ദിവസവും രാവിലെ മല്ലി വെള്ളം കുടിച്ചാലോ!! ഗുണങ്ങള്‍ നിങ്ങള്‍ അറിയാതെ പോകരുത്

രക്തം ശുദ്ധീകരിക്കാനും മുഖക്കുരു കുറയ്ക്കാനും ടോക്സിൻ മൂലമുണ്ടാകുന്ന മറ്റ് ചർമ്മ പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു

dot image

എല്ലാ ഇന്ത്യൻ അടുക്കളകളിലും കാണപ്പെടുന്നതും ആരോ​ഗ്യ ​ഗുണങ്ങൾ ഏറെയുള്ളതുമായ ഒരു ഔഷധം കൂടിയാണ് മല്ലി. പ്രധാനമായും കറികളിലാണ് മല്ലി ഉപയാേ​ഗിക്കാറുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് മുതൽ അണുബാധയെ അകറ്റി നിർത്തുന്നത് വരെ മല്ലിയിലെ ​ഗുണങ്ങൾ അനവധിയാണ്. എന്നാൽ മല്ലി വെള്ളം പലരും കുടിക്കാൻ അത്ര താത്പര്യപ്പെടുന്ന ഒന്നല്ല. തലേ ദിവസം തിളപ്പിച്ച വെള്ളത്തിൽ കുതിർത്ത മല്ലി വെള്ളം കുടിച്ചാൽ എന്തൊക്കെ സം‌ഭവിക്കുമെന്ന് അറിയുമോ? മല്ലി വെള്ളത്തിന് നിരവധി ​ഗുണങ്ങൾ ഉണ്ട്, അതിനാൽത്തന്നെ രാവിലെ തന്നെ മല്ലിവെള്ളം കുടിച്ചാൽ എന്ത് സംഭവിക്കുമെന്ന് നോക്കാം....

ദഹനം മെച്ചപ്പെടുത്തും

മല്ലി വിത്തുകളിൽ നാരുകളും അവശ്യ എണ്ണകളും അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹന എൻസൈമുകളുടെ ഉൽപാദനത്തെ വർദ്ധിപ്പിക്കുകയും ദഹന ശക്തിയെ മെച്ചപ്പെടുത്തുകയും ചെയ്യും. ദഹനനാളത്തിൻ്റെ പേശികളെ മല്ലിവെള്ളം ശമിപ്പിക്കുന്നതുകൊണ്ട് തന്നെ ഇവ വയറുവേദനയും ദഹനവും മെച്ചപ്പെടുത്താൻ സഹായിക്കും. ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉള്ളവർക്ക് മല്ലി വെള്ളം കുടിക്കുന്നത് നല്ലതാണ്. ജേണൽ ഓഫ് എത്‌നോഫാർമക്കോളജിയിൽ നടത്തിയ ഗവേഷണത്തിൽ മല്ലിയിലയുടെ സത്ത് ഐബിഎസ് രോഗികളിൽ വയറുവേദനയും അസ്വസ്ഥതയും കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു

മല്ലിയില പ്രകൃതിദത്തമായ വിഷാംശം ഇല്ലാതാക്കുന്ന ഒന്നാണ്. ഹെവി മെറ്റലുകളും ടോക്‌സിനുകളും ഇല്ലാതാക്കാൻ ശരീരത്തെ സഹായിക്കുന്ന ലിനാലൂൾ, സിനിയോൾ തുടങ്ങിയ സംയുക്തങ്ങൾ മല്ലിയിൽ അടങ്ങിയിട്ടുണ്ട്. മല്ലിയില വെള്ളം കുടിക്കുന്നത് കരളിൻ്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുമെന്ന് യൂറോപ്പിലെ എൻവയോൺമെൻ്റൽ സയൻസസ് നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരാണെങ്കിൽ നിങ്ങളുടെ ദിനചര്യയിൽ ചേർക്കേണ്ട ഒന്നാണ് മല്ലി വെള്ളം. മല്ലിയിലയിൽ കലോറി കുറവാണെങ്കിലും ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്നു‌

