കുട്ടികളിലെ കാൻസർ; വില്ലനായി പോഷകാഹാര കുറവ്

ഫുഡ് ഹീൽസ് റിപ്പോർട്ട് 2024-ൻ്റെ കണ്ടെത്തലുകൾ ഹൃദയഭേദകമായ ഒരു യാഥാർത്ഥ്യമാണ് ചൂണ്ടിക്കാണിക്കുന്നത്. പീഡിയാട്രിക് കാൻസർ പരിചരണത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി പോഷകാഹാരക്കുറവ് മാറുന്നുവെന്നാണ് റിപ്പോർട്ട്

dot image

ഇന്ത്യയിലെ പൊതുജനാരോഗ്യ രംഗത്തെ പ്രധാന ആശങ്കകളിൽ ഒന്നാണ് കുട്ടികൾക്കിടയിലെ കാൻസർ. പ്രതിവർഷം 76,000 കുട്ടികളിൽ ക്യാൻസർ രോഗനിർണയം നടത്തുന്നുണ്ടെന്നാണ് കണക്കുകൾ. എന്നാൽ പുതിയ പഠനം അനുസരിച്ച് പോഷകാഹാര കുറവുള്ള കുട്ടികളിൽ കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തൽ. കഡിൽസ് ഫൗണ്ടേഷൻ നടത്തിയ 'ഫുഡ് ഹീൽസ് റിപ്പോർട്ട് 2024' എന്ന പഠനത്തിലാണ് പുതിയ കണ്ടെത്തൽ.14 സംസ്ഥാനങ്ങളിലായി 40 പൊതു ആശുപത്രികൾ, ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് പോഷകാഹാരക്കുറവിൻ്റെ ഭയാനകമായ ആഘാതത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്. കാൻസർ രോഗനിർണയം നടത്തുന്ന മിക്ക കുട്ടികളും പോഷകാഹാരക്കുറവ് നേരിടുന്നവരാണെന്നും ഈ പഠനം കണ്ടെത്തി.

കാൻസർ നേരിടുന്ന കുട്ടികളിൽ 57% മുതൽ 61% വരെ പോഷകാഹാരക്കുറവുള്ളവരാണ്. ഫലപ്രദമായ ചികിത്സയ്ക്ക് പോഷകാഹാരക്കുറവ് പലപ്പോഴും ഒരു പ്രധാന തടസ്സമായി തുടരുന്നുണ്ട്. കാൻസർ ചികിത്സകളുടെ തീവ്രത പലപ്പോഴും കൂടുതൽ ആയതുകൊണ്ടുകൊണ്ട് തന്നെ ശരീരത്തിന് മതിയായ ആരോഗ്യം വേണ്ടതുണ്ട്. എന്നാൽ പോഷകാഹാര കുറവ് നേരിടുന്ന പല കുട്ടികൾക്കും ഇത് താങ്ങാൻ കഴിയാതെ വരികയോ ഇൻഫെക്ഷനിലേക്ക് തള്ളിവിടുകയോ ചെയ്യതേക്കാം.

വിശപ്പില്ലായ്മ, ദാരിദ്ര്യം, തുടങ്ങിയ കാരണങ്ങളാൽ കാൻസർ ബാധിതരായ കുട്ടികൾ സാധാരണയായി പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. ക്യാൻസർ രോഗികളിൽ 65% ആളുകളും ദിവസേന ആവശ്യമായ കലോറിയുടെയും പ്രോട്ടീനിൻ്റെയും പകുതിയിൽ താഴെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നാണ് കണ്ടെത്തൽ. ഇത് ചികിത്സയുടെ തീവ്രത സഹിക്കാനുള്ള രോഗികളുടെ കഴിവിനെ ഗണ്യമായി കുറയ്ക്കുകയും അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും, വളർച്ചയ്ക്കും വീണ്ടെടുക്കലിനും തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.

ഫുഡ് ഹീൽസ് റിപ്പോർട്ട് 2024-ൻ്റെ കണ്ടെത്തലുകൾ ഹൃദയഭേദകമായ ഒരു യാഥാർത്ഥ്യത്തിന് അടിവരയിടുന്നുകയാണെന്നും പോഷകാഹാരക്കുറവ് പീഡിയാട്രിക് കാൻസർ പരിചരണത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി തുടരുന്നുകയാണെന്നും, ശരിയായ പോഷകാഹാരം നൽക്കിയാൽ മാത്രമേ കുട്ടികൾക്ക് കഠിനമായ ചികിത്സകൾ സഹിക്കാനുള്ള ശക്തിയും ആരോഗ്യം വീണ്ടെടുക്കാനും കഴിയുകയുള്ളു എന്നുമാണ് കഡിൽസ് ഫൗണ്ടേഷൻ്റെ സ്ഥാപകയും സിഇഒയുമായ പൂർണോത ദത്ത ബഹൽ പ്രതികരിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us