സ്വീഡനിലെ മന്ത്രിയാണ്, പക്ഷേ വാഴപ്പഴം കണ്ടാല്‍ ഓടിയൊളിക്കും; അറിയാം 'ബനാന ഫോബിയ'യെക്കുറിച്ച്

എന്താണ് ബനാന ഫോബിയ, എന്തുകൊണ്ടാണ് ഈ ഫോബിയ ഉണ്ടാകുന്നത്, ഇതിന് ചികിത്സയുണ്ടോ?

dot image

തന്റെ ഔദ്യോഗിക പരിപാടികളില്‍നിന്ന് സ്വീഡനിലെ ജന്‍ഡര്‍ ഇക്വാലിറ്റി ആന്‍ഡ് വര്‍ക്ക് ലൈഫ് മിനിസ്റ്ററായ പൗളിന ബ്രാന്‍ഡ്‌ബെര്‍ഗ് വാഴപ്പഴം നിരോധിച്ച വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരുന്നു. ഒരു സ്വീഡിഷ് മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. തനിക്ക് വാഴപ്പഴത്തോട് ഭയമാണെന്ന് പിന്നീട് അവര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തനിക്ക് ബനാന ഫോബിയ ആണെന്നും അതിന് ചികിത്സ തേടുന്നുണ്ടെന്നും 2020ല്‍ തന്നെ അവര്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞിരുന്നു.

എന്താണ് ബനാന ഫോബിയ, ലക്ഷണങ്ങള്‍ എന്തൊക്കെ

വാഴപ്പഴത്തോടുളള തീവ്രമായ ഭയത്തെയാണ് ബനാന ഫോബിയ എന്ന് പറയുന്നത്. ബനാന ഫോബിയ ഉള്ളവര്‍ക്ക് വാഴപ്പഴം കാണുമ്പോള്‍ ചെറിയ അസ്വസ്ഥത മുതല്‍ പരിഭ്രാന്തി വരെ ഉണ്ടായേക്കാം. വാഴപ്പഴം കഴിക്കേണ്ട സാഹചര്യം ഉണ്ടായാലോ എന്ന ചിന്തപോലും അവരില്‍ വലിയ ഭയവും അതുമൂലമുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കും. ഉത്കണ്ഠ, ഓക്കാനം, വിയര്‍ക്കല്‍ നെഞ്ചിടിപ്പ് കൂടുക എന്നിങ്ങനെയുളള ലക്ഷണങ്ങളുമുണ്ടാവും. വാഴപ്പഴം കാണുമ്പോഴോ ആരെങ്കിലും അത് കഴിക്കുന്നത് കാണുമ്പോഴോ ശര്‍ദ്ദിക്കാന്‍ തോന്നുക, പഴത്തിന്റെ മണം അടിക്കുന്നതുപോലും അവരില്‍ വലിയ മാനസിക പ്രശ്‌നമുണ്ടാക്കും.

എന്തുകൊണ്ട് ഉണ്ടാകുന്നു

ബനാന ഫോബിയയുടെ കേസുകളില്‍ പലതും കുട്ടിക്കാലത്തെ ആരംഭിക്കുന്നതാണ്. ഇത്തരത്തിലുളളവര്‍ക്ക്
അവരുടെ കുട്ടിക്കാലത്ത് വാഴപ്പഴവുമായി ബന്ധപ്പെട്ട് പ്രതികൂലമോ വിഷമിപ്പിക്കുന്നതോ ആയ എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. കുട്ടിക്കാലത്ത് ബലമായി വാഴപ്പഴം കഴിപ്പിച്ചതോ, പഴം തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടിയതോ, തൊലിയില്‍ തെന്നി വീണതോ തുടങ്ങിയവയൊക്കെ.

Also Read:

എങ്ങനെ ചികിത്സിക്കാം

എല്ലാ ഫോബിയയെയും പോലെതന്നെ ബനാനഫോബിയയും വിവിധ ക്ലിനിക്കല്‍ ഇടപെടലുകള്‍ ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയും. കൗണ്‍സിലിംഗും മറ്റും പ്രയോജനകരമാണ്. ബനാനഫോബിയയുടെ ചികിത്സ മറ്റ് ഫോബിയകള്‍ക്ക് സമാനമാണ്. എക്‌സപോഷര്‍ തെറാപ്പി,
സിസ്റ്റമാറ്റിക് ഡിസെന്‍സിറ്റൈസേഷന്‍, കോഗ്നെറ്റീവ് ബിഹേവിയറല്‍ തെറാപ്പി തുടങ്ങിയവയൊക്കെ ഫലപ്രദമായ ചികിത്സാമാര്‍ഗ്ഗങ്ങളില്‍ ചിലതാണ്. ഫോബിയ മൂലമുണ്ടാകുന്ന ഉത്കണ്ഠ നിയന്ത്രിക്കുന്നത് തീവ്രമോ അസഹനീയമോ ആയി തോന്നുകയാണെങ്കില്‍ ഒരു സൈക്യാര്‍ട്ടിസ്റ്റിനെ കാണേണ്ടത് അത്യാവശ്യമാണ്.

Content Highlights :Banana phobia is the intense fear of bananas. People with banana phobia may experience anything from mild discomfort to panic at the sight of bananas

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us