പകല്‍സമയത്തെ ഉറക്കത്തെ പേടിക്കണം, കാരണമിതാണ്

പകല്‍ സമയത്ത് ഉറങ്ങുന്നതിന് പിന്നില്‍ കാരണങ്ങള്‍ പലതാണ്. അത് ചിലപ്പോള്‍ നിങ്ങളുടെ ആരോഗ്യം തകരാറിലാകുന്നതിന്റെ അടയാളമാകാം

dot image

ഉറക്കവും ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു. കൃത്യമായി ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ വിട്ടുമാറാത്ത ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിച്ചേക്കും. നിങ്ങളുടെ ചിന്തയെയും, പ്രവൃത്തിയെയും, പഠനത്തെയും, മറ്റുള്ളവരോടുള്ള പെരുമാറ്റത്തെയും ഒക്കെ ഇത് ബാധിക്കാം. രാത്രിയിലെ ഉറക്കം സാധാരണമായാണ് എല്ലാവരും കാണുന്നതെങ്കിലും പകല്‍ ഉറങ്ങുന്നത് പൊതുവേ നല്ല ലക്ഷണമായി കാണാറില്ല. പകല്‍ സമയത്ത് ഉറക്കം വരുന്നതിന് പല കാരണങ്ങളുണ്ട്. ഇവയില്‍ ചിലത് സാധാരണവും ചില കാരണങ്ങള്‍ ആരോഗ്യം അപകടത്തിലായതിന്റെ സൂചനയുമാണ്.

  • വേണ്ടത്ര ഉറക്കം ലഭിക്കാത്തത് പകല്‍ ഉറക്കത്തിന് കാരണമാകും. ജോലിയിലെ ഷിഫ്റ്റുകള്‍, കുടുംബത്തിലെ ആവശ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുളള ഘടകങ്ങള്‍ ഇതിന് കാരണമാകും.
  • ഉറക്കത്തകരാറുകളായ ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ, നാര്‍കോലെപ്‌സി എന്നിങ്ങനെയുള്ള ഉറക്കത്തകരാറുകള്‍ അമിതമായ പകല്‍ ഉറക്കത്തിന് കാരണമാകും.
  • ട്രാന്‍ക്വിലൈസറുകള്‍, ഉറക്ക ഗുളികകള്‍, ആന്റി ഹിസ്റ്റാമൈനുകള്‍, ചിലതരം വേദന സംഹാരികള്‍ തുടങ്ങിയ മരുന്നുകളും പകലുറക്കത്തിന് കാരണമാകാം.
  • സമീകൃത ആഹാരം കഴിക്കാതിരിക്കുകയോ ഭക്ഷണം ഒഴിവാക്കുകയോ ചെയ്താല്‍ ക്ഷീണം തോന്നും
  • വൈറ്റമിന്‍ ഡി യുടെ കുറവ് പ്രായമായവരില്‍ അമിത ഉറക്കത്തിന് കാരണമാകും.

ഇക്കാര്യങ്ങള്‍ ഗൗരവത്തിലെടുക്കാം

1 പ്രമേഹം, വിട്ടുമാറാത്ത വേദനകള്‍, പ്രവര്‍ത്തനരഹിതമായ തൈറോയിഡ്, രക്തത്തിലെ സോഡിയത്തിന്റെ അളവിലുള്ള മാറ്റങ്ങള്‍ എന്നിവ പകല്‍ ഉറക്കത്തിലേക്ക് നയിച്ചേക്കാം.

Also Read:


2 ഹൈപ്പര്‍സോംനിയ

ആവശ്യത്തിലധികം രാത്രി ഉറക്കം ഉണ്ടായിട്ടും പകല്‍ സമയത്ത് ഉണര്‍ന്നിരിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയാണ് ഹൈപ്പര്‍ സോംനിയ. ഇത്തരം അവസ്ഥകള്‍ കൊണ്ട് ഉറക്കം വരുന്നത് നിങ്ങളുടെ ജോലിയെയും ജീവിത നിലവാരത്തെയും ബാധിച്ചേക്കാം.ഹൈപ്പര്‍ സോംനിയ ഉണ്ടാകാനുള്ള പലകാരണങ്ങളും ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. പരിശീലനം ലഭിച്ച സ്‌ളീപ്പ് സ്‌പെഷ്യലിസ്റ്റിന്റെ നേരിട്ടുളള മേല്‍നോട്ടത്തിലാണ് പരിശോധന നടക്കുന്നത്. ഉറക്കത്തിന് കാരണമെന്തെന്ന് കണ്ടുപിടിക്കാനുള്ള പരിശോധനയാണ് ഇവിടെ നടക്കുന്നത്.ഈ പഠനം അനുസരിച്ച് രണ്ട് മണിക്കൂര്‍ ഇടവിട്ട് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന അഞ്ചോ ഇരുപതോ മിനിറ്റ് നാപ് ട്രയലുകള്‍ക്കിടയില്‍ ഒരുവ്യക്തിക്ക് ഉറങ്ങാനുള്ള പ്രവണതയെയാണ് ഈ ടെസ്റ്റ് അളക്കുന്നത്. ഇങ്ങനെയുളള അവസ്ഥയില്‍ ഡോക്ടറുടെ ഉപദേശത്തോടൊപ്പം ജീവിതശൈലിയിലെ മാറ്റങ്ങളും സഹായകമാകും.


3 ഡിമെന്‍ഷ്യ

പകല്‍ സമയത്ത് അമിതമായി ഉറക്കം അനുഭവപ്പെടുകയോ ഉറക്കപ്രശ്‌നങ്ങള്‍ കാരണം ഊര്‍ജ്ജം കുറയുകയോ ചെയ്യുന്ന പ്രായമായവരില്‍ ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ട മോട്ടോറിക് കോഗ്നെറ്റീവ് റിസ്‌ക് സിന്‍ഡ്രോം (എം.സിആര്)ഉണ്ടാകുന്നു. വേഗത കുറഞ്ഞ നടത്തം, മെമ്മറി പ്രശ്‌നങ്ങള്‍, എന്നിവ പ്രകടമായ ലക്ഷണമാണ്. ഡിമെന്‍ഷ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുന്‍പ് എംസിആര്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. അമിതമായ പകല്‍ ഉറക്കവും കുറഞ്ഞ ഉത്സാഹവും ഉള്ള ആളുകള്‍ക്ക് എംസിആര്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്.

Content Highlights : There are many reasons behind daytime sleepiness. It can sometimes be a sign that your health is failing

dot image
To advertise here,contact us
dot image