ് ഡിജിറ്റല് ഡിമെന്ഷ്യക്ക് കാരണമാകുന്നത്?
'കുറഞ്ഞ ശാരീരിക പ്രവര്ത്തനങ്ങള്, ശരിയായ അളവില് ഉറക്കമില്ലാത്തത് , സമ്മര്ദ്ദം, ഉത്കണ്ഠ, സാമൂഹിക ഒറ്റപ്പെടല് തുടങ്ങിയ ഘടകങ്ങള് ഡിജിറ്റല് ഡിമെന്ഷ്യക്ക് കാരണമാകുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വസിക്കപ്പെടുന്നു. 'നമ്മുടെ വൈജ്ഞാനിക കഴിവുകളുടെ കുറഞ്ഞുവരുന്ന ഉപയോഗത്തില് നിന്നാണ് ഡിജിറ്റല് ഡിമെന്ഷ്യ ഉണ്ടാകുന്നത്. മുന്കാലങ്ങളില്, ഫോണ് നമ്പറുകളും മറ്റ് പ്രധാന വിവരങ്ങളുമൊക്കെ ഓര്ത്തുവയ്ക്കാന് ആളുകള് മെമ്മറിയെ ആശ്രയിച്ചിരുന്നു. ഇന്ന്, സ്മാര്ട്ട്ഫോണുകളും കമ്പ്യൂട്ടറുകളും ഈ ഡാറ്റ നമുക്കായി ഓര്ത്തുവയ്ക്കുകയാണ്. ഇത് നമ്മുടെ തലച്ചോറിന്റെ ജോലികള് ഫലപ്രദമായി ഔട്ട്സോഴ്സ് ചെയ്യുന്നു. സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നത് ശ്രദ്ധക്കുറവ്, ഏകാഗ്രതയിലെ ബുദ്ധിമുട്ടുകള്, മെമ്മറി നഷ്ടം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം, ഇവയെല്ലാം ഡിജിറ്റല് ഡിമെന്ഷ്യയുടെ ലക്ഷണങ്ങളാണ്'. ന്യൂഡല്ഹി പിഎസ്ആര്ഐ ഹോസ്പിറ്റലിലെ ന്യൂറോ സയന്സസ് ചെയര്പേഴ്സണ് ഡോ. നിതിന് സേത്തി പറയുന്നു.
ഇത് മാനസികാരോഗ്യത്തെ ബാധിക്കുമോ?
ഡിജിറ്റല് ഡിമെന്ഷ്യ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും. അമിതമായ സോഷ്യല് മീഡിയ ഉപയോഗം ഏകാന്തത, ഒറ്റപ്പെടല്, ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങള് തെളിയിച്ചിട്ടുണ്ട്.
ഓഫീസില് കമ്പ്യൂട്ടര്, ലാപ്ടോപ്പ് തുടങ്ങിയ സ്ക്രീനുകളില് പ്രവര്ത്തിക്കുന്ന ആളുകള് ഇതിന് കൂടുതല് സാധ്യതയുള്ളവരാണോ?
ഓഫീസുകളിലെ സ്ക്രീനുകളില് ജോലി ചെയ്യുന്ന ആളുകള്ക്ക് ഡിജിറ്റല് ഉപകരണങ്ങളുമായി ദീര്ഘനേരം എക്സ്പോഷര് ഉണ്ടാകുന്നതിനാല് ഡിജിറ്റല് ഡിമെന്ഷ്യ വരാനുള്ള സാധ്യത കൂടുതലാണ്. ഉദാസീനമായ ജോലി ശീലങ്ങളുടെയും നിരന്തരമായ സ്ക്രീന് എക്സ്പോഷറിന്റെയും സംയോജനം പ്രശ്നങ്ങള്ക്ക് കാരണമാകും. ''കൂടാതെ, നമ്മളില് പലരും, പ്രത്യേകിച്ച് ഓഫീസുകളില് ജോലി ചെയ്യുന്നവര്, ദിവസം മുഴുവന് കമ്പ്യൂട്ടറിനോ സ്മാര്ട്ട്ഫോണിനോ മുന്നില് ചെലവഴിക്കുന്നു. ഈ സ്ഥിരമായ സ്ക്രീന് എക്സ്പോഷര് തലച്ചോറിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. 'നിങ്ങളുടെ ഉപകരണങ്ങള് ഓഫാക്കി നിങ്ങളുടെ മാനസിക ക്ഷേമത്തില് ശ്രദ്ധ കേന്ദ്രീകരിക്കുക'-ഡോ. സേതി വിശദീകരിക്കുന്നു. എന്നിരുന്നാലും, പതിവായി ഇടവേളകള് എടുക്കുകയും ശാരീരിക പ്രവര്ത്തനങ്ങളില് ഏര്പ്പെടുകയും ചെയ്യുന്ന വ്യക്തികള്ക്ക് ഈ അപകടസാധ്യതകള് കുറവായിരിക്കും.
എങ്ങനെ തടയാം?
ഡിജിറ്റല് ഡിമെന്ഷ്യ തടയുന്നതിന്, ആരോഗ്യകരമായ ശീലങ്ങള് സ്വീകരിക്കുകയും അമിതമായ സ്ക്രീന് സമയം പരിമിതപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. വിദഗ്ധരില് നിന്നുള്ള ചില ടിപ്സ് ഇതാ:
സ്ക്രീന് സമയം കുറയ്ക്കുക: സ്ക്രീനുകള്ക്ക് മുന്നില് നിങ്ങള് ചെലവഴിക്കുന്ന സമയത്തിന് പരിധി നിശ്ചയിക്കുക.
ഇടവേളകള് എടുക്കുക: നിങ്ങളുടെ കണ്ണുകളും തലച്ചോറും വിശ്രമിക്കാന് അനുവദിക്കുന്നതിന് സ്ക്രീനുകളില് നിന്ന് പതിവായി ഇടവേളകളെടുക്കുക.
ശാരീരിക പ്രവര്ത്തനങ്ങളില് ഏര്പ്പെടുക: തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ ദിനചര്യയില് പതിവ് വ്യായാമം ഉള്പ്പെടുത്തുക.
മതിയായ ഉറക്കം നേടുക: തലച്ചോറിന്റെ പ്രവര്ത്തനത്തെ പിന്തുണയ്ക്കുന്നതിന് നിങ്ങള്ക്ക് മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
സമ്മര്ദ്ദം നിയന്ത്രിക്കുക: മെഡിറ്റേഷന് അല്ലെങ്കില് ആഴത്തിലുള്ള ശ്വസനം പോലുള്ള സമ്മര്ദ്ദം കുറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യകള് പരിശീലിക്കുക.
മള്ട്ടിടാസ്കിംഗ് പരിമിതപ്പെടുത്തുക: ഏകാഗ്രത മെച്ചപ്പെടുത്തുന്നതിന് ഒരു സമയം ഒരു ടാസ്ക്കില് ശ്രദ്ധ കേന്ദ്രീകരിക്കുക.
ബ്ലൂ ലൈറ്റ് ഫില്ട്ടറുകള് ഉപയോഗിക്കുക: കണ്ണിന്റെ ബുദ്ധിമുട്ടും ഉറക്കക്കുറവും കുറയ്ക്കാന് നിങ്ങളുടെ ഉപകരണങ്ങളില് ബ്ലൂ ലൈറ്റ് ഫില്ട്ടറുകള് ഉപയോഗിക്കുന്നത് പരിഗണിക്കുക.