മയൊണൈസ് അപകടകാരിയാകുന്നത് എങ്ങനെ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

അറിയാം മയൊണൈസ് കഴിയ്ക്കുന്നതുകൊണ്ടുള്ള ദോഷവശങ്ങള്‍

dot image

തെലങ്കാനയില്‍ മയൊണൈസ് കഴിച്ച ഒരു സ്ത്രീ മരിക്കുകയും 15 പേര്‍ക്ക് ഭഷ്യവിഷബാധയുണ്ടാവുകയും ചെയ്തതും തുടര്‍ന്ന് തെലങ്കാനയില്‍ ഒരു വര്‍ഷത്തേക്ക് മയൊണൈസ് നിരോധിച്ച വാര്‍ത്തയും എല്ലാവരും അറിഞ്ഞുകഴിഞ്ഞു. മയൊണൈസ് എങ്ങനെയാണ് അപകടകാരിയാകുന്നത്? ഇതിന്റെ ദോഷവശങ്ങള്‍ എന്തോക്കെയാണ്?

സാന്‍വിച്ചും മോമോസും ഷവര്‍മയും ഒക്കെ കഴിയ്ക്കുമ്പോള്‍ കൂടെ മയൊണൈസും എല്ലാവര്‍ക്കും നിര്‍ബന്ധമാണല്ലേ. ഹോട്ടലുകാര്‍ തന്നില്ലെങ്കിലും ചോദിച്ചുവാങ്ങി കഴിയ്ക്കാനും ആര്‍ക്കും ഒരു മടിയും ഇല്ല. മയൊണൈസുമായി ബന്ധപ്പെട്ട ഭഷ്യ വിഷബാധയെക്കുറിച്ച് എത്ര വാര്‍ത്തകള്‍ അറിഞ്ഞാലും വീണ്ടും ഇതിനോടുള്ള ആഗ്രഹം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. മുട്ടയും എണ്ണയും ഒക്കെ ചേര്‍ത്തുണ്ടാക്കുന്ന മയൊണൈസ് വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.

മയൊണൈസ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍

സ്വാദിഷ്ടമാണെങ്കിലും മയൊണൈസ് വലിയ അപകടകാരിയാണ്. ഉയര്‍ന്ന കലോറി അടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ ഇത് വലിയ പാര്‍ശ്വഫലങ്ങളാണ് ഉണ്ടാക്കുന്നത്.

  • മയൊണൈസ് ഉണ്ടാക്കാന്‍ ധാരാളം എണ്ണ ഉപയോഗിക്കുന്നതുകൊണ്ട് അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു
  • മയൊണൈസില്‍ അമിതമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇതിലെ അമിതമായ പൂരിത കൊഴുപ്പ് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
  • ചിലര്‍ക്ക് മുട്ടയോടോ അതിലടങ്ങിയിരിക്കുന്ന എന്തെങ്കിലും ഘടകങ്ങളോടോ അലര്‍ജിയുണ്ടാവും.
  • മയൊണൈസ് വേവിക്കാതെ പച്ചമുട്ടകൊണ്ട് തയ്യാറാക്കുന്ന വിഭവമായതുകൊണ്ട് ഇത് ശരിയായി തയ്യാറാക്കുകയോ കൃത്യമായി സൂക്ഷിക്കുകയോ ചെയ്തില്ലെങ്കില്‍ സാല്‍മൊണൈല്ലാ ബാക്ടീരിയയുണ്ടാക്കുന്ന അണുബാധയിലേക്ക് നയിക്കും.
  • പായ്ക്കറ്റില്‍ ലഭിക്കുന്ന മയൊണൈസില്‍ ഉയര്‍ന്ന അളവില്‍ ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നു. കൂടാതെ ഇതില്‍ പ്രിസര്‍വേറ്റീവുകളും അഡിക്റ്റീവുകളും അടങ്ങിയിട്ടുണ്ട്.
  • ഉയര്‍ന്ന അളവില്‍ മയൊണൈസ് കഴിച്ചാല്‍ വയറിളക്കമോ ദഹന സംബന്ധമായ അസുഖങ്ങളോ ഉണ്ടാകാനിടയാക്കും

Content Highlights :How is mayonnaise dangerous? Know the disadvantages of eating mayonnaise

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us