പുകവലിക്കാത്തവർക്കിടയിലും ശ്വാസകോശ കാൻസർ രോഗം വർധിക്കുന്നത് എന്തുകൊണ്ട് ?

അഡിനോകാർസിനോമ എന്ന കാൻസർ വകഭേദമാണ് പുകവലിക്കാത്തവരില്‍ കൂടുതലായി കാണുന്നത്

dot image

പുകവലിക്കുന്നവർക്കിടയിലാണ് കാൻസർ രോഗം കൂടുതൽ ഉള്ളതെന്നാണ് നമ്മളിൽ പലരുടെയും വിചാരം. എന്നാൽ ജീവിതത്തിൽ ഒരിക്കൽ പോലും പുകവലിക്കാത്തവർക്കിടയിലും ശ്വാസകോശ കാൻസർ വർധിക്കുന്നതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശ്വാസകോശ കാൻസറിൽ ഇരുപതം ശതമാനവും പുകവലിക്കാത്തവരിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വായുമലിനീകരണം, പുകവലിക്കുന്നവർ പുറം തള്ളുന്ന പുക ശ്വസിക്കുന്നത്, എന്നിവയാണ് അമേരിക്കയിൽ ശ്വാസകോശ രോഗികൾ വർധിക്കാൻ കാരണമാവുന്നത്. പാരമ്പര്യമായും ശ്വാസകോശ കാൻസർ ബാധിക്കാൻ കാരണമാവാറുണ്ട്.

ഇതിന് പുറമെ നിർമ്മാണം, അല്ലെങ്കിൽ ഖനനം പോലുള്ള ജോലികളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കും ശ്വാസകോശ കാൻസർ സാധ്യത കൂടുതലാണ്. സിഒപിഡി അല്ലെങ്കിൽ ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗം പോലുള്ള വിട്ടുമാറാത്ത ശ്വാസകോശ അവസ്ഥകളുള്ള വ്യക്തികൾക്ക് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത കൂടുതലാണ്.

പുകവലിക്കാത്ത ആളുകളിലെ ശ്വാസകോശ കാൻസർ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം. സ്ഥിരമായ ചുമ, നെഞ്ചുവേദന, ശ്വാസതടസ്സം, അപ്രതീക്ഷിതമായി ഭാരം കുറയുക, ക്ഷീണം, വായിൽ നിന്ന് രക്തം വരൽ തുടങ്ങിയ ലക്ഷണങ്ങൾ ശ്വാസകോശ കാൻസറിൻ്റെതാവാനുള്ള സാധ്യതയുണ്ട്.

പലപ്പോഴും ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ വിടാറാണ് പതിവ്. രോഗം മൂർച്ഛിക്കുമ്പോഴായിരിക്കും ലക്ഷണങ്ങളുടെ യഥാർത്ഥ കാരണം മനസിലാവുക. അഡിനോകാർസിനോമ എന്ന കാൻസർ വകഭേദമാണ് പുകവലിക്കാത്തവരില്‍ കൂടുതലായി കാണുന്നത്.

പുകവലിക്കാത്ത ചെറുപ്പക്കാരിലും ആരോഗ്യമുള്ളവരിലുമാണ് അഡിനോകാർസിനോമ കൂടുതലായി കാണപ്പെടുന്നത്. ചെറിയ സെൽ ശ്വാസകോശ അർബുദം (SCLC) പുകവലിക്കാത്തവരിൽ അപൂർവമാണെങ്കിലും, ചില സന്ദർഭങ്ങളിൽ ഈ രോഗവും പുകവലിക്കാത്തവർക്കിടയിൽ കാണാം.

Content Highlights: Why is lung cancer increasing among non-smokers?

dot image
To advertise here,contact us
dot image