മൂഡ്സ്വിങും ബൈപോളാർ പ്രശ്‌നങ്ങളും മുൻകൂട്ടി പ്രവചിക്കാനും എഐ ; ഉപയോഗിക്കുന്നത് ഉറക്കത്തിന്റെ ഡാറ്റ

ദക്ഷിണ കൊറിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിലെ ഗവേഷകരാണ് പുതിയ എഐ ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്

dot image

ആളുകളിലെ മൂഡ് സ്വിങും ബൈപോളാർ പ്രശ്‌നങ്ങളും മുൻകൂട്ടി പ്രവചിക്കാവുന്ന എഐ ഉപകരണം വികസിപ്പിച്ച് ഗവേഷകർ. സ്മാർട്ട് വാച്ചുകൾ പോലെ ധരിക്കാവുന്ന ഉപകരണത്തിൽ റെക്കോർഡ് ചെയ്യുന്ന, ഉറക്കത്തിന്‍റെയും ഉണരുന്നതിന്റെയും ഡാറ്റ ഉപയോഗിച്ചാണ് ആളുകളിലെ മൂഡ് ഡിസോർഡറിനെ കുറിച്ച് മുൻ കൂട്ടി പ്രവചിക്കുന്നത്.

ബൈപോളാർ ഡിസോർഡർ ഉൾപ്പെടെയുള്ള മൂഡ് ഡിസോർഡേഴ്‌സ് ഉള്ള ആളുകൾക്ക് ദീർഘകാലം ദുഃഖമോ വിഷാദമോ സന്തോഷമോ ഉന്മാദമോ അനുഭവപ്പെടും. ഇവയ്ക്ക് ഉറക്കവുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. ദക്ഷിണ കൊറിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയതും എഐ ഉപകരണം നിർമിച്ചതും.

പുതിയ ഉപകരണത്തിലൂടെ ഉറങ്ങുന്നതിന്റെയും എഴുന്നേൽക്കുന്നതിന്റെയും ഡാറ്റയെ മാത്രം അടിസ്ഥാനമാക്കി ആളുകളുടെ മാനസികാവസ്ഥയുടെ സ്റ്റേജുകൾ പ്രവചിക്കാൻ സാധിക്കും. ഇതിലൂടെ ഡാറ്റ ശേഖരണത്തിന്റെ ചിലവ് കുറയുകയും ക്ലിനിക്കുകളിൽ രോഗനിർണയത്തിന്റെ സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു.

Also Read:

'മൂഡ് ഡിസോർഡർ രോഗികളുടെ ചിലവ് കുറഞ്ഞ രോഗനിർണയത്തിനും ചികിത്സയ്ക്കും ഈ പഠനം പുതിയ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു,' എന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രധാന ഗവേഷകൻ കിം ജേ ക്യോങ് മാധ്യമങ്ങളോട് പറഞ്ഞത്.

168 മൂഡ് ഡിസോർഡർ രോഗികളിൽ നിന്നുള്ള 429 ദിവസത്തെ ഡാറ്റ പരിശോധിച്ചാണ് ഗവേഷകർ പുതിയ ഉപകരണം നിർമിച്ചത്. വികസിപ്പിച്ചെടുത്ത എഐ മോഡലിന് യഥാക്രമം 80 ശതമാനം, 98 ശതമാനം, 95 ശതമാനം കൃത്യതയോടെ ഡിപ്രസീവ്, മാനിക്, ഹൈപ്പോമാനിക് തുടങ്ങിയ മാനസികാവസ്ഥകൾ പ്രവചിക്കാൻ കഴിഞ്ഞെന്നും ഗവേഷകർ അവകാശപ്പെട്ടു.

Content Highlights: AI tool to predict episodes of mood disorder using sleep data

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us