ചൂട് വെള്ളം കുടിച്ചാല്‍ വണ്ണം കുറയുമോ? ശ്രദ്ധിക്കൂ...

അതിരാവിലെ ചെറു ചൂട് വെള്ളം കുടിക്കുന്നതും പുതിന, ജീരകം, ​ഗ്രാമ്പൂ, ചെറുനാരങ്ങ, തേൻ തുടങ്ങി ചൂട് വെള്ളത്തിൽ പലവിധ ചേരുവകൾ ചേർത്ത് കുടിക്കുന്നതും വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന തരത്തിൽ വ്യാപക പ്രചാരം നേടിയിരുന്നു. യഥാർത്ഥത്തിൽ ചൂട് വെള്ളം കുടിക്കുന്നത് കൊണ്ട് വണ്ണം കുറയുമോ?

dot image

വണ്ണം കുറയ്ക്കുക എന്നത് ഇന്ന് എല്ലാവരുടേയും പ്രധാന ലക്ഷ്യമായി മാറിയിട്ടുണ്ട്. ഡയറ്റ് പ്ലാനിൽ മാറ്റം വരുത്തിയും, വർക്ക് ഔട്ട് ചെയ്തും, ജീവിതരീതികളിൽ മാറ്റം വരുത്തിയും എല്ലാം എങ്ങനെ വണ്ണം കുറയ്ക്കാമെന്ന ​ഗവേഷണത്തിലാണ് ഇവരെല്ലാം. ഇതിൽ ഏറ്റവും പ്രചാരം നേടിയ കുറുക്കുവഴിയായിരുന്നു അതിരാവിലെ ചെറു ചൂട് വെള്ളം കുടിക്കുക എന്നത്. പുതിന, ജീരകം, ​ഗ്രാമ്പൂ, ചെറുനാരങ്ങ, തേൻ തുടങ്ങി ചൂട് വെള്ളത്തിൽ പലവിധ ചേരുവകൾ ചേർത്ത് കുടിക്കുന്നതും വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന തരത്തിൽ വ്യാപക പ്രചാരം നേടിയിരുന്നു. യഥാർത്ഥത്തിൽ ചൂട് വെള്ളം കുടിക്കുന്നത് കൊണ്ട് വണ്ണം കുറയുമോ?

ഒറ്റവാക്കിൽ ഉത്തരം പറയാം, ഇല്ല. ചൂട് വെള്ളത്തിൽ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നും അടങ്ങിയിട്ടില്ലെന്നാണ് ന്യൂട്രീഷനിസ്റ്റ് ആയ അമിത ​ഗാദ്രെ പറയുന്നത്. എന്നാല്‍ ദിവസവും രാവിലെ ചൂട് വെള്ളം കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ ടോക്സിനുകളെ പുറന്തള്ളി ദഹനപ്രക്രിയയെ സു​ഗമമാക്കാൻ സഹായിക്കുമെന്നും അമിത ​ഗാദ്രെ പറയുന്നു. കുടലിൻ്റെ ആ​രോ​ഗ്യം വർധിപ്പിക്കാനും ഇത് സഹായിക്കും.

അപ്പോൾ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന കാര്യം എന്തായിരിക്കും? കലോറി കുറയ്ക്കുക. അതായത് നമ്മൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ കലോറി ശരീരത്തിൽ നിന്നും ഇല്ലാതാക്കണം എന്ന് സാരം. ഒരു ദിവസം മുഴുവൻ ഊർജസ്വലതയോടെയിരിക്കാൻ നമ്മുടെ ശരീരത്തിൽ നിശ്ചിത അളവിൽ കലോറി അത്യാവശ്യമാണ്. പ്രായം, ലിം​ഗം, വെയ്റ്റ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇത്. സ്ഥിരമായി കലോറി കമ്മിയായിരിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും എന്നാണ് ന്യൂട്രീഷ്യനിസ്റ്റും കോച്ചുമായ മോ​ഹിത മാസ്കരെൻഹാസ് പറയുന്നത്.

കലോറി കുറയ്ക്കാൻ എന്തൊക്കെ ചെയ്യാം?

വണ്ണം കുറയ്ക്കാനുള്ള കുറുക്കുവഴി എന്താണെന്ന് മനസിലായില്ലേ. ഇനി ശരീരത്തിലെ കലോറി കുറയ്ക്കാൻ എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കിയാലോ?

പോർഷൻ സൈസ് കുറയ്ക്കുക

നിങ്ങൾക്ക് വണ്ണം കുറയ്ക്കണം എന്ന് ആ​ഗ്രഹമുണ്ടോ? എങ്കിൽ ആദ്യം ചെയ്യേണ്ടത് കഴിക്കുