മഞ്ഞുകാലമെത്തി; മൂടിപ്പുതച്ച് ഉറങ്ങേണ്ട, രാവിലെ തണുപ്പത്ത് നടക്കാനിറങ്ങിക്കോളു, ഗുണമുണ്ട്

തണുപ്പ് കാലത്തെ പ്രഭാതനടത്തം ശരീരത്തിന് ഗുണം ചെയ്യുന്നത് ഇങ്ങനെയൊക്കെയാണ്...

dot image

നവംബര്‍, ഡിസംബര്‍ മാസമെന്ന് പറഞ്ഞാല്‍ തണുപ്പ് കാലമാണ്. രാവിലെ മൂടിപുതച്ച് കിടന്നുറങ്ങാന്‍ രസവുമായിരിക്കും. എന്നാല്‍ തണുപ്പത്ത് മൂടി പുതച്ച് കിടന്നുറങ്ങാതെ പ്രഭാത സവാരിക്ക് പൊയ്‌ക്കോളൂ. കാര്യമുണ്ട്. തണുത്ത പ്രഭാതത്തില്‍ നടക്കുന്നത് മഞ്ഞ് പുതച്ച വെളുപ്പിനുള്ള കാഴ്ചകള്‍ കാണാന്‍ മാത്രമല്ല ഈ നടത്തം. ഇതിന് വിവിധ ആരോഗ്യ ഗുണങ്ങളും പ്രധാനം ചെയ്യുമത്രേ. പ്രഭാത കിരണങ്ങളേറ്റ് തണുപ്പും കൊണ്ട് പ്രഭാത സവാരി നടത്തുമ്പോള്‍ ഗുണങ്ങളൊരുപാടാണ്. വൈറ്റമിന്‍ ഡിയുടെ കുറവ് പരിഹരിക്കപ്പെടാനും മാനസിക ആരോഗ്യവും വര്‍ദ്ധിക്കാനും ഇത് സഹായകമാകും.

പ്രഭാതത്തില്‍ നടക്കാനിറങ്ങുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങള്‍

മാനസികാരോഗ്യം വര്‍ദ്ധിക്കുന്നു
മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ തീര്‍ച്ചയായും രാവിലെ തണുപ്പും ഇളം കാറ്റും ഒക്കെ അനുഭവിച്ച് ഒന്ന് നടക്കാന്‍ ഇറങ്ങി നോക്കൂ. ഇത് നിങ്ങളില്‍ മാനസികമായ ഊര്‍ജ്ജം നിറയ്ക്കുകയും സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യും.

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു
ഇളം തണുപ്പ് നിറഞ്ഞ പ്രഭാതത്തില്‍ നടക്കാനിറങ്ങുന്നത് രക്ത സമ്മര്‍ദ്ദം കുറയ്ക്കുകയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്യും. ഇത് വളരെ ലഘുവായ ഒരു വ്യായമമാണെന്ന് വിചാരിക്കേണ്ടതില്ല. ഹൃദയത്തിന് ഏറ്റവും ഗുണപ്രദമാണ് നടത്തം. ഇത്തരത്തില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം ലഭിക്കുന്നതുകൊണ്ടുതന്നെ രോഗ പ്രതിരോധ സംവിധാനവും ശക്തിപ്പെടുന്നു. ഇതുമൂലം രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സാധിക്കുന്നു.

Content Highlights : A morning walk in cold weather is beneficial for the body

dot image
To advertise here,contact us
dot image