ഉറക്കം മനുഷ്യന് ഏറ്റവും അത്യാവശ്യമുള്ള കാര്യങ്ങളിലൊന്നാണ്. എന്നാല്‍ ഈ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയോ. എന്തെല്ലാം പ്രശ്‌നങ്ങളാണല്ലേ ഉറക്കമില്ലായ്മ നമ്മളില്‍ ഉണ്ടാക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളും മാനസിക പ്രശ്ങ്ങളും ഉണ്ടാവുകയും, നമ്മുടെ ദൈനംദിന ജീവിതത്തിലെ കാര്യങ്ങളെല്ലാം താളം തെറ്റുകയും ചെയ്യും. നമ്മളില്‍ പലരും ഒരു ആഗ്രഹം പോലെ കൊണ്ടുനടക്കുന്ന കാര്യവുമാണ് ഒന്ന് നന്നായി ഉറങ്ങാനാവുക എന്നത്. എന്നാല്‍ നന്നായി ഉറങ്ങാന്‍ ചില വഴികളിതാ…
- 1 ഒരു ഉറക്ക ഷെഡ്യൂള്‍ ക്രമീകരിക്കുകയും അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുക.സ്ഥിരമായി ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഉറങ്ങുന്നതിന് മുന്‍പ് ചെറു ചൂടുവെള്ളത്തില്‍ കുളിക്കുകയും വായനയോ ധ്യാനമോ ശീലിക്കുകയും ചെയ്യുക.നല്ലൊരു സംഗീതം ആസ്വദിക്കാവുന്നതുമാണ്.
- 2 വിശന്നിരിക്കുമ്പോഴോ ഭക്ഷണംകഴിച്ച് വയറു നിറഞ്ഞിരിക്കുമ്പോഴോ ഉറങ്ങാന്‍ പോകരുത്.
- 3 പുകവലി, അമിതമായി കാപ്പികുടിക്കല്‍, മദ്യം എന്നിവ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.
- 4 ഉറങ്ങുന്നതിന് മുമ്പ് ആവശ്യത്തിന് വെള്ളം മാത്രം കുടിക്കുക. അധികം വെള്ളം കുടിച്ചാല്‍ ഉറങ്ങാന്‍ പ്രയാസമാകും.
- 5 മുറിയില്‍ ലൈറ്റുകള്‍ ഡിം ചെയ്തുകൊണ്ട് ധ്യാനം പോലുള്ള കാര്യങ്ങള്‍ ചെയ്യാവുന്നതാണ്
- 6 ഉറങ്ങാന്‍ അനുയോജ്യമായ ഒരു മുറി ഒരുക്കുക. തണുപ്പുള്ളതും ഇരുണ്ടതും ശാന്തവുമായ ഇടമാക്കി നിങ്ങളുടെ മുറിയെ മാറ്റുക. നല്ല മെത്തയും തലയിണയും ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം.
- 7 പകല്‍ ഉറക്കം പരിമിതപ്പെടുത്തുക. നിങ്ങള്‍ പകല്‍ ഉറങ്ങാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍
10 മുതല്‍ 30 മിനിറ്റ് വരെ പരിമിതപ്പെടുത്തുക. - 8 ചിട്ടയായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കും. വ്യായാമം പരിശീലിക്കുന്നത് നല്ല ഉറക്കത്തിലേക്ക് നയിക്കും.
- 9 സമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള ആരോഗ്യകരമായ വഴികള്‍ കണ്ടെത്തുക
Content Highlights :Are you having trouble sleeping? Here are nine ways to get a good night's sleep