ചായ ചൂടോടെ കുടിക്കരുതേ! ചൂടോടെ കുടിച്ചാൽ കാൻസറിന് വരെ കാരണമായോക്കാമെന്ന് പഠനം

ചൂടുള്ള ചായ കുടിക്കുന്നത് അന്നനാളത്തെ ബാധിക്കുന്ന അപൂർവമായ ഒസോഫൊജിയൽ കാൻസർ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്

dot image

ചായ പ്രേമികളാണ് നമ്മൾ ഇന്ത്യക്കാർ എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല. രാവിലെ ഒരു കപ്പ് ചായ കുടിക്കുന്നത് ജീവിതത്തിൻ്റെ ഒരു ശീലമായി മാറിയവരുമുണ്ട്. എന്നാൽ ചൂട് ചായ കുടിച്ചാൽ അത് കാൻസറിന് കാരണമാകുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പുതിയ പഠനം തെളിയിച്ചിരിക്കുന്നത് ചായ ചൂടോടെ കുടിച്ചാൽ അത് ക്യാൻസറിന് വരെ കാരണമാകുമെന്നാണ്. ചൂട് കൂടുതലുള്ള പാനീയങ്ങൾ കാൻസറിന് കാരണമായേക്കാമെന്ന് തെളിയിക്കുന്ന പഠനം പുറത്തുവന്നിരിക്കുകയാണ്. ഇത്തരത്തിൽ ചൂടുള്ള ചായ കുടിക്കുന്നത് അന്നനാളത്തെ ബാധിക്കുന്ന അപൂർവമായ ഒസോഫൊജിയൽ കാൻസർ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഗവേഷണ പഠനങ്ങളുടെ സമന്വയമായ മെറ്റ-അനാലിസിസുകളുടെ ഗവേഷണമാണ് ഓസോഫോഗൽ സ്‌ക്വമാസ് സെൽ കാർസിനോമ എന്ന കാൻസർ വരാൻ ചൂട് പാനീയങ്ങൾ കുടിക്കുന്നവർക്കുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. ചൂട് ചായ കുടിക്കുന്നത് നാക്കിനെ പൊള്ളിക്കാറുള്ളത് പോലെ അന്നനാളത്തിനും പോറലേൽപ്പിക്കുന്നുണ്ട്. ആവർത്തിച്ചാവർത്തിച്ച് ചൂട് ദ്രാവകങ്ങൾ കുടിക്കുന്നതാണ് ഇത്തരത്തില്‍ പിന്നീട് കാൻസറിന് വഴിവെക്കുന്നത്.

അമിതമായി ചൂടുള്ള പദാർഥങ്ങൾ കഴിക്കുമ്പോഴും കുടിക്കുമ്പോഴും അന്നാളത്തിന്റെ ആവരണമാണ് ചൂട് ആഗിരണം ചെയ്യുന്നത്. എന്നാൽ അമിതമായ ചൂട് ആവരണത്തിൽ പോറലുണ്ടാക്കുന്നു. വീണ്ടും വീണ്ടും ചൂട് കുടിക്കുന്നവരിൽ ഈ പോറലുകൾ ഉണങ്ങാതാവുന്നു. ഇത് വീക്കത്തിനും കോശങ്ങൾ നശിക്കുന്നതിനും ഒടുവിൽ കാൻസർ വികസിക്കുന്നതിനും കാരണമായേക്കാം.

ഒന്നോ രണ്ടോ തവണ ചൂട് കൂടുതലുള്ള പാനീയം കുടിക്കുന്നതിലൂടെ അപകടമൊന്നുമില്ലെങ്കിലും തുടർച്ചയായി ചൂട് ചായ കുടിക്കുന്നതാണ് പ്രശ്നം. ലോകാരോഗ്യ സംഘടനയുടെ കാൻസർ ഗവേണഷണ വിഭാഗം 65ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള പാനീയങ്ങൽ കാൻസറിന് കാരണമാകാം എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം പുകവലിക്കുന്നതും കൊഴുപ്പ് കൂടുതലുള്ള മാംസാഹാരം കഴിക്കുന്നതും കാൻസർ വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഏത് ഭക്ഷണമാണെന്നല്ല അതിൻ്റെ താപനിലയാണ് അപകടസാധ്യത വർദ്ധിപ്പിക്കുന്നത്. ചുട്ടുപൊള്ളുന്ന ചൂടുള്ള ഇനങ്ങൾ തുടർച്ചയായി കുടിക്കുകയോ കഴിക്കുകയോ ചെയ്യുന്നത് കാലക്രമേണ നിങ്ങളുടെ അന്നനാളത്തെ ദോഷകരമായി ബാധിക്കും.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

  • ചായയോ കാപ്പിയോ കുടിക്കുന്നതിന് മുമ്പ് കുറഞ്ഞത് ഒന്നോ രണ്ടോ മിനിറ്റെങ്കിലും തണുപ്പിക്കാൻ വെയ്ക്കുക.
  • ആവി കൊള്ളാത്ത രീതിയിൽ താപനില പരിശോധിക്കണം.
  • പുകവലി ഉപേക്ഷിക്കുക, മദ്യപാനം പരിമിതപ്പെടുത്തുക
  • ആരോഗ്യകരമായ ഭാരം നിലനിർത്തുക

Content Highlight: The study evaluates the link between consuming very hot drinks and oesophageal cancer. While the chemical composition of the beverages themselves wasn’t found to directly contribute to carcinogenicity

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us