സെലിബ്രിറ്റികളുടെ ആരോഗ്യ പരിപാലനം പലപ്പോഴും സോഷ്യൽ മീഡിയയിലെ ഒരു ചർച്ച വിഷയമാണ്. അത്തരത്തിൽ പലപ്പോഴും ചർച്ചയിൽ ഇടംപിടിക്കാറുള്ള സെലിബ്രിറ്റി ദമ്പതിമാരാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും. ഇരുവരും കൃത്യമായ ഫിറ്റ്‌നെസ് ശ്രദ്ധിക്കുന്നവരാണ്. വർക്ക്ഔട്ട് സെഷനുകൾ മുതൽ ഭക്ഷണ ക്രമീകരണങ്ങൾ ഉൾപ്പെടെ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവരാണ് ഇവർ. അതിനാൽ തന്നെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ഇവരുടെ വിശേഷങ്ങൾ ആരാധകർ പലപ്പോഴും ഏറ്റെടുക്കാറുമുണ്ട്. ഇപ്പോൾ ഇരുവരും കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളവുമായി ബന്ധപ്പെട്ട് വാർത്തകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ആരോഗ്യസംരക്ഷണത്തിനായി ഇവരുവരും കുടിക്കുന്ന വെള്ളം എത്തിക്കുന്നത് അങ്ങ് ഫ്രാൻസിൽ നിന്നാണ്. വിരാടും അനുഷ്കയും ഉപയോഗിക്കുന്ന വെള്ളത്തിനുമുണ്ട് പ്രത്യേകത. ഫ്രാൻസിലെ ജനീവ തടാകത്തിൻ്റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന എവിയാൻ-ലെസ്-ബെയിൻസിൽ നിന്ന് തയ്യാറാക്കുന്ന കുപ്പിവെള്ളമാണ് ഇവർ എത്തിക്കുന്നത്. പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നായ ജനീവ സ്വിറ്റ്സർലൻഡിൻ്റെ ചില ഭാഗങ്ങളിലൂടെ ഒഴുകുന്ന നദിയാണ്.
പ്രകൃതിദത്തമായ നീരുറവകളിൽ നിന്ന് ഉത്പാദിപ്പിക്കുന്നതും രാസവസ്തുക്കളോ മാലിന്യങ്ങളോ ഇല്ലാത്തതുമാണ് ഇവിടുത്തെ വെള്ളം. ഒരു ലിറ്റർ എവിയാൻ കുപ്പിവെള്ളത്തിൻ്റെ വില ഏകദേശം 600 രൂപയാണ്. വെള്ളത്തിന് നിരവധി ആരോഗ്യ സവിശേഷതകളാണുള്ളത്.
വിരാട് കോഹ്‌ലി ഫ്രാൻസിൽ നിന്ന് ലിറ്ററിന് 4,000 രൂപ വിലയുള്ള വെള്ളക്കുപ്പികളാണ് ഇറക്കുമതി ചെയ്യുന്നത്. വിരാട് കോലി, അനുഷ്‌ക ശർമ്മ എന്നിവർക്ക് പുറമെ മലൈക അറോറ, കരിഷ്മ കപൂർ, ഗൗരി ഖാൻ, ബാദ്ഷാ, ടൈഗർ ഷ്റോഫ്, ഉർവശി റൗട്ടേല എന്നിവരും ഇതെ വെള്ളമാണ് ഉപയോഗിക്കുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട്, തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഈ വെള്ളം ലഭ്യമാണ്.
Content Highlights: Rs 600, The Cost Of 1 Ltr Water Virat and Anushka drinks