ഉറങ്ങുമ്പോള്‍ കഴുത്തിനും തലയ്ക്കും സപ്പോര്‍ട്ട് നല്‍കാനും സുഖമായി ഉറങ്ങാനും തലയിണകള്‍ അത്യാവശ്യമാണ്. പക്ഷേ ഒന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ അവ നിങ്ങളെ രോഗികളാക്കിയേക്കാം. തലയിണ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് തലയിണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്ന് അറിയാം.
തലയിണകളില്‍ നമ്മുടെ ചര്‍മ്മത്തില്‍നിന്നുള്ള പൊടിപടലങ്ങള്‍, മൃതചര്‍മ്മ കോശങ്ങള്‍, വിയര്‍പ്പ്, എണ്ണ എന്നിവയൊക്കെ അടിഞ്ഞുകൂടും. മാസങ്ങള്‍ കടന്നുപോകുമ്പോള്‍ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറും. ഇത് അലര്‍ജിക്കും ആസ്ത്മയ്ക്കും കാരണമാകുന്നു. ഒരുപാട് കാലം ഉപയോഗിച്ചുകഴിയുമ്പോള്‍ തലയിണകള്‍ക്ക് ആകൃതിയും ഉറപ്പും നഷ്ടപ്പെടും. തന്മൂലം കഴുത്ത് വേദന, നടുവിന് വേദന, തലവേദന എന്നിവയ്‌ക്കൊക്കെ കാരണമാകും. മാത്രമല്ല തലയിണകളുടെ ദീര്‍ഘകാല ഉപയോഗം സാധാരണയായി വിയര്‍പ്പ് പറ്റിപ്പിടിക്കാനും ദുര്‍ഗന്ധം ഉണ്ടാകാനും കാരണമാകുന്നു.
ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ തലയിണ മാറ്റേണ്ടതുണ്ട്. അതല്ലെങ്കില്‍ കാലക്രമേണ അവയുടെ ആകൃതിയും ഗുണവും നഷ്ടപ്പെടും. പോളീസ്റ്റര്‍ തലയിണയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഓരോ ആറ് മാസത്തിനുള്ളിലോ ഒരു വര്‍ഷത്തിനുളളിലോ അത് മാറ്റേണ്ടതുണ്ട്. ലാറ്റക്‌സ് തലയിണകളാണെങ്കില്‍ 2 മുതല്‍ നാല് വര്‍ഷം വരെയൊക്കെ ഉപയോഗിക്കാന്‍ സാധിക്കും.
Content Highlights :How the pillow you use can spread diseases