10 സെക്കൻഡ് കാലിൽ നാേക്കിയാൽ അറിയാം ആരോഗ്യവാനാണോ എന്ന്; നിങ്ങളുടെ കാലിൽ ഉണ്ടോ ഈ ലക്ഷണങ്ങൾ?

ഒരാൾ ആരോഗ്യവാനാണോ അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്ന് നിർണ്ണയിക്കാൻ ഏകദേശം 10 സെക്കൻഡ് മാത്രം മതി

dot image

കാല് നോക്കി നിങ്ങൾക്ക് നിങ്ങളുടെ ആരോ​ഗ്യം തിരിച്ചറിയാൻ സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നമ്മുടെ കാൽ പാദം ഒന്ന് നോക്കിയാൽ മതി മൊത്തത്തിലുള്ള ആരോഗ്യത്തെ പറ്റി ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിക്കും. പലരും കാലുകൾക്ക് അത്ര വലിയ പ്രാധാന്യം നൽകാറില്ല. എന്നാൽ നിങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ നിങ്ങളുടെ പാദങ്ങളും കാൽവിരലുകളും അടിസ്ഥാന രോഗാവസ്ഥയുടെ ലക്ഷണങ്ങൾ നിങ്ങൾക്ക് വെളിപ്പെടുത്തും. ഒരാൾ ആരോഗ്യവാനാണോ അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്ന് നിർണ്ണയിക്കാൻ ഏകദേശം 10 സെക്കൻഡ് മാത്രം മതി. അത്തരത്തിൽ ഏതെങ്കിലും തരത്തിൽ രോ​ഗ ലക്ഷണങ്ങൾ കാലപാദം കാണിക്കുകയാണെങ്കിൽ അത് അവ​ഗണിക്കരുത് എന്ന് സാരം. കാൽപാദങ്ങൾ തരുന്ന ചില ലക്ഷണങ്ങൾ അറിഞ്ഞിരിക്കണം..

നിങ്ങളുടെ കാലുകൾക്കും വിരലുകൾക്കും തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിന് കാരണം ഇവയായിരിക്കും...

പാരമ്പര്യമായ ഏതെങ്കിലും അസുഖങ്ങൾ

ടൈപ്പ് 2 പ്രമേഹം

പുകവലി

പെരിഫറൽ ആർട്ടറി ഡിസോർഡർ

രക്തചംക്രമണ പ്രശ്നങ്ങൾ

അമിതമായ പുകവലി കാരണം പാദങ്ങളിലെ രക്തചംക്രമണം മോശമാകുകയും ടിഷ്യൂകളിലേക്കുള്ള രക്ത വിതരണം കുറയുകയും ചെയ്യും. ഇതാണ് ഒരു പരിധിവരെ കാൽ പാദത്തിൽ തണുപ്പ് അനുഭവപ്പെടാൻ കാരണമാക്കുന്നത്.

Also Read:

മരവിപ്പ് അനുഭവപ്പെടാറുണ്ടോ? പാദങ്ങളിൽ മരവിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിന് കാരണം ഇതാവാം

പെരിഫറൽ ന്യൂറോപ്പതി

വിറ്റാമിൻ ബി 12 കുറവ്

നട്ടെല്ല് സ്റ്റെനോസിസ്

ന്യൂറോളജിക്കൽ അവസ്ഥകൾ

ഇത്തരം മരവിപ്പുകൾ കുറച്ച് മിനിറ്റിലധികം നീണ്ടു നിൽക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം.

പാദങ്ങളിൽ വീക്കം അനുഭവപ്പെടുന്നുണ്ടോ?

കാൽപാദത്തിൽ ഉണ്ടാവുന്ന വീക്കം രക്തസമ്മർദ്ദത്തിൻ്റെ അളവിനെയാണ് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ഇത് മറ്റ് അസുഖങ്ങളെയും ബന്ധപ്പെട്ടിരിക്കുന്നു.

കൺജസ്റ്റീവ് ഹാർട്ട് ഫെയിലിയര്‍

കിഡ്നി ഫെയിലിയര്‍

ലിവർ ഫെയിലിയര്‍

കാലുകൾക്കും പാദങ്ങൾക്കും ചുറ്റും ഇരുൾച്ചയും, ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഫംഗസ് ബാധയുണ്ടാകാൻ സാധ്യത ഏറെയാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഈ അവസ്ഥ അണുബാധയ്ക്കും നിങ്ങളുടെ കാൽവിരലുകൾക്കിടയിലും വീക്കം ഉണ്ടാക്കുന്നതിനും വിരലുകൾക്കിടയിൽ കുമിളകൾ ഉണ്ടാക്കാനും കാരണമാക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്. കാൽവിരലുകൾ വെളുത്തതായി മാറാൻ തുടങ്ങിയാൽ രക്തക്കുഴലുകളെ അമിതമായി ബാധിക്കുന്ന റെയ്‌നൗഡ്‌സ് രോഗമായിരിക്കാം എന്നാണ് പല ഡോക്ടർമാരും അഭിപ്രായപ്പെടുന്നത്.

കുഴിനഖങ്ങൾ വില്ലനാകുമ്പോൾ…

കാൽവിരലിലെ നഖങ്ങളിൽ ചെറിയ കുഴിയുണ്ടെന്ന് തോന്നിയാൽ അത് സോറിയാസിസ്, സോറിയാറ്റിക് ആർത്രൈറ്റിസ് എന്നിവയുടെ ലക്ഷണമാകാം. നേരത്തെ ചികിത്സിക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം ഇത് നിങ്ങളുടെ കാലുകളിലേക്ക് വ്യാപിക്കുകയും വലിയ വേദനയും അസ്വസ്ഥതയും ഉണ്ടാക്കുകയും ചെയ്യും.

Content Highlights: Your feet can serve as warning signs for several common deficiencies, including poor blood circulation, nerve damage, mineral imbalances, and potential issues with thyroid function and arthritis—all of which can manifest through symptoms like discolouration, sores that do not heal, or even unusual and immense foot pain.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us