പാകിസ്താനിൽ പോളിയോ കേസുകള്‍ കൂടുന്നു

പാകിസ്താനിൽ ഈ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്തത് 39 പോളിയോ കേസുകള്‍

dot image

പാകിസ്താനിൽ പോളിയോ കേസുൾ കൂടുന്നതായി റിപ്പോർട്ട്. സിന്ധ് പ്രവിശ്യയിലാണ് രണ്ട് പുതിയ പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ ഏറ്റവും ഒടുവിൽ വ്യക്തമാക്കിയിരിക്കുന്നത്. സംഗര്‍, മിര്‍പുര്‍ഖാസ് ജില്ലകളിലാണ് പുതിയ രോഗബാധിതരെ കണ്ടെത്തിയത്. ഈ വര്‍ഷംമാത്രം റിപ്പോര്‍ട്ട് ചെയ്തത് 39 പോളിയോ കേസുകളാണ്. പോളിയോ വൈറസ് ഇല്ലാതാക്കാനുളള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് മേലെയുള്ള തിരിച്ചടിയാണ് ഇത്തരത്തില്‍ വര്‍ദ്ധിച്ചുവരുന്ന കേസുകള്‍.

ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് പോളിയോബാധ നിലനില്‍ക്കുന്ന ലോകത്തിലെ രണ്ട് രാജ്യങ്ങളാണ് പാകിസ്താനും അഫ്ഗാനിസ്ഥാനും. ഏപ്രില്‍ മുതല്‍ പരിശോധിച്ച സാമ്പിളുകളുടെ അടിസ്ഥാനത്തില്‍ രണ്ട് അയല്‍ ജില്ലകളില്‍ വൈറസിൻ്റെ വ്യാപനം ഇതിനോടകംതന്നെ സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 39 കേസുകളില്‍ 20 എണ്ണം ബലൂചിസ്ഥാനില്‍ നിന്നും12 എണ്ണം സിന്ധില്‍നിന്നും അഞ്ച് കേസുകള്‍ ഖൈബര്‍ പക്തൂണ്‍ഖ്വാ, അഞ്ചെണ്ണം പഞ്ചാബ്, ഇസ്ലമാബാദ് എന്നിവിടങ്ങളില്‍ നിന്നുമാണ്.

പോളിയോ നിര്‍മ്മാര്‍ജനത്തിനുള്ള പ്രധാനമന്ത്രിയുടെ ഫോക്കല്‍ പേഴ്‌സണായ ആയിഷ റാസ ഫറൂഖ് രാജ്യത്ത് വൈറസ് പടരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. 2025 ജൂണോടെ പോളിയോ നിര്‍മ്മാർജ്ജനം ചെയ്യണം എന്നുളള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് പുതിയതായി കേസുകള്‍ എന്നാണ് വിലയിരുത്തൽ. അഞ്ച് വയസില്‍ താഴെയുള്ള 45 ദശലക്ഷത്തിലധികം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനായി ഒക്ടോബര്‍ 28 മുതല്‍ പാകിസ്ഥാന്‍ രാജ്യവ്യാപകമായി പുതിയ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Content Highlights : Polio cases are on the rise in Pakistan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us