മല്ലിയിലയ്ക്ക് ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങളുണ്ട്, ഇത് പ്രമേഹമുള്ളവർക്കും പ്രമേഹസാധ്യതയുള്ളവർക്കും വളരെ ഉപകാരപ്രദമാണ്. മല്ലിയിട്ട വെള്ളം ദിവസവും കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് സ്ഥിരപ്പെടുത്തുകയും ഭക്ഷണത്തിനു ശേഷമുള്ള പഞ്ചസാരയുടെ വർദ്ധന തടയുകയും ചെയ്യും.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

ക്വെർസെറ്റിൻ, ടെർപിനീൻ, ടോക്കോഫെറോൾ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ മല്ലി വിത്തുകൾ നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തും. ആൻറി ഓക്സിഡൻറുകൾ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും തളർച്ച മാറ്റുകയും ചെയ്യുന്നു. ഇൻ്റർനാഷണൽ ജേണൽ ഓഫ് മോളിക്യുലാർ സയൻസസിലെ ഒരു പഠനം മല്ലിയിലയുടെ ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങൾ എടുത്തുപറയുന്നുണ്ട്. ഇത് ശരീരത്തെ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.

ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബിയൽ ഗുണങ്ങൾ കാരണം മല്ലി, വെള്ളം നിങ്ങളുടെ ചർമ്മത്തിൽ നന്നായി നിലനിർത്തും. ഇത് രക്തം ശുദ്ധീകരിക്കാനും മുഖക്കുരു കുറയ്ക്കാനും ടോക്സിൻ മൂലമുണ്ടാകുന്ന മറ്റ് ചർമ്മ പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, മല്ലി വിത്തുകളിൽ വിറ്റാമിൻ സിയും മറ്റ് ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും അകാല വാർദ്ധക്യത്തെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തു

കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കുകയും രക്തസമ്മർദ്ദം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മല്ലി വെള്ളം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. ലിപിഡ്സ് ഇൻ ഹെൽത്ത് ആൻ്റ് ഡിസീസ് എന്ന പഠനത്തിൽ മല്ലി വിത്ത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്തു. ഇതിലെ പൊട്ടാസ്യം രക്തക്കുഴലുകൾ ശുദ്ധീകരിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

കിഡ്നി പ്രവർത്തനത്തെ മെച്ചപ്പെടുത്തും

ഡൈയൂററ്റിക് ഗുണങ്ങളാൽ ഉള്ളതിനാൽ മല്ലി വെള്ളം വിഷവസ്തുക്കളെ പുറന്തള്ളാനും മൂത്രനാളിയിലെ അണുബാധയുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയുകയും വൃക്കകളുടെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ വൃക്കകളുടെ ആരോഗ്യത്തെ സ്ഥിരമായി സംരക്ഷിക്കുകയും ചെയ്യുന്നു.

മല്ലി വെള്ളം എങ്ങനെ തയ്യാറാക്കാം

കുതിർക്കുന്ന രീതി: 1-2 ടീസ്പൂൺ മല്ലി വിത്തുകൾ ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർക്കുക. അരിച്ചെടുത്ത് രാവിലെ വെറുംവയറ്റിൽ കുടിക്കുക.
തിളപ്പിക്കുന്ന രീതി: ഒരു ടീസ്പൂൺ മല്ലിയില ഒരു കപ്പ് വെള്ളത്തിൽ 5-7 മിനിറ്റ് തിളപ്പിക്കുക. ഇത് തണുപ്പിച്ച്, അരിച്ചെടുത്ത്, ശേഷം കഴിക്കുക.

Content Highlights: Drinking coriander water every morning has become a new health hack to enhance overall health. It offers numerous health benefits, including improved digestion, weight loss, detoxification, and balanced blood sugar levels. Rich in antioxidants and anti-inflammatory properties, it boosts immunity, enhances skin health, and supports heart and kidney functions.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us