ഷുഗര്‍ കുറയണോ? ഇങ്ങനെ നടക്കാന്‍ ശീലിക്കൂ...

രക്തത്തിലെ പഞ്ചസാരയുടെ അളവും ശരീര വ്യായാമവും തമ്മില്‍ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു

dot image

നടത്തം ആരോഗ്യത്തെ വളരെയധികം സഹായിക്കുന്ന വ്യായാമമാണ്. എന്നാല്‍ കേട്ടോളൂ നടത്തവും രക്തത്തിലെ പഞ്ചസാരയുടെ അളവും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. ഷുഗര്‍ കുറയാന്‍ നടത്തം സഹായിക്കുമെന്ന് കരുതി എന്നും രാവിലെയും വൈകിട്ടും അങ്ങ് നടന്നേക്കാമെന്ന് കരുതേണ്ട. അതിന് ചില രീതികളൊക്കെയുണ്ട്.

ഷുഗര്‍ ഉള്ളവര്‍ നടത്തത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭക്ഷണത്തിന് ശേഷം അല്‍പ്പസമയം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഭക്ഷണം കഴിച്ചതിന് ശേഷം ഒരിക്കലും ഇരുന്ന് വിശ്രമിക്കരുത് പകരം 30 മിനിറ്റെങ്കിലും നടക്കുന്നത് പഞ്ചസാരയുടെ അളവ് കുറയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുളള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നടത്തം. ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവിന് എളുപ്പത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം.


ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ഗ്ലൂക്കോസുകളായി വിഘടിക്കുകയും ഇത് ഷുഗര്‍ ലവല്‍ വര്‍ദ്ധനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ആരോഗ്യകരമായതും സമീകൃതമായതുമായ ഭക്ഷണം തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക. ഇങ്ങനെയൊക്കെയാണെങ്കിലും ഭക്ഷണത്തിന് ശേഷമുളള നടത്തത്തിന്റെ ഫലപ്രാപ്തി ഓരോ വ്യക്തിക്കും വ്യത്യാസമായിരിക്കും. ഇത് മനസിലാക്കാന്‍ ഒരു ഡോക്ടറുടെ സേവനം അത്യാവശ്യമാണ്.

തളര്‍ച്ചയും ക്ഷീണവും മറ്റ് പ്രശ്‌നങ്ങളും കുറയ്ക്കാന്‍ നടത്തം സഹായിക്കും. ഇന്നത്തെക്കാലത്ത് മാനസികമായി ദുര്‍ബലരാണ് ആളുകള്‍. അതുകൊണ്ടുതന്നെ രാവിലെയോ വൈകിട്ടോ അല്‍പ്പസമയം നടക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.

Content Highlights :There is a strong correlation between blood sugar levels and physical activity

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us