40 വയസ്സിന് മുകളിലാണോ, നിർബന്ധമായും വ്യായാമം ചെയ്തോളു; 5 വര്‍ഷം കൂടി ആയുസ് നീട്ടികിട്ടുമെന്ന് പഠനം

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നത് എങ്ങനെയെന്നുള്ള പഠനങ്ങള്‍ നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയക്കാരനായ ലെനര്‍ട്ട് വീര്‍മാന്‍

dot image

ജീവിതദൈർഘ്യം പരമാവധി കിട്ടണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകുമോ? 40 വയസിന് ശേഷം വ്യായാമം ചെയ്യുന്നത് ആയുര്‍ദൈര്‍ഘ്യം ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് ഹെല്‍ത്ത് പ്രൊഫസറായ ലെനര്‍ട്ട് വീര്‍മാന്റെ നേതൃത്വത്തിലുളള ഗവേഷക സംഘമാണ് ഈ പഠനം നടത്തിയത്. 2003 നും 2006 നുമിടയില്‍ നടത്തിയ ഹെല്‍ത്ത് സര്‍വ്വേകളില്‍നിന്നുള്ള ഡേറ്റ അനുസരിച്ച് 40 വയസും അതില്‍ കൂടുതലുമുളളവര്‍ ധരിച്ചിരുന്ന ഫിറ്റ്‌നസ് ട്രാക്കുകളില്‍ നിന്ന് ശേഖരിച്ച പ്രവര്‍ത്തന ഡേറ്റകളാണ് ഗവേഷണത്തിനായി ഉപയോഗിച്ചത്.

ഈ പഠന റിപ്പോര്‍ട്ട് അനുസരിച്ച് 40 വയസും അതിലധികവും പ്രായമുള്ളവര്‍ ഓരോ ആഴ്ചയിലും ശരാശരി 2 മണിക്കൂറും 40 മിനിറ്റും (മണിക്കൂറില്‍ മൂന്ന് മൈല്‍ വേഗത്തില്‍ നടക്കുന്നതിന് തുല്യം) ചെറിയ രീതിയിലെങ്കിലുമുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് എന്നാണ് വിലയിരുത്തുന്നത്. ഈ പ്രായത്തിലുള്ള എല്ലാ ആളുകളും എന്തെങ്കിലും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് അവരുടെ ആയുര്‍ദൈര്‍ഘ്യം പരമാവധി അഞ്ച് വര്‍ഷമെങ്കിലും വര്‍ദ്ധിക്കുമെന്നാണ് കണ്ടെത്തല്‍.

Also Read:

എന്നാല്‍ ശാരീരിക പ്രവര്‍ത്തനങ്ങളും ആയുസും തമ്മിലുളള ബന്ധം പഠനം പറയുന്നുണ്ടെങ്കിലും, നേരിട്ട് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നത് എന്നതിനുളള കാരണം പഠനത്തിൽ വ്യക്തമാക്കുന്നില്ല. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക, ദിവസവും നടക്കാനുള്ള സ്വസ്ഥമായ ഇടങ്ങള്‍ കണ്ടെത്തുക തുടങ്ങിയ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവന്നാല്‍ അത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം പറയുന്നുണ്ട്.

Content Highlights :New studies reveal that exercising after age 40 can significantly increase life expectancy- 40

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us