തിരക്കുപിടിച്ച ജീവിതത്തിൽ ചെയ്തുതീർക്കേണ്ട കാര്യങ്ങൾക്കു പോലും സമയം തികയാതെ നെട്ടോട്ടം ഓടുന്നവരാണ് നമ്മളിൽ മിക്കവരും. 'ശ്വാസം വിടാൻ നേരമില്ല' എന്ന് പറഞ്ഞ് വെപ്രാളപ്പെടുന്നതിനിടെ വെറുതെയെങ്കിലും ആഗ്രഹിക്കാറില്ലേ ഒന്നും ചെയ്യാതെ സമാധാനത്തോടെ കുറച്ചുസമയമെങ്കിലും ഇരിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്. അങ്ങനെ തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല. കാരണം ആ വെറുതെ ഇരിക്കൽ നമ്മുടെ മാനസികാരോഗ്യത്തിന് വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെയാണ് ആർട്ട് ഓഫ് ഡൂയിങ് നത്തിംഗ് (Art of Doing Nothing) പ്രസക്തമാകുന്നതും.
എല്ലാ തിരക്കുകളിൽ നിന്നുമൊഴിഞ്ഞ്, ശാന്തമായി, ഒന്നും ചെയ്യാതിരിക്കുന്നതിനെയാണ് ആർട്ട് ഓഫ് ഡൂയിങ് നത്തിംഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഡച്ചുകാരാണ് ഈ പരിപാടി കണ്ടുപിടിച്ചത്. ഡച്ച് ഭാഷയിൽ ഇതിനെ നിക്സൻ എന്ന് പറയും. നിരവധി ഗുണങ്ങളുള്ള ഒരു ജീവിതശൈലി രീതിയാണ് ഇത്.
ഓരോ ദിവസവും ഒന്നും ചെയ്യാതെയിരിക്കാൻ കുറച്ചുസമയം മാറ്റിവെക്കുക.
തുടക്കത്തിൽ അഞ്ച് മിനിറ്റ് മതിയാവും, പിന്നീട് സമയം കൂട്ടിക്കൊണ്ടുവരാം
ധ്യാനം പോലെ ഒരു മാനസികവ്യായാമമായി ഇതിനെ പരിഗണിക്കാം
Content Highlights: how art of doing nothing helps health