കുട്ടികളുടെ ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന മാതാപിതാക്കൾക്ക് ഇതാ ഒരു സന്തോഷവാർത്ത. നിങ്ങളുടെ കുട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഓർമ്മശക്തി വർധിപ്പിക്കാനും സഹായിക്കുന്ന ഒരു അത്ഭുത ജ്യൂസ് ഉണ്ട്. ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ പാനീയം പോഷകഗുണങ്ങൾ നിറഞ്ഞതും അത്ഭുതപ്പെടുത്തുന്ന ഫലങ്ങൾ ഉണ്ടാക്കുന്നതുമാണ്. ഓർമ്മശക്തി വർധിപ്പിക്കുന്നതു മുതൽ പ്രതിരോധശേഷി ഉയർത്തുന്നതു വരെ നിരവധി ഗുണങ്ങളാണ് ഈ ജ്യൂസ് കുടിയ്ക്കുന്നതിലൂടെ ലഭിക്കുക. എബിസി ജ്യൂസ് എന്നറിയപ്പെടുന്ന ഈ പാനീയത്തിന് ഇപ്പോൾ വലിയ പ്രചാരമാണുള്ളത്.
എന്താണ് എബിസി ജ്യൂസ്, എന്തുകൊണ്ട് ഇത്ര ജനപ്രീതി?
കാരറ്റ്, ബീറ്റ്റൂട്ട്, ആപ്പിൾ എന്നിവ ഒന്നിച്ചുചേർത്ത് തയ്യാറാക്കുന്ന ജ്യൂസാണിത്. ഇവ മൂന്നും വിറ്റാമിനുകളാലും ധാതുക്കളാലും സമൃദ്ധമായതിനാൽ ജ്യൂസിനും അതേ ഗുണങ്ങൾ ഉണ്ടാകും. ആരോഗ്യപ്രദവും പ്രകൃതിദത്തവുമായ മാർഗം എന്ന നിലയ്ക്കാണ് ഇപ്പോൾ എബിസി ജ്യൂസ് കൂടുതലായി ശ്രദ്ധനേടുന്നത്. നിറവും സ്വാഭാവികമായുള്ള മധുരവും കുട്ടികൾക്ക് ഇഷ്ടപ്പെടുമെന്നതും ഒരു കാരണമാണ്.
എന്നും കുടിക്കാമോ?
എബിസി ജ്യൂസ് എന്നും കുടിക്കാമെന്നൊക്കെ പ്രചാരണമുണ്ടെങ്കിലും അതിനെ ആരോഗ്യവിദഗ്ധര്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നില്ല. സ്ഥിരമായി ഉപയോഗിക്കുന്നതിനു മുമ്പ് ഡോക്ടറുടെ അഭിപ്രായം തേടണമെന്നും നിര്‍ദേശമുണ്ട്. 3 വയസിനും 12 വയസിനുമിടയിലുള്ള കുട്ടികൾക്ക് ഒരുതവണ 100 മുതൽ 150 മില്ലി ലിറ്റർ വരെ ജ്യൂസ് കുടിക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇത് തയ്യാറാക്കിയ ഉടൻ തന്നെ കുടിക്കേണ്ടതാണ്. രാവിലെ കുടിക്കുന്നതാണ് ഉത്തമം.
എബിസി ജ്യൂസിന്റെ ഗുണങ്ങൾ
Content Highlights: How abc juice can boost memory and health