രാവിലെ കാപ്പി കുടിക്കുന്നവരാണോ? ഒന്ന് മാറ്റിപ്പിടിച്ചാലോ, ഇതാ കാപ്പിക്ക് പകരം കുടിക്കാൻ 6 പാനീയങ്ങൾ

ആരോഗ്യവും ഒരു ഡേ കിക്ക്‌ സ്റ്റാർട്ട് ചെയ്യാൻ പറ്റുന്ന ഉണർവും തരുന്ന, വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന 6 പാനീയങ്ങൾ ഇതാ

dot image

എന്നും രാവിലെ ഒരു കപ്പ് കാപ്പി, ആഹാ അടിപൊളി അല്ലേ ? പക്ഷേ കാപ്പി കുടിച്ച് മടുത്തവരും ഒരു മാറ്റം ആഗ്രഹിക്കുന്നവരും ഉണ്ടാകില്ലേ? മാറ്റത്തിനൊപ്പം തന്നെ അത് ഹെല്ത്തിയുമായിരിക്കണം. അങ്ങനെയാണെങ്കിൽ നിങ്ങൾക്കായി കുറച്ചു അടിപൊളി പാനീയങ്ങൾ ഉണ്ട്. ആരോഗ്യവും ഒരു ഡേ കിക്ക്‌ സ്റ്റാർട്ട് ചെയ്യാൻ പറ്റുന്ന ഉണർവും തരുന്ന വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന 6 പാനീയങ്ങൾ ഇതാ

ഇഞ്ചി ചായ

നമ്മളിൽ എല്ലാവരും അല്ലെങ്കിൽ പലരും കുടിക്കുന്നതും പലർക്കും പ്രിയപെട്ടതുമായ ഒരു ചായ ആണ് ഇഞ്ചി ചായ. ദഹനവ്യവസ്ഥയെ മികച്ചതാക്കാനും, മൊത്തത്തിലുള്ള ശരീരികാരോഗ്യം വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നവർക്ക് ഇഞ്ചി ചായ മികച്ച ബദലാണ്. ഇഞ്ചി ഓക്കാനം കുറക്കാനും, ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. രാവിലെ അടിപൊളിയായ ഒരു കപ്പ് ഇഞ്ചി ചായ കുടിച്ച് ദിവസം ആരംഭിക്കുകയാണെങ്കിൽ അത് ഉന്മേഷദായകമായ ഒരു തുടക്കമാകും. മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കാനും വയറിനെ ശാന്തമാക്കാനും ഇഞ്ചി ചായ സഹായിക്കുന്നു. കഫീൻ കഴിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് അനുയോജ്യമായ ഒന്നാണ് ഇഞ്ചി ചായ.

ആപ്പിൾ സൈഡെർ വിനെഗർ ഡ്രിങ്ക്

ആരോഗ്യകരമായ മറ്റൊരു പാനീയമാണ് ആപ്പിൾ സൈഡർ വിനെഗർ ഉൾപെട്ടിട്ടുള്ള ഈ ഡ്രിങ്ക്. ഇതുണ്ടാക്കാൻ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ആപ്പിൾ സൈഡെർ വിനെഗർ ഒഴിച്ച് ഡയല്യൂട് ചെയുക, വേണമെങ്കിൽ, രുചിക്കായി ഒരു ടീസ്പൂൺ തേനോ ഒരു കറുവാപ്പട്ടയോ ചേർക്കാം. ഇത് ദഹനം, വിഷാംശം ഇല്ലാതാക്കൽ, ശരീരഭാരം നിയന്ത്രിക്കൽ എന്നിവയ്ക്ക് സഹായിക്കും.

കുക്കുമ്പർ മിൻ്റ് വാട്ടർ

ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഒരു പാനീയമാണ് കുക്കുമ്പർ മിന്റ് വാട്ടർ. തണുത്തതും , ഉന്മേഷദായകവുമായ ഈ പാനീയം കുക്കുമ്പർ കഷ്ണങ്ങളും, പുതിനയിലയും തണുത്ത വെള്ളത്തിൽ യോജിപ്പിച്ചാണുണ്ടാക്കുന്നത്. ശരീരത്തിലെ വിഷാംശത്തെ പുറത്ത് കളയാൻ ഇത് സഹായിക്കുന്നു. കുക്കുമ്പറിൽ ജലാംശവും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്, അതേസമയം പുതിന ദഹനത്തിന് സഹായിക്കുന്നു. ഈ പാനീയം ചൂടുള്ള കാലത്ത് കുടിക്കാൻ പറ്റിയതാണ്.

ചെറുചൂടുള്ള നാരങ്ങ വെള്ളം

ഏറ്റവും ലളിതവും എന്നാൽ ഫലപ്രദവുമായ പ്രഭാത പാനീയങ്ങളിൽ ഒന്നാണ് ചെറുചൂടുള്ള നാരങ്ങ വെള്ളം. പാതി മുറിച്ച നാരങ്ങയുടെ നീര് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ഒഴിച്ച് ഒഴിഞ്ഞ വയറ്റിൽ കുടിക്കുക. ഇത് മികച്ച ഒരു ഹൈഡ്രേറ്ററും വിറ്റാമിൻ സിയുടെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗവുമാണ്, ഇത് രോഗപ്രതിരോധ പ്രവർത്തനത്തെയും ചർമ്മത്തിൻ്റെ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു.

കറ്റാർ വാഴ ജ്യൂസ്

കാപ്പിയ്‌ക്കുള്ള മറ്റൊരു മികച്ച ബദലാണ് കറ്റാർ വാഴ ജ്യൂസ്. ആരോഗ്യപരമായ നിരവധി ഗുണങ്ങളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. കറ്റാർ വാഴ ജ്യൂസ് ജലാംശം വര്‍ധിപ്പിക്കുന്നതിനും ദഹനത്തെ പിന്തുണയ്ക്കുന്നതിനും ചർമ്മത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കറ്റാർ വാഴയിൽ വിറ്റാമിനുകളും ധാതുക്കളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിനുള്ള ഒരു മികച്ച പോഷക പാനീയമാണ്.

മച്ച ടീ

ഗ്രീൻ ടീ ഇലകൾ നന്നായി ഉപയോഗിച്ചാണ് മച്ച ടീ ഉണ്ടാകുന്നത്. മച്ചയിൽ മിതമായ അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്, എന്നാൽ ഇത് എൽ-തിയനൈൻ എന്ന അമിനോ ആസിഡും അടങ്ങിയതാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ മച്ച ഫ്രീ റാഡിക്കലുകളെ ചെറുക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Content Highlights- 6 drinks to drink instead of coffee in morning

dot image
To advertise here,contact us
dot image