നമുക്ക് ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ എന്തെല്ലാം ഓര്‍മകളാണല്ലേ ഉള്ളത്. നമ്മെയൊക്കെ ജീവിപ്പിക്കുന്നത് തന്നെ ഓര്‍മകളാണ്. പെട്ടെന്നൊരു ദിവസം അല്ലെങ്കില്‍ പതുക്കെ പതുക്കെ ഈ ഓര്‍മകളൊക്കെ നമ്മുടെ ഉള്ളില്‍നിന്ന് ഇല്ലാതായാലോ. അത്രമേല്‍ ചേര്‍ത്ത് നിര്‍ത്തിയവരെപ്പോലും മറന്നു പോയാലോ? മുഖങ്ങളും പേരുകളും സ്ഥലങ്ങളും എന്നുവേണ്ട എല്ലാം ഓര്‍മയില്‍ നിന്ന് മാഞ്ഞ് പോയാലോ? ലോകത്തിലേറ്റവും വേദനതരുന്ന ഒരു കാര്യമാണല്ലേ അത്. അതെ ഓര്‍മകള്‍ നമ്മെവിട്ട് ഓടിയകലുന്ന രോഗമാണ് (അല്‍ഷിമേഴ്‌സ്) അഥവാ മറവിരോഗം. തന്മാത്രയെന്ന ബ്ലെസി സിനിമ കണ്ടതോടെയാണ് സാധാരണ മലയാളികളുടെ മുന്നിലേയ്ക്ക് മറവിരോഗത്തിൻ്റെ നിസ്സഹായത അതേ അർത്ഥത്തിൽ കടന്നു വന്നത്. പിന്നീട് കാലം പിന്നിടവെ നമുക്ക് ചുറ്റും നമ്മളറിയുന്ന പലരും മറവി രോഗത്തിൻ്റെ നിസ്സഹായതയിലേയ്ക്ക് വീണ് പോയതും നമ്മൾ കണ്ടിട്ടുണ്ട്. മറവി രോഗത്തെ പറ്റി പുറത്ത് വരുന്ന പഠനങ്ങൾ ഈ രോഗത്തെക്കുറിച്ചുള്ള കൂടുതൽ അറിവുകളാണ് ഇപ്പോൾ സമ്മാനിക്കുന്നത്.
തലച്ചോറിലെ നാഡീകോശങ്ങള്‍ ദ്രവിച്ച് പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥായണ് അല്‍ഷിമേഴ്‌സ്. അത്യാധുനിക ബ്രെയിന്‍മാപ്പിംഗ് രീതികള്‍ ഉപയോഗിക്കുന്ന നാഷണല്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ ഗവേഷണത്തിലാണ് അല്‍ഷിമേഴ്‌സ് രോഗത്തെക്കുറിച്ചുളള പുതിയ കണ്ടെത്തല്‍ പുറത്ത് വന്നിരിക്കുന്നത്. ഇതനുസരിച്ച് രണ്ട് ഘട്ടങ്ങളിലായാണ് അല്‍ഷിമേഴ്‌സ് രോഗം തലച്ചോറിനെ തകര്‍ക്കുന്നത്.
ആദ്യഘട്ടം സാവധാനത്തിലും നിശബ്ദമായുമാണ് സംഭവിക്കുന്നത്. ഓര്‍മപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് അത് ദുര്‍ബലമായ സെല്ലുകളെ മാത്രമേ ബാധിക്കാറുളളൂ. രണ്ടാമത്തെ ഘട്ടത്തില്‍ ഇത് കോശങ്ങളില്‍ വളരെ വ്യാപകമായ നാശങ്ങള്‍ ഉണ്ടാകുന്നു.
അല്‍ഷിമേഴ്‌സ് കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിലുമുളള ഏറ്റവും വലിയ വെല്ലുവിളി രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് തലച്ചോറിന് കേടുപാടുകള്‍ സംഭവിക്കുന്നു എന്നതാണ്. 84 പേരുടെ തലച്ചോറില്‍ നടത്തിയ പഠനങ്ങള്‍ അനുസരിച്ചാണ് ഈ കണ്ടെത്തൽ. തുടക്കത്തില്‍ ഇന്‍ഹിറ്ററി ന്യൂറോണ്‍ എന്ന് വിളിക്കുന്ന ഒരുതരം കോശത്തിന് കേടുപാടുകള്‍ സംഭവിക്കുന്നത് ന്യൂറല്‍ സര്‍ക്യൂട്ട് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇതോടെ ഒരാൾ മറവി രോഗത്തിൻ്റെ പിടിയിലായെന്ന് പറയാം. ഇത് മാത്രമല്ല അല്‍ഷിമേഴ്‌സ് തലച്ചോറിനെ എങ്ങനെ തകരാറിലാക്കുന്നുവെന്നും രോഗസമയത്ത് സംഭവിക്കാവുന്ന പല പുതിയ മാറ്റങ്ങളെക്കുറിച്ചും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭാഷ , ഓര്‍മ, കാഴ്ച എന്നിവയെ സ്വാധീനീനിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് മിഡില്‍ ടെമ്പറല്‍ ഗൈറസ് . ഇതിലുള്ള കോശങ്ങളെക്കുറിച്ച് പഠിക്കാന്‍ ഗവേഷകര്‍ വുപുലമായ ജനിതക വിശകലന യന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. അപ്പോള്‍ മനസിലാക്കിയത് അല്‍ഷിമേഴ്‌സ് ബാധിക്കുമ്പോള്‍ ഗൈറസ് ദുര്‍ബലമാകുന്നുവെന്നാണ്.
രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുന്‍പുള്ള ആദ്യഘട്ടത്തില്‍ മാറ്റങ്ങള്‍ സാവധാനമാണ് സംഭവിക്കുന്നത്. തലച്ചോറിന്റെ രോഗ പ്രതിരോധ സംവിധാനത്തെ തകരാറിലാക്കുക, ന്യൂറോണുകള്‍ക്ക് സിഗ്നലുകള്‍ അയക്കാന്‍ സഹായിക്കുന്ന ബ്രയിന്‍ ഇമ്യൂണ്‍ സിസ്റ്റത്തിന് കേടുപാടുകള്‍ വരുത്തുക. സൊമാറ്റോസ്റ്റാറ്റിന്‍ (എസ്എസ്ടി) ഇന്‍ബിറ്ററി ന്യൂറോണുകളുടെ കോശങ്ങളുടെ നാശം എന്നിവയാണ് ആദ്യഘട്ടത്തില്‍ സംഭവിക്കുന്നത്. പിന്നീട് ന്യൂറല്‍ സിഗ്നലുകള്‍ സജീവമാക്കാന്‍ സഹായിക്കുന്ന ഉത്തേജക ന്യൂറോണുകള്‍ നശിക്കുകയും തലച്ചോറിലെ ന്യൂട്രല്‍ സര്‍ക്യൂട്ടറിയിലെ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു. അല്‍ഷിമേഴ്‌സ് ബാധിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് രോഗം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നത്.
Content Highlights : How Alzheimer's Disease Destroys the Brain