ഫെസ്റ്റീവ് ഫ്‌ളൂ വര്‍ധിക്കുന്നുവെന്ന വാര്‍ത്തയാണ് ഇംഗ്ലണ്ടില്‍ നിന്നും വരുന്നത്. ഈ ശൈത്യകാലത്ത് ലണ്ടനില്‍ ഫ്‌ളൂ, നോറോവൈറസ്, ജലദോഷത്തിനും തണുപ്പുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്കും കാരണമാകുന്ന ആര്‍എസ്‌വി എന്നീ വൈറസുകളും കൂടിവന്നിരിക്കുകയാണ്. കഴിഞ്ഞയാഴ്ച മാത്രം ദിവസേന ഏകദേശം 1,861 രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ വർഷം ദിവസേന 402 പേർ എന്ന നിരക്കിലായിരുന്നു ചികിത്സ തേടിയത്.
എന്താണ് ഫെസ്റ്റീവ് ഫ്‌ളൂ
അമേരിക്കന്‍ ലങ് അസോസിയേഷന്‍ റിപ്പോർട്ട് പ്രകാരം, വിവിധ സംഗീത, സിനിമാ ഫെസ്റ്റിവലുകള്‍ നടക്കുന്ന സ്ഥലത്തു നിന്നും പകരുന്ന അല്ലെങ്കില്‍ പിടിപെടുന്ന അസുഖങ്ങളെയാണ് ഫെസ്റ്റീവ് ഫ്‌ളൂ അഥവാ കോച്ചല്ല കഫ് എന്ന് വിശേഷിപ്പിക്കുന്നത്. ഇതില്‍ ജലദോഷം, ഫ്‌ളൂ തുടങ്ങിയവ മുതല്‍ മാരകമായ അണുബാധകള്‍ വരെ ഉള്‍പ്പെടുന്നു. ഫെസ്റ്റീവ് ഫ്‌ളൂവിന്റെ പൊതുവായ ലക്ഷണങ്ങള്‍ ചുമ, തൊണ്ട വേദന, തുമ്മല്‍, മൂക്കൊലിപ്പ്, കണ്ണില്‍ നിന്നും വെള്ളം വരിക, പനി, ശരീര വേദന എന്നിവയാണ്.
എന്നാല്‍ ഫെസ്റ്റീവ് ഫ്‌ളൂ സാധാരണയുള്ള ഒരു രോഗമല്ലെന്നും ഉറക്കമില്ലായ്മ, പോഷാകാഹാരക്കുറവ്, നിര്‍ജലീകരണം എന്നിവയുടെ സംയോജനമാണെന്നും ലങ് അസോസിയേഷന്‍ വക്താവും ഫിസിഷനുമായ കെഡ്രിക് ജാമീ പറയുന്നു.
ഫെസ്റ്റീവ് ഫ്‌ളൂവിന് പ്രത്യേക ചികിത്സയില്ല. ധാരാളം വെള്ളം കുടിക്കുക, നന്നായി വിശ്രമിക്കുക എന്നിവയാണ് ഫെസ്റ്റീവ് ഫ്‌ളൂ വരാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. എന്നാല്‍ ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുകയും ഒരാഴ്ചയോളം നീണ്ടുനില്‍ക്കുകയും ചെയ്താല്‍ ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം തേടണം.
Content Highlights: What is Festival Flu