നിങ്ങളുടെ ശരീരത്തിൽ ഈ ലക്ഷണങ്ങളുണ്ടോ? അവയെ അവഗണിക്കരുത്...

നിങ്ങളുടെ മുഖത്തിന് ചുറ്റും സ്ഥിരമായി വീക്കമുണ്ടാകുന്നതോ നിങ്ങളുടെ കണ്ണുകളിലെ വീക്കം വിട്ടുമാറാത്തതായോ തോന്നുന്നുണ്ടോ?

dot image

ശരീരത്തിന് ആവശ്യമായ പോഷകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അയോഡിൻ. മെറ്റബോളിസം മുതൽ തലച്ചോറിൻ്റെ പ്രവർത്തനത്തിൽ വരെ അയോഡിൻ്റെ സ്വാധീനം ഉണ്ട്. എന്നാൽ പലപ്പോഴും ശരീരത്തിൽ കൃത്യമായ അയോഡിൻ്റെ അളവ് നമ്മൾ ഉറപ്പ് വരുത്താറില്ല. അത്തരത്തിൽ ശരീരത്തിൽ അയോഡിന്റെ അളവ് കുറയുമ്പോൾ ശരീരം ക‍ൃത്യമായ മുന്നറിയിപ്പുകൾ തരും. ഇവ എന്തെല്ലാമാണെന്ന് അറിയണ്ടേ…

വീർത്ത മുഖം അല്ലെങ്കിൽ വീർത്ത കണ്ണുകൾ

നിങ്ങളുടെ മുഖത്തിന് ചുറ്റും സ്ഥിരമായി വീക്കമുണ്ടാകുന്നതോ നിങ്ങളുടെ കണ്ണുകളിലെ വീക്കം വിട്ടുമാറാത്തതായോ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് അയോഡിൻ്റെ കുറവ് മൂലം സംഭവിക്കുന്നതായിരിക്കാം. കുറഞ്ഞ അയഡിൻ അളവ് നിങ്ങളുടെ ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. ഇത് മുഖത്തടക്കം വീക്കം ഉണ്ടാക്കും.

തൊണ്ടയിലെ മുഴ

നിങ്ങളുടെ തൊണ്ടയിൽ ഒരു മുഴ ഉള്ളതായി നിങ്ങൾക്ക് പലപ്പോഴും തോന്നാറുണ്ടോ, അതോ വ്യക്തമായ കാരണമൊന്നുമില്ലാതെ നിങ്ങളുടെ ശബ്ദം പരുപരുത്തതാകുന്നുണ്ടോ? ഇവ ഗോയിറ്റർ എന്നറിയപ്പെടുന്ന തൈറോയ്ഡ് ഗ്രന്ഥിയുടെ വികാസത്തിൻ്റെ ലക്ഷണങ്ങളായിരിക്കാം. ശബ്ദത്തിലുണ്ടാകുന്ന വ്യതിയാനം അയോഡിൻ്റെ കുറവ് മൂലം ഉണ്ടാക്കുന്നതായിരിക്കാം.

ഹൃദയമിടിപ്പ്

അസാധാരണമാംവിധത്തിലുള്ള ഹൃദയമിടിപ്പ് ചിലപ്പോൾ അയോഡിൻറെ കുറവിലേക്ക് വിരൽ ചൂണ്ടാം. അയോഡിനെ ആശ്രയിക്കുന്ന തൈറോയ്ഡ് ഹോർമോണുകൾ ആരോഗ്യകരമായ ഹൃദയമിടിപ്പ് നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ആവശ്യത്തിന് അയോഡിൻ ഇല്ലെങ്കിൽ, നിങ്ങളുടെ ഹൃദയം അതിൻ്റെ താളം നിലനിർത്താൻ പാടുപെടും.

മൂഡ് സ്വിം​ഗ്സ്

നിങ്ങൾക്ക് അമിതമായ ഉത്കണ്ഠയോ മാനസികാവസ്ഥയോ അസാധാരണമായ പ്രകോപനമോ തോന്നുന്നുണ്ടോ? വൈകാരികമായ ഉയർച്ച താഴ്ചകൾ ജീവിതത്തിൻ്റെ ഭാഗമാണെങ്കിലും. അയോഡിൻറെ കുറവ് നിങ്ങളുടെ തലച്ചോറിൻ്റെ രാസ സന്തുലിതാവസ്ഥയെ ബാധിക്കും. ഇത് അപ്രതീക്ഷിതമായ മൂഡ് സ്വിം​ഗ്സിലേക്കോ ഉത്കണ്ഠകളിലേക്കോ നയിക്കും.

കൈകളിലും കാലുകളിലും വിറയൽ അല്ലെങ്കിൽ മരവിപ്പ്

കൈകളിലും കാലുകളിലും മരവിപ്പുണ്ടാകുന്നതും വിറയൽ ഉണ്ടാവുന്നതും അയോഡിൻ്റെ അഭാവം മൂലമാകാൻ സാധ്യതയുണ്ട്. തൈറോയ്ഡ് ഹോർമോണുകളുടെ അളവ് കുറയുന്നത് നാഡികളുടെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

സ്ത്രീകളിൽ ആർത്തവ ചക്രം കൃത്യമാകാത്തത്

സ്ത്രീകളെ സംബന്ധിച്ചിടത്തോളം അയോഡിൻ്റെ കുറവ് ക്രമരഹിതമായ ആർത്തവത്തിനോ വർധിച്ച ആർത്തവപ്രവാഹത്തിനോ അല്ലെങ്കിൽ ഗർഭധാരണത്തിനുള്ള ബുദ്ധിമുട്ടുണ്ടാകുന്നതിനോ കാരണമായേക്കാം.

Content Highlights: Iodine is one of the most important nutrients the body needs. Iodine has effects ranging from metabolism to brain function

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us