കുഞ്ഞുങ്ങൾക്ക് മൊബൈൽഫോൺ കൊടുക്കാറുണ്ടോ?; വളർച്ചയെത്താതെ പ്രായപൂർത്തിയിലേക്ക് എത്തിക്കുമെന്ന് പഠനം

ലിവർപൂളിൽ നടന്ന 62-ാമത് വാർഷിക യൂറോപ്യൻ സൊസൈറ്റി ഫോർ പീഡിയാട്രിക് എൻഡോക്രൈനോളജി മീറ്റിംഗിൽ അവതരിപ്പിച്ച ഗവേഷണ പ്രബന്ധത്തിലാണ് പുതിയ നിരീക്ഷണം അവതരിപ്പിച്ചിരിക്കുന്നത്

dot image

അമിതമായ സ്‌ക്രീൻ സമയം കുട്ടികളെ വളർച്ചയെത്താതെ പ്രായപൂർത്തിയിലേക്ക് എത്തിക്കുമെന്ന് പഠനം. സ്മാർട്ട്ഫോൺ, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ പോലുള്ളവയിൽ നിന്നുള്ള നീലവെളിച്ചവുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് നേരത്തെ തന്നെ പ്രായപൂർത്തിയാക്കുന്നതിലേക്ക് നയിക്കുന്നതിന് കാരണമാകുന്നതെന്നാണ് പഠനം. ലിവർപൂളിൽ നടന്ന 62-ാമത് വാർഷിക യൂറോപ്യൻ സൊസൈറ്റി ഫോർ പീഡിയാട്രിക് എൻഡോക്രൈനോളജി മീറ്റിംഗിൽ അവതരിപ്പിച്ച ഗവേഷണ പ്രബന്ധത്തിലാണ് പുതിയ നിരീക്ഷണം അവതരിപ്പിച്ചിരിക്കുന്നത്.

36 എലികളിൽ നടത്തിയ പരീക്ഷണമാണ് ഇപ്പോൾ പുറത്തുവന്നത്. തുടർച്ചയായി നീലവെളിച്ചവുമായുള്ള സമ്പർക്കത്തിലൂടെ അസ്ഥികൾ വേഗത്തിൽ വളരുകയും ചെറു പ്രായത്തിൽ തന്നെ പ്രായപൂർത്തിയാവുകയും ചെയ്യുമെന്നും പഠനത്തിൽ പറയുന്നു.

'സ്‌ക്രീനിലെ നീല വെളിച്ചം ശാരീരിക വളർച്ചയെയും വികാസത്തെയും എങ്ങനെ സ്വാധീനിക്കുമെന്ന് കാണിക്കുന്ന ആദ്യ പഠനമാണിത്, കുട്ടികളുടെ വളർച്ചയിൽ സ്‌ക്രീൻ എക്‌സ്‌പോഷറിന്റെ ഫലങ്ങളെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്താൻ ഇത് പ്രേരിപ്പിക്കുന്നു,' എന്നാണ് പഠനത്തെ കുറിച്ച് തുർക്കിയിലെ ഗാസി യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ അയ്ലിൻ ഉഗുർലു പറഞ്ഞത്.

നിലവിൽ എലികളിലാണ് ഈ പഠനം നടത്തിയത്. എന്നാൽ കുട്ടികളിൽ ഈ പഠനം ആവർത്തിക്കുമെന്ന് ഉറപ്പില്ല. പക്ഷേ ഞങ്ങളുടെ ഡാറ്റ സൂചിപ്പിക്കുന്നത് നീല വെളിച്ചം ദീർഘനേരം എക്‌സ്‌പോഷർ ചെയ്യുന്നത് ശാരീരിക വളർച്ചയെയും പക്വതയെയും ത്വരിതപ്പെടുത്തുന്നു, ഇത് നേരത്തെയുള്ള പ്രായപൂർത്തിയാകുന്നതിലേക്ക് നയിക്കുന്നു,' എന്നും ഉഗുർലു പറഞ്ഞു.

കുട്ടികൾ വളരുമ്പോൾ തുടയെല്ല് പോലുള്ള നീളമുള്ള അസ്ഥികൾ വികസിക്കാറുണ്ട്. ഇത് ഓരോ അറ്റത്തും ക്രമാനുഗതമായി നീളുന്നു. ഇത് ഒടുവിൽ പുർണ വളർച്ച എത്തുന്നു. ഇതിലൂടെ പെൺകുട്ടികൾ 14 നും 16 നും ഇടയിൽ പരമാവധി ഉയരത്തിൽ എത്തുമ്പോൾ ആൺകുട്ടികൾ 16 നും 18 നും ഇടയിൽ വളർച്ച പൂർത്തിയാക്കുന്നുവെന്നും ഉഗുർലു പറഞ്ഞു.

എന്നാൽ സമീപകാലത്ത് ആൺകുട്ടികളും പെൺുകുട്ടികളും സാധാരണയേക്കാകൾ നേരത്തെ പ്രായപൂർത്തിയാവുകയും വളർച്ച നിലയ്ക്കുകയും ചെയ്യുന്നതായിട്ടാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 21 ദിവസം പ്രായമുള്ള 18 ആൺ എലികളിലും 18 പെൺ എലികളിലുമാണ് പഠനം നടത്തിയത്.

ഇവയെ ആറ് പേരടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളായി വിഭജിക്കുകയും പ്രായപൂർത്തിയാകുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ വരെ ഒരു സാധാരണ പ്രകാശവും തുടർന്ന് ആറ് മണിക്കൂർ മുതൽ 12 മണിക്കൂർ വരെ വിവിധ രീതിയിൽ നീല വെളിച്ചവും എലികളെ സകാണിച്ചിരുന്നു.

ഓരോ തവണയും എലികളുടെ നീളവും തുടയെല്ലും ഗവേഷണ സംഘം അളന്നു നോക്കിയിരുന്നു. നീലവെളിച്ചം ഏൽക്കുന്ന എലികൾക്ക്, പ്രത്യേകിച്ച് അവയുടെ എല്ലുകളിൽ അതിവേഗ വളർച്ചയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. 'ഇതിനർത്ഥം അവരുടെ അസ്ഥികൾ വളരെ വേഗം പക്വത പ്രാപിച്ചു, എന്നാൽ സാധാരണ രീതിയിൽ പ്രായപൂർത്തിയാവുന്നവരേക്കാൾ ശരാശരി ചെറുതായിരിക്കുമെന്നും ഇതിൽ കൂടുതൽ പഠനങ്ങളുടെ ആവശ്യമുണ്ടെന്നും ഉഗുർലു പറഞ്ഞു.

Content Highlights: Blue screen exposure in child can lead to Speedup adulthood and stunted growth new Study

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us