കെെയ്യും കാലും ഷേവ് ചെയ്യുന്നവരാണോ? എങ്കിൽ നിങ്ങളിത് അറിഞ്ഞിരിക്കണം

ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിന് മുൻപ് ശരിയായി ഷേവ് ചെയ്യേണ്ട രീതിയാണ് അറിഞ്ഞിരിക്കേണ്ടത്.

dot image

കൈയും കാലും ഷേവ് ചെയ്ത് മിനുസമാക്കി ഭം​ഗിയാക്കി കൊണ്ടുനടക്കാറുണ്ടല്ലേ. പക്ഷേ അതിന് മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിലവാരം ഉള്ള റേസർ തിരഞ്ഞെടുക്കുക. എതിർ ദിശയിലേക്ക് ഷേവ് ചെയ്യുന്നത് തെറ്റാണ്. രോമം വളരുന്ന ദിശയിലാണ് ഷേവ് ചെയ്യേണ്ടത്. ഇന്ന് വിപണിയിൽ ക്രീമുകൾ അടക്കം ഒരുപാട് ഉൽപ്പന്നങ്ങളുണ്ട്. എന്നാൽ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിന് മുൻപ് ശരിയായി ഷേവ് ചെയ്യേണ്ട രീതിയാണ് അറിഞ്ഞിരിക്കേണ്ടത്.

ശരിയായി ഷേവ് ചെയ്യേണ്ട രീതി

ചർമ്മം കൃത്യമായി തയ്യാറാക്കണം: ആദ്യം ചെറുചൂടുള്ള വെള്ളവും സോപ്പും ഉപയോ​ഗിച്ച് ചർമ്മം കഴുകണം. ഇത് ചർമ്മത്തെ ശുദ്ധീകരിക്കാനും സുഷിരങ്ങൾ തുറക്കാനും സഹായിക്കും. ഒപ്പം ഇത് രോമം എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് സഹായിക്കും.

ബോഡി സ്‌ക്രബ് ചെയ്യണം: ബോഡി ആദ്യം സ്‌ക്രബ് ചെയ്ത് ഡെഡ് സ്കിൻ എല്ലാം മാറ്റിയെടുക്കണം.

ഷേവിംഗ് ജെൽ അല്ലെങ്കിൽ ക്രീം ഉപയോഗിക്കുക: നല്ല ഷേവിംഗ് ജെൽ അല്ലെങ്കിൽ ക്രീം ചർമ്മത്തിൽ റേസർ മുറിവുകൾ ഉണ്ടാക്കാതിരിക്കാൻ സഹായിക്കും. സോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കണം. സോപ്പ് ഉപയോ​ഗിക്കുന്നത് ചർമ്മത്തെ വരണ്ടതാക്കും.

ശരിയായ റേസർ തിരഞ്ഞെടുക്കുക: ഗുണനിലവാരമുള്ള റേസർ തിരഞ്ഞെടുക്കണം. ഒന്നിലധികം ബ്ലേഡുകളും പിവറ്റിംഗ് ഹെഡും ഉള്ള റേസർ തിരഞ്ഞെടുക്കുക. പഴകിയ ബ്ലേഡുകൾ പരമാവധി ഒഴിവാക്കണം.

ശരിയായ ദിശയിൽ ഷേവ് ചെയ്യുക: രോമ വളർച്ചയുടെ ദിശയിൽ ഷേവ് ചെയ്യുക

പോസ്റ്റ്-ഷേവ് കെയർ: ഷേവിംഗ് പൂർത്തിയാക്കിയ ശേഷം തണുത്ത വെള്ളത്തിൽ കാലുകളും കൈകളും കഴുകുക. ജലാംശം ലഭിക്കുന്നതിന് ചർമ്മത്തെ നന്നായി മോയ്‌സ്‌ചറൈസ് ചെയ്യും.

dot image
To advertise here,contact us
dot image