നല്ല ഉറക്കം കിട്ടാന്‍ സ്‌ളീപ്പ് മാക്‌സിങ്; ഗുണദോഷങ്ങൾ

ചില മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഉറക്കം പൂര്‍ണ്ണമാക്കുന്ന പ്രക്രീയയാണ് സ്‌ളീപ്പ് മാക്‌സിങ്

dot image

തിരക്കുപിടിച്ച ഇന്നത്തെ ലോകത്ത് ആളുകള്‍ക്ക് സുഖമായും സമാധാനമായും ഉറങ്ങാന്‍ സാധിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. നിരന്തരമായ ഡ്രൂംസ്‌ക്രോളിങ് (നെഗറ്റീവ് വാര്‍ത്തകള്‍ മാത്രം കണ്ടെത്തി വായിക്കുന്ന ശീലം), ജോലി സമ്മര്‍ദ്ദം, പരീക്ഷപേടി, അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് പലരും നല്ല ഉറക്കം കിട്ടാന്‍ പാടുപെടുന്നുണ്ട്. രാത്രി ശരിയായി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഹൃദ്രോഗം, വൃക്കരോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, പക്ഷാഘാതം, പൊണ്ണത്തടി, വിഷാദം ഉള്‍പ്പടെ പല വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവും.
കഴിഞ്ഞ 12 മാസങ്ങളായി ഇന്ത്യയിലെ 61 ശതമാനം ആളുകള്‍ക്കും ദിവസം ആറ് മണിക്കൂറില്‍ താഴെയാണ് രാത്രിയില്‍ ഉറക്കം ലഭിക്കുന്നതെന്ന് സമീപകാലത്ത് നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് തീര്‍ച്ചയായും ആശങ്കാജനകമാണ്. നമ്മളില്‍ പലരും നന്നായി ഉറങ്ങണമെന്ന് ആഗ്രഹമുള്ളവരാണ്. പക്ഷേ പലര്‍ക്കും അത് സാധിക്കാറില്ല എന്നതാണ് വാസ്തവം. ഉറക്കവുമായി ബന്ധപ്പെട്ട പല ചര്‍ച്ചകളും സോഷ്യല്‍മീഡിയിയില്‍ സജീവമായി മാറിയപ്പോള്‍ പല സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും ഇതുമായി ബന്ധപ്പെട്ട വിദഗ്ധരും ആളുകള്‍ക്ക് വേഗത്തിലും സുഖകരമായും ഉറങ്ങാനുമുള്ള പല ടെക്‌നിക്കുകളും പങ്കുവയ്ക്കുന്നുണ്ട്.

എന്താണ് സ്‌ളീപ്പ്മാസ്‌കിങ്

നല്ല ഉറക്കം ലഭിക്കാനായി ആളുകള്‍ പല വഴികളും പ്രയോഗിക്കാറുണ്ട്. അത്തരത്തിലൊരു മാര്‍ഗമാണ് സ്‌ളീപ്പ് മാക്‌സിങ്. ഇത്തരത്തില്‍ ഉറക്ക ടെക്‌നിക്കുകള്‍ പങ്കുവയ്ക്കുന്ന ആളുകളെ സ്‌ളീപ്പ്മാസ്‌കേഴ്‌സ് എന്നും അവരുടെ ടെക്‌നിക്കുകളെ സ്‌ളീപ്പ് മാസ്‌കിങ് എന്നും വിളിക്കുന്നു.അസ്വസ്ഥതകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതൊക്കെ ഒഴിവാക്കി പലവിധത്തിലുള്ള ഉപകരണങ്ങളും മറ്റും ഉപയോഗപ്പെടുത്തി ഉറക്കം വര്‍ദ്ധിപ്പിക്കുന്നതാണ് സ്‌ളീപ്പ് മാക്‌സിങ്.
മൗത്ത് ടേപ്പുകള്‍, മഗ്നീഷ്യം ഓയില്‍ അല്ലെങ്കില്‍ സപ്ലിമെന്റുകള്‍, സ്‌ളീപ്പ് ട്രാക്കറുകള്‍, ജോ സ്ട്രാപ്പ്‌സ്,റെഡ്‌ലൈറ്റ് തെറാപ്പി, ടാര്‍ട്ട് ചെറി ജ്യൂസ്, മെലാടോണിന്‍ സപ്ലിമെന്റുകള്‍ ഇവയൊക്കെ സ്‌ളീപ്മാസ്‌കിങ് ഉപാധികളാണ്.

സ്‌ളീപ്പ് മാസ്‌കിങ് ഗുണങ്ങളും ദോഷങ്ങളും

ഉറക്കത്തോടുള്ള അഭിനിവേശംകൊണ്ടാണ് പലരും ഉറക്കം ലഭിക്കാനുളള മാര്‍ഗ്ഗങ്ങളെ ആശ്രയിച്ചുപോകുന്നത്. മാഗ്നിഫൈഡ് ഇന്ത്യയുടെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ശങ്കര്‍ എസ് ബിരാദന്‍ പറയുന്നതനുസരിച്ച് സ്‌ളീപ്പ് മാസ്‌കിങ്ങും സ്‌ളീപ്പ് മാസ്‌കറുകളും ഉറക്കം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ശ്രദ്ധിക്കുന്നുണ്ടെങ്കിലും അത് ചിലപ്പോള്‍ ദോഷകരമായി ഭവിച്ചേക്കാം എന്നാണ്. ചിലപ്പോള്‍ പൂര്‍ണ്ണമായ ഉറക്കത്തോടുള്ള ആസക്തി സമ്മര്‍ദ്ദത്തിന് കാരണമാവുകയും ഉറക്കത്തെ വഷളാക്കുകയും ചെയ്യുന്ന ഓര്‍ത്തോ സോംനിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.

സ്‌ളീപ്പ് മാസ്‌കിങ് ടൂളുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ

സ്‌ളീപ്പ് മാസ്‌കിങ് ടൂളുകളിലുള്ള മഗ്നീഷ്യം പോലുള്ള സപ്ലിമെന്റുകള്‍ പ്രവര്‍ത്തിക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് എത്രത്തോളം ഗുണകരമാണെന്ന് തെളിയിക്കാന്‍ ഇനിയും പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. അതുപോലെ മൂക്കിലെ ശ്വസനത്തെ പ്രോത്സാഹിപ്പിക്കുന്ന മൗത്ത് ടേപ്പിങ് ടെക്‌നിക് മൂക്കിലൂടെയുള്ള ശ്വസനം മെച്ചപ്പെടുത്തുകയും നല്ല ഉറക്കം നല്‍കുകയും ചെയ്യുമെങ്കിലും മൗത്ത് ടേപ്പിംഗ് എല്ലാവര്‍ക്കും അനുയോജ്യമല്ല. മൂക്കിലെ തടസങ്ങള്‍, കഠിനമായ സ്‌ളീപ് അപ്‌നിയ,അല്ലെങ്കില്‍ ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുളളവര്‍ ഈ മാര്‍ഗ്ഗം ഉപയോഗിക്കുന്നതിന് മുന്‍പ് ഒരു ആരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടതാണ്.

dot image
To advertise here,contact us
dot image