കഞ്ചാവിന്റെ ഉപയോഗം അടുത്ത തലമുറയെയും ബാധിക്കും!; കാൻസറിന് കാരണമാകുമെന്നും പഠനം

'ജെനോടോക്‌സിക് പദാർത്ഥം' എന്നാണ് പഠനത്തിൽ കഞ്ചാവിനെ വിശേഷിപ്പിച്ചിരിക്കുന്നത്

dot image

കഞ്ചാവിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം. കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയെ മാത്രമല്ല അയാളുടെ ഭാവി തലമുറയെയും ബാധിക്കുമെന്നും പഠനം പറയുന്നു. വെസ്റ്റേൺ ഓസ്ട്രേലിയയിലെ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ ഉള്ളത്.

കഞ്ചാവിന്റെ ഉപയോഗത്തിലൂടെ മനുഷ്യന്റെ കോശങ്ങളെ കാര്യമായി ബാധിക്കുമെന്നും ഇത് കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും അഡിക്ഷൻ ബയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കഞ്ചാവ് സെല്ലുകൾ അഥവാ കോശങ്ങളെ ബാധിക്കുന്നതിലൂടെ കാൻസറിന് പുറമെ ഡിഎൻഎ മ്യൂട്ടേഷനുകൾ, അകാല വാർദ്ധക്യം എന്നിവയ്ക്ക് കാരമാകുന്ന തരത്തിൽ കോശങ്ങളുടെ ജനിതക വിവരങ്ങൾ പോലും നശിപ്പിച്ചേക്കാമെന്നും പഠനം പറയുന്നു.

'ജെനോടോക്‌സിക് പദാർത്ഥം' എന്നാണ് പഠനത്തിൽ കഞ്ചാവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തികളുടെ ബീജത്തിലൂടെയോ അണ്ഡത്തിലൂടെയോ ഭാവി തലമുറയിലേക്കും കഞ്ചാവിന്റെ പാർശ്വഫലങ്ങൾ എത്തുമെന്നും പഠനത്തിൽ പറയുന്നു. കാൻസർ രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതരത്തിൽ മൈറ്റോകോൺഡ്രിയൽ പ്രവർത്തനരഹിതവും ക്രോമസോം തകരാറും പഠനത്തിൽ വിഷയമായിരുന്നു.

മനുഷ്യരിലും എലികളിലും നടത്തിയ ഒന്നിലധികം പഠനങ്ങൾ മുൻനിർത്തിയാണ് കഞ്ചാവ് ഉപയോഗിച്ചവരുടെ അടുത്ത തലമുറയിൽപ്പെട്ടവർക്ക് ഓട്ടിസം, സെറിബ്രൽ പ്രോസസ്സിംഗ് ബുദ്ധിമുട്ടുകൾ എന്നിവയുണ്ടാവാനുള്ള സാധ്യതകൾ കൂടുതലാണെന്ന് കണ്ടെത്തിയതെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ യൂണിവേഴ്സിറ്റിയിലെ ഡോക്ടർ സ്റ്റുവർട്ട് റീസ് മാധ്യമങ്ങളോട് പറഞ്ഞു.

കഞ്ചാവ് ഉപയോഗത്തിനെ കുറിച്ചുള്ള നയരൂപീകരണത്തിലേക്ക് ഈ പഠനം സഹായകമാവുമെന്നും കഞ്ചാവ് ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകൾ വ്യക്തിപരമായ വീക്ഷണകോണിൽ നിന്ന് മാത്രമല്ല വേണ്ടതെന്നും ഡോ സ്റ്റുവർട്ട് റീസ് പറഞ്ഞു. ഒന്നിലധികം തലമുറകൾ ഉൾപ്പെടുന്ന കഞ്ചാവിന്റെ ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ധാരണയിൽ നിന്നുകൊണ്ട് കഞ്ചാവ് ഉപയോഗ നയങ്ങളിൽ പുനർവിചിന്തനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: cannabis use will also affect the next generation and can cause cancer new Studies

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us