രാവിലെയോ വൈകീട്ടോ ആയി നടത്തത്തിനായി കുറച്ച് സമയം മാറ്റിവെക്കുന്നവരാണ് പലരും. എന്നാല്‍ വെറുതെ അങ്ങ് നടന്നാല്‍ പോര ഈ നടത്തത്തിലും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പറയുകയാണ് ആരോഗ്യവിഗഗ്ധര്‍. സാധാരണ വേഗതയില്‍ നടക്കുന്നതിനേക്കാള്‍ ഗുണകരവും ഫലം ചെയ്യുന്നതും വേഗത്തില്‍ നടക്കുന്നതാണെന്ന് പഠനങ്ങള്‍ പറയുന്നു.
വേഗത്തില്‍ നടക്കുന്നത് പ്രമേഹത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും പ്രതിവിധി കൂടിയാണ്. വേഗത്തില്‍ നടക്കുന്നവര്‍ക്ക് ഇത്തരം അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് അടുത്തിടെ നടത്തിയ പഠനം പറയുന്നു. ജപ്പാനിലെ ദോഷിഷ സര്‍വകലാശാലയിലെ ഗവേഷകര്‍ 25,000 പേരിലാണ് പഠനം നടത്തിയത്.
പ്രമേഹത്തിനുള്ള സാധ്യത വേഗത്തില്‍ നടക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ഏകദേശം 30 ശതമാനം കുറവാണെന്ന് സയന്റിഫിക് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ അടക്കമുള്ള അവസ്ഥകള്‍ക്കുള്ള സാധ്യതയും ഇവരില്‍ കുറവാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പഠനത്തില്‍ പങ്കെടുത്ത ഓരോരുത്തരും നടക്കുന്ന വേഗതയും അവരുടെ ആരോഗ്യാവസ്ഥയും പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Content Highlights: 'Faster walkers' had significantly lower risk of diabetes, hypertension: Study