അത്താഴത്തിന് ശേഷം മധുരം കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കണം!

അത്താഴത്തിന് ശേഷം മധുരമുള്ള ഭക്ഷണം കഴിച്ചാല്‍ എന്ത് സംഭവിക്കും

dot image

രാത്രിയില്‍ ഭക്ഷണം കഴിഞ്ഞ് മധുരമുള്ള ലഡുവോ ജിലേബിയോ കഴിച്ചാല്‍ മാത്രം സംതൃപ്തി കിട്ടുന്നനവരാണോ നിങ്ങള്‍. ഭക്ഷണത്തെക്കുറിച്ചോ ഡയറ്റിനെക്കുറിച്ചോ ഒക്കെ വളരെ കാര്യമായി ചിന്തിക്കുകയും ഡയറ്റ് കണ്ട്രോള്‍ ചെയ്യും എന്ന് ദൃഢപ്രതിജ്ഞ എടുക്കുകയും ചെയ്ത ആളുകളൊക്കെ മധുരം കാണുമ്പോള്‍ എല്ലാം മറന്ന് അത് കഴിക്കുകയും ചെയ്യും. രാത്രിയില്‍ അത്താഴത്തിന് ശേഷം മധുരം കഴിയ്ക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മധുരവും ആരോഗ്യവും അപകടവും

അത്താഴത്തിന് ശേഷം പതിവായി മധുരം കഴിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ച് പ്രമേഹം പോലെയുള്ള അവസ്ഥയുള്ളവര്‍ക്ക്. പ്രമേഹമുളളവരില്‍ രാത്രിയിലെ മധുരത്തിന്റെ ഉപയോഗം ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നീണ്ടുനില്‍ക്കാന്‍ സഹായിക്കും. മാത്രമല്ല ന്യൂറോപ്പതി, റെറ്റിനോപ്പതി, വൃക്ക തകരാറുകള്‍, തുടങ്ങിയവയിലേക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

അത്താഴശേഷം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ രക്തത്തിലേക്ക് ഗ്ലൂക്കോസ് പ്രവേശിക്കുകയും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുതിച്ചുയരുകയും ചെയ്യുന്നു. രാത്രിയില്‍ മെറ്റബോളിസം മന്ദഗതിയിലാകുമ്പോള്‍ വലിയ അളവില്‍ പഞ്ചസാര കൈകാര്യം ചെയ്യാനുളള ശരീരത്തിന്റെ ശേഷി കുറയും. ഇത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകുന്നു. അത്താഴത്തിന് ശേഷം പഞ്ചസാര കഴിക്കുന്നത് സെല്ലുലാര്‍ റിപ്പയര്‍, ഹോര്‍മോണ്‍ ബാലന്‍സ് തുടങ്ങിയ റിപ്പയര്‍, റിക്കവറി പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ഗ്ലൂക്കോസ് മെറ്റബോളിസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ശരീരത്തെ പ്രോത്സാഹിപ്പിക്കുന്നു.

ശരീരഭാരവും ഹൃദ്‌രോഗ സാധ്യതയും വര്‍ധിക്കുന്നു

രാത്രിയില്‍ ശരീരത്തിലെത്തുന്ന അധിക പഞ്ചസാര കൊഴുപ്പായി സംഭരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് ശരീരഭാരം വര്‍ധിപ്പിക്കാനും ഇന്‍സുലിന്‍ പ്രതിരോധം വഷളാക്കാനും കാരണമാകും. രാത്രിയില്‍ ഷുഗര്‍ സ്‌പൈക്കുകള്‍ വീക്കവും ധമനികളിലെ തകരാറും വര്‍ധിപ്പിക്കുകയും ഹൃദ്‌രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

മധുരത്തിനോടുളള ആസക്തി എങ്ങനെ കുറയ്ക്കാം

സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ തുല്യമായ അളവില്‍ അടങ്ങിയിരിക്കുന്ന അത്താഴം അമിതമായ മധുരത്തോടുളള ആസക്തി തടയുന്നു. മധുരം ആവശ്യമാണെങ്കില്‍ ആരോഗ്യകരമായ മറ്റ് മാര്‍ഗങ്ങള്‍ക്കായി പഴങ്ങള്‍, ഒരു ചെറിയ കഷണം ഡാര്‍ക്ക് ചോക്ലേറ്റ്, അല്ലെങ്കില്‍ തേന്‍ പോലെയുളള സ്വാഭാവികമായ മധുരമുളളവ തിരഞ്ഞെടുക്കാം. അതുപോലെ തന്നെ ജലാംശം നിലനിര്‍ത്തുന്നതും നിര്‍ണായകമാണ്.

Content Highlights : If you are a person who eats sweets after dinner at night, you need to take care of these things

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us