വൈകി എഴുന്നേൽക്കുന്നതിന് ചീത്ത കേട്ട് മടുത്തോ; താമസിച്ച് ഉറക്കമുണരുന്നത് ഗുണകരമെന്ന് പഠനം

നിങ്ങള്‍ ഏത് ക്രോണോടൈപ്പ് ആണെന്ന് മനസിലാക്കി ഉറക്ക ശീലങ്ങള്‍ ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്

dot image

ഉറക്കവും ആരോഗ്യവും തമ്മിലുള്ള ബന്ധം ആരോഗ്യ വിദഗ്ധര്‍ നിരന്തരം പറയുന്ന കാര്യമാണ്. ഉറക്കം നമ്മളെ ശാരീരികമായും മാനസികമായും റിലാക്സ് ചെയ്യാന്‍ സഹായിക്കുകയും ഉന്മേഷം പകരുകയും ചെയ്യും. കുട്ടികളോട് നേരത്തെ കിടന്നുറങ്ങാനും നേരത്തെ എഴുന്നേല്‍ക്കാനുമൊക്കെയാണ് മാതാപിതാക്കള്‍ നിര്‍ബന്ധിക്കാറുള്ളത്. പ്രഭാതത്തില്‍ എഴുന്നേല്‍ക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് കാലാകാലങ്ങളായി നമ്മൾ പഠിച്ചുവെച്ചിരിക്കുന്ന ഒരു ആരോഗ്യശീലമാണ്.

യഥാര്‍ഥത്തില്‍ നേരത്തെ എഴുന്നേല്‍ക്കുന്നതാണോ താമസിച്ച് എഴുന്നേല്‍ക്കുന്നതാണോ ആരോഗ്യത്തിന് നല്ലത്. പുതിയ കാലത്ത് അതൊരു തർക്കവിഷയവുമാണ്. എന്നാല്‍ വൈകി എഴുന്നേല്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. താമസിച്ച് എഴുന്നേല്‍ക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്ന് ന്യൂറോ സയന്‍സ് ജേര്‍ണലില്‍ പങ്കുവച്ച ഒരു പഠനത്തില്‍ വ്യക്തമാക്കുന്നു. ലണ്ടനിലെ ഇംപീരിയല്‍ കോളേജ് നടത്തിയ ഒരു ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. 26,000 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഉറക്കത്തിന്റെ ഈ സാധ്യത കണ്ടെത്തിയത്. വൈകി എഴുന്നേല്‍ക്കുന്നവര്‍ ബുദ്ധി ,യുക്തി, മെമ്മറി ടെസ്‌ററുകള്‍ എന്നിവയില്‍ കൂടുല്‍ മികച്ചവരാണെന്ന് പഠനത്തില്‍ പറയുന്നു.

ഒരു വ്യക്തിയുടെ സ്‌ളീപ്പിംങ് പാറ്റേണുകള്‍ നിര്‍ണ്ണയിക്കുന്നത് ക്രോണോടൈപ്പുകളാണ്. ഇവ ജനിതകമായി നിര്‍ണ്ണയിക്കപ്പെട്ട ഘടകമാണ്. അവയെ മാറ്റാന്‍ സാധിക്കില്ല. (നിങ്ങളുടെ ആന്തരികമായ സമയത്തെ അടിസ്ഥാനമാക്കി എപ്പോള്‍ ഉറങ്ങണമെന്ന് കാണിക്കുന്നവയാണ് ക്രോണോടൈപ്പ്). നൈറ്റ് ഔള്‍ ക്രോണോ ടൈപ്പുകള്‍ രാത്രി വൈകി ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. ലാര്‍ക്ക് ക്രോണോടൈപ്പ് ആകട്ടെ രാവിലെ നേരത്തെ ഉണര്‍ന്നെഴുനേല്‍ക്കാന്‍ ആഗ്രഹിക്കുന്നവരും. ഇന്നത്തെക്കാലത്ത് ഉറക്കത്തിന്റെ ഷെഡ്യൂള്‍ പലര്‍ക്കും വ്യത്യസ്തമാണ്. ജോലിയുമായി ബന്ധപ്പെട്ടോ, ജീവിത ശൈലി കൊണ്ടോ പലര്‍ക്കും കൃത്യമായ ഉറക്ക സമയമില്ല. ശരീരത്തിൻ്റെ സ്വാഭാവികമായ താളത്തിന് അനുസൃതമായി 12 മണിക്ക് മുന്‍പ് ഉറങ്ങാന്‍ പറയുമെങ്കിലും മിക്കവാറും നൈറ്റ് ഔള്‍ ക്രോണോടൈപ്പുകള്‍ നേരത്തെ എഴുന്നേല്‍ക്കുന്നവരേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി കാണപ്പെടുന്നു. ഓരോരുത്തരുടെയും ക്രോണോടൈപ്പിന് വിപരീതമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് നടക്കാറില്ലന്നാണ് വാസ്തവം. അതുകൊണ്ട് നിങ്ങള്‍ ഏത് ക്രോണോടൈപ്പ് ആണെന്ന് മനസിലാക്കി ഉറക്ക ശീലങ്ങള്‍ ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്.

എത്രസമയം ഉറങ്ങാം

ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് പറയപ്പെടുന്നതെങ്കിലും ഏഴ് മണിക്കൂറില്‍ താഴെയോ ഒന്‍പത് മണിക്കൂറില്‍ കൂടുതലോ ഉറങ്ങുന്ന സന്ദര്‍ഭങ്ങളില്‍ ഒരാള്‍ക്ക് അമിത വണ്ണം, പ്രമേഹം, രക്ത സമ്മര്‍ദ്ദം , ഹൃദയാഘാതം, ചില അവസരങ്ങളില്‍ ക്യാന്‍സര്‍ വരെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.അനുയോജ്യമായതിനെക്കാള്‍ കുറവ് ഉറക്കം ലഭിക്കുന്നവര്‍ക്ക് അപകട സാധ്യത വളരെ കൂടുതലാണ്.

Content Highlights :Waking up late has benefits

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us