തിരക്കുപിടിച്ച ലോകത്ത് സമ്മര്‍ദമില്ലാത്തവരായി ആരും ഇല്ല. സമ്മര്‍ദം മാനസികമായി നമ്മളെ തളര്‍ത്തുക മാത്രമല്ല ചെയ്യുന്നത്. പകരം ചര്‍മത്തെയും തലമുടിയെയും ബാധിക്കാറുണ്ട്. സമ്മര്‍ദത്തിലായിരിക്കുന്ന സമയത്ത് ശരീരം കോര്‍ട്ടിസോള്‍, സ്‌ട്രെസ് ഹോര്‍മോണ്‍ എന്നിവ പുറത്തുവിടുന്നു. ഇത് ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
സമ്മര്‍ദത്തിലായിരിക്കുമ്പോഴോ വിഷമിക്കുമ്പോഴോ ചര്‍മം ചുവന്നുതടിക്കുകയോ, വിയര്‍ക്കുകയോ ചെയ്യും. സമ്മര്‍ദം മുഖക്കുരു വര്‍ദ്ധിപ്പിക്കും. അതുപോലെ കൊളാജന്‍ രൂപീകരണം കുറയുന്നത് മുറിവ് ഉണങ്ങല്‍, ചര്‍മത്തിലെ വീക്കം എന്നിവയുണ്ടാക്കുകയും ചുളിവുകള്‍ ഉണ്ടാക്കുകയും ചെയ്യും. ഇവയെല്ലാം റോസേഷ്യ, ഹൈപ്പര്‍ പിഗ്മെന്റേഷന്‍ പോലുള്ള ദീര്‍ഘകാല രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
സ്‌ട്രെസ് മുടിയുടെ ആരോഗ്യത്തെയും ബാധിക്കാറുണ്ട്. മുടികൊഴിച്ചില്‍ രൂക്ഷമായ സമ്മര്‍ദംകൊണ്ട് സംഭവിക്കാം. സമ്മര്‍ദ ഘട്ടത്തിന് ശേഷമുളള മാസങ്ങളില്‍ കാര്യമായ മുടികൊഴിച്ചില്‍ അനുഭവപ്പെടാനും അകാലനരയ്ക്കും കാരണമാകുന്നു. സമ്മര്‍ദം തലയോട്ടിയുടെ സ്വാഭാവിക സന്തുലിതാവസ്ഥയെ മാറ്റിമറിയ്ക്കുന്നു. ഇത് അമിതമായ എണ്ണമയം, താരന്‍, വീക്കം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുണ്ട്. ഇത് തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യും.
Content Highlights : Stress takes a toll on Indian women's skin and hair