ട്രെയിനിലോ കാറിലോ ട്രിപ്പ് പോകാൻ കയറിയാൽ അപ്പോ ഉറങ്ങുന്നവരാണോ? എങ്കിൽ നിങ്ങൾ ഇത് അറിഞ്ഞിരിക്കണം

ട്രിപ്പ് എന്ന് കേട്ടാൽ ഉറങ്ങാമല്ലോ എന്ന് ചിന്തിക്കുന്ന പലരും നമ്മുക്കിടയിൽ ഉണ്ട്

dot image

ഒരുപാട് ആ​ഗ്രഹിച്ച് ഒരു യാത്ര പോകാനൊക്കെ പ്ലാൻ ചെയ്ത് വണ്ടിയിൽ കയറി പത്ത് മിനിറ്റിനുള്ളിൽ ഉറങ്ങി പോകുന്നവരാണോ നിങ്ങൾ. എങ്കിൽ അതിന് ഒരു കാരണമുണ്ട്. വ്യക്തിപരമായും പാരിസ്ഥിതികവുമായ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തരത്തിൽ യാത്ര സമയങ്ങളിൽ ഉറങ്ങുന്നതെന്ന് മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ സൈക്യാട്രി ആൻഡ് സ്ലീപ്പ് കൺസൾട്ടൻ്റ് ഡോ അപർണ രാമകൃഷ്ണൻ പറഞ്ഞു. ഇത്തരത്തിൽ ഉറക്കത്തിന് കാരണമാക്കുന്ന ചില കാര്യങ്ങളെ പറ്റിയും ഡോ അപർണ രാമകൃഷ്ണൻ പറയുന്നുണ്ട്.

  • വാഹനങ്ങൾ ചലിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ആ വൈബ്രേഷനുകൾ ആളുകളെ ഉറങ്ങാൻ സഹായിക്കുന്നു.
  • വാഹനത്തിനുള്ളിലെ സ്ഥിരമായ ഹം അല്ലെങ്കിൽ വൈറ്റ് നോയ്‌സ്, കുറഞ്ഞ ഓഡിറ്ററി ആളുകളെ മയക്കത്തിലേക്ക് പ്രേരിപ്പിക്കുന്നു.
  • ഒരു കാറിൻ്റെയോ ട്രെയിനിൻ്റെയോ അടച്ച അന്തരീക്ഷം പ്രകൃതിദത്തമായ പ്രകാശത്തിലേക്കുള്ള എക്സ്പോഷർ പരിമിതപ്പെടുത്തും. ഉറക്കത്തെയും ഉണർവിനെയും നിയന്ത്രിക്കാൻ നമ്മുടെ ശരീരം സൂര്യപ്രകാശത്തെ ആശ്രയിക്കുന്നുണ്ട്. അതിനാൽ തന്നെ സ്വാഭാവിക വെളിച്ചം നഷ്ടപ്പെടുമ്പോൾ, സ്വാഭാവികമായി മയക്കത്തിലേക്ക് പോകും.
  • ക്ഷീണിച്ചവരോ ഉറക്കക്കുറവുള്ളവരോ യാത്രയ്ക്കിടയിൽ കൂടുതൽ എളുപ്പത്തിൽ ഉറങ്ങിപ്പോകാറുണ്ട്. ശരീരം വിശ്രമിക്കാനുള്ള ഏത് അവസരവും പ്രയോജനപ്പെടുത്തുന്നു, പ്രത്യേകിച്ച് ശാന്തമായ അന്തരീക്ഷത്തിലും.
  • യാത്രാവേളയിൽ വായന, ജോലി, സംസാരം തുടങ്ങിയവയുടെ അഭാവവും ഏകന്തതയും മനസ്സിനെ മയക്കത്തിലേക്ക് നയിക്കും.

യാത്ര ചെയ്യുമ്പോൾ എല്ലാവർക്കും ഉറക്കം വരണമെന്നില്ല. ഉറക്ക ശീലങ്ങളും, ശരീരത്തിൻ്റെ ക്ഷീണവും എല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ഒരാൾ യാത്രക്കിടെ ഉറങ്ങുന്നുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുക എന്നും ഡോ അപർണ രാമകൃഷ്ണൻ പറഞ്ഞു. ചലനത്തോട് പ്രത്യേകിച്ച് സെൻസിറ്റീവ് ആയ ആളുകൾക്ക് പെട്ടെന്ന് മയക്കം അനുഭവപ്പെടാം. അതേസമയം, യാത്രക്കിടയിൽ ഫോൺ ഉപയോ​ഗിക്കുകയോ പുസ്തകം വായിക്കുകയോ ചെയ്യുമ്പോൾ ഉറക്കക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണ്. കൂടാതെ, നന്നായി വിശ്രമിക്കുന്ന വ്യക്തികൾ യാത്രയിലായിരിക്കുമ്പോൾ മയക്കത്തിനുള്ള സാധ്യത കുറവാണ്.

Content Highlights: Many people experience this overwhelming sense of sleepiness while travelling by car or train, a phenomenon that can be attributed to several factors, both environmental and personal

dot image
To advertise here,contact us
dot image