ബിയറോ വൈനോ നിങ്ങള്‍ക്കിഷ്ടം? മദ്യപാന രീതി പറയും വരാന്‍ പോകുന്ന രോഗങ്ങളെക്കുറിച്ച്...

നിങ്ങളുടെ മദ്യപാന രീതി നോക്കിയാല്‍ അറിയാം കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ നിലവാരവും വരാന്‍ പോകുന്ന രോഗങ്ങളും

dot image

നിങ്ങള്‍ കുടിക്കാന്‍ തിരഞ്ഞെടുക്കുന്ന ലഹരി പാനീയങ്ങള്‍ നിങ്ങളുടെ മൊത്തത്തിലുളള ഭക്ഷണ രീതിയെയും ആരോഗ്യത്തെയും സ്വാധീനിച്ചേക്കാം. ബിയര്‍ കുടിക്കുന്നവര്‍, മദ്യം കുടിക്കുന്നവര്‍, കോക്ടെയിലുകള്‍ തിരഞ്ഞെടുക്കുന്നവര്‍ എനിനവരുടെയൊക്കെ ഭക്ഷണശീലത്തിലെ വ്യത്യാസങ്ങളാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. കുടിയ്ക്കുന്ന ലഹരി പാനീയം ഏതാണെന്ന് നോക്കി അത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് അറിയാം.

യുഎസിലെ 1,900 ത്തിലധികം വരുന്ന, മദ്യം ഉപയോഗിക്കുന്നവരില്‍ നടത്തിയ പഠനങ്ങളിലാണ് ഇത്തരത്തിലൊരു കാര്യം കണ്ടെത്തിയത്. ആരോഗ്യകരമായ ഭക്ഷണ സൂചികയിലെ (Healthy Eating Index)സ്‌കോറുമായി മദ്യത്തിന്റെ തിരഞ്ഞെടുപ്പ് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനം സൂചിപ്പിക്കുന്നത്. ട്യൂലെന്‍ യൂണിവേഴ്‌സിറ്റിയിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റായ ഡോ.പെങ്-ഷെങ്-ടിങ്ങിന്റേതാണ് ഈ വിഷയത്തിലുള്ള പഠനം.


ബിയര്‍ കുടിക്കുന്നവര്‍ക്ക് വൈനോ മദ്യമോ ഇഷ്ടപ്പെടുന്നവരേക്കാള്‍ പോഷക മൂല്യമുള്ള ഭക്ഷണശീലം കുറവായിരിക്കും. ബിയര്‍ മാത്രം കുടിക്കുന്നവര്‍ക്ക് മറ്റ് തരത്തിലുളള മദ്യങ്ങള്‍ ഉപയോഗിക്കുന്നവരേക്കാള്‍ ഉയര്‍ന്ന തോതിലുള്ള പുകവലി, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുണ്ടാകും. ബിയര്‍ കുടിക്കുന്നവര്‍ വൈന്‍ കുടിക്കുന്നവരേക്കാള്‍ 3.1 പോയിന്റ് കുറവാണ് ഹെല്‍ത്തി ഇന്‍ഡക്‌സ് സ്‌കോര്‍ നേടിയത്. ബിയര്‍ കുടിക്കുന്നവര്‍ സംസ്‌കരിച്ച ലഘു ഭക്ഷണങ്ങളോ പബ് സ്‌റ്റെലിലുള്ള ഭക്ഷണങ്ങളോ ആണ് ഇഷ്ടപ്പെടുക. യുഎസില്‍ നടന്ന ഈ പഠനം അനുസരിച്ച് കരള്‍ രോഗത്തിന്റെ പ്രധാന കാരണം മദ്യത്തിന്റെ അമിത ഉപയോഗമാണ്. കരള്‍രോഗം മദ്യപാനവും ജീവിതശൈലി രോഗങ്ങളുമായി ഇത് ബന്ധപ്പെട്ട് കിടക്കുന്നു. ബിയര്‍ കുടിക്കുന്നവര്‍ക്ക് ഈ ശീലങ്ങളൊക്കെ അപകട സാധ്യത വര്‍ദ്ധിപ്പിക്കും. ചിപ്സ്, വറുത്ത ഭക്ഷണങ്ങള്‍, പിസ്സ തുടങ്ങിയ പോഷകമില്ലാത്ത ലഘുഭക്ഷണങ്ങളൊക്കെ ബിയര്‍ കഴിക്കുന്നവരുടെ ഇഷ്ട ഭക്ഷണമാണ്.


വീഞ്ഞാണോ മദ്യമാണോ കൂടുതല്‍ നല്ലത്

വൈന്‍ കുടിക്കുന്നവര്‍ക്കും മദ്യമോ കോക്ക്‌ടെയിലോ ഉപയോഗിക്കുന്നവര്‍ക്കും ഉയര്‍ന്ന ഹെല്‍ത്തി ഇന്‍ഡക്‌സ് ഈറ്റിങ് സ്‌കോര്‍ ഉണ്ട്. കരള്‍ രോഗം ഉള്ളവര്‍ക്കും രോഗം വരുമെന്ന് ആശങ്കയുളളവര്‍ക്കും ഈ പഠനം നല്‍കുന്ന സന്ദേശം ഇങ്ങനെയാണ്. 'നിങ്ങള്‍ എത്രത്തോളം മദ്യം കുടിക്കുന്നു എന്നതിലല്ല അതിന്റെ ഒപ്പം നിങ്ങള്‍ എന്ത് കഴിക്കുന്നു എന്നതിലും കാര്യമുണ്ട്. ബിയറില്‍ നിന്ന് വൈനിലേക്ക് മാറുന്നതോ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ തിരഞ്ഞെടുക്കുന്നതോ പോലെയുള്ള ചെറിയ മാറ്റങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കും.'

Content Highlights : If you look at your drinking habits, you will know the quality of food you are eating and the diseases you are going to get. The alcoholic beverages you choose to drink can affect your overall diet and health

dot image
To advertise here,contact us
dot image