'ഇങ്ങനെയൊന്നുമല്ലെടാ...'; നിങ്ങള്‍ ഷാംപൂ ഉപയോഗിക്കുന്ന രീതി തെറ്റാണ്, അറിയാമോ?

ഷാംപൂവിന് മുമ്പ് മുടി കണ്ടീഷൻ ചെയ്യുന്നത് മുടി കൊഴിയുന്നത് തടയുന്നു

dot image

മുടിയുടെ ആരോ​ഗ്യവും സൗന്ദര്യവും എങ്ങനെയെല്ലാം വർദ്ധിപ്പിക്കാം എന്ന് ആലോചിക്കുന്നവരാണ് നമ്മൾ. മുടി കഴുക്കുന്ന സമയത്ത് ഷാംപൂ ചെയ്തതിന് ശേഷം കണ്ടീഷണർ ഇടാറാണ് പതിവ്. ഷാംപൂവിന് മുമ്പ് കണ്ടീഷണർ ഉപയോഗിക്കുന്നത് യുക്തിരഹിതമാണെന്ന് തോന്നുമെങ്കിലും അത്തരത്തിൽ ചെയ്യുന്നത് നിങ്ങളുടെ മുടിയുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

ഷാംപൂ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ മുടി കണ്ടീഷൻ ചെയ്താൽ, മുടിയുടെ ഭാരവും എണ്ണമയവും അനുഭവപ്പെടാതെ മുടി മിനിസമുള്ളതാക്കും. ആദ്യം കുറച്ച് നേരം കണ്ടീഷണർ പുരട്ടി ഇരിക്കണം ശേഷം അത് കഴുക്കി കളഞ്ഞതിന് ശേഷം മുടി ഷാംപൂ ചെയ്ത് കഴുകി കളയണം. രാസവസ്തുക്കളിൽ നിന്നും മലിനീകരണത്തിൽ നിന്നും സംരക്ഷിക്കാൻ കണ്ടീഷണറുകൾക്ക് സാധിക്കുന്നതിനാൽ ഷാംപൂ ചെയ്തതിന് ശേഷവും മുടി കണ്ടീഷൻ ചെയ്യുന്നത് തലയോട്ടിയിലെ ഈർപ്പവും പ്രകൃതിദത്ത എണ്ണകളും സംരക്ഷിക്കുന്നതിന് കാരണമാകും.

ഷാംപൂവിന് മുമ്പ് മുടി കണ്ടീഷൻ ചെയ്താൽ ഉള്ള ​ഗുണങ്ങൾ


ഷാംപൂവിന് മുമ്പ് മുടി കണ്ടീഷൻ ചെയ്യുന്നത് മുടി കൊഴിയുന്നത് തടയുന്നു

ഷാംപൂ സാധാരണയായി പ്രകൃതിദത്ത എണ്ണകൾ നീക്കം ചെയ്യുകയും നമ്മുടെ തലമുടി പൊട്ടുന്നതായി തോന്നുകയും ചെയ്യും. എന്നാൽ കണ്ടീഷനിംഗ് ആദ്യം ഫ്രിസ് കുറയ്ക്കുകയും കഴുകിയ ശേഷം കൂടുതൽ തിളക്കമുള്ളതും മൃദുവായതുമായ മുടി നൽകുകയും ചെയ്യുന്നു.


ടെക്‌സ്‌ചർ മെച്ചപ്പെടുത്തുന്നു

കണ്ടീഷനിംഗിന് നിങ്ങളുടെ മുടിയുടെ ഘടന മെച്ചപ്പെടുത്താൻ സ​ഹായിക്കും


മികച്ചതും വൃത്തിയുള്ള തലയോട്ടി ലഭിക്കും

ഷാംപൂവിനെക്കാൾ നന്നായി മുടി വൃത്തിയാക്കുന്നു


മുടി കൊഴിച്ചിൽ, മുഷിഞ്ഞ മുടി പ്രശ്നങ്ങൾ എന്നിവ തടയുന്നു

ഷാംപൂ ഉപയോഗിച്ച് കഴുകുമ്പോൾ ലഭിക്കുന്നതിനെകാൽ കണ്ടീഷണറിന് മുടി സംരക്ഷിക്കാനും മുഷിഞ്ഞ മുടിയെ പുനരുജ്ജീവിപ്പിക്കാനും കഴിയും.

റിവേഴ്സ് വാഷിംഗ് എന്നത് പലരുടെയും മുടിയുടെ ആ​രോ​ഗ്യത്തെയും മാറ്റിമറിച്ച ഒരു പ്രവണതയാണ്. വൃത്തിയുള്ളതും പോഷിപ്പിക്കുന്നതും തിളക്കമുള്ളതും ഫ്രിസ് ഇല്ലാത്തതുമായ മുടി ലഭിക്കുന്നതിന് ഷാംപൂ ഉപയോ​ഗിക്കുന്നതിന് മുമ്പും ശേഷവും കണ്ടീഷണർ ഉപയോഗിക്കുന്നതാണ് ഉചിതം.

Content Highlights: Shampoo is mainly applied before conditioner for a clear scalp removing the excess oil. However, reverse washing with conditioning first can give you more silky and shiny hair.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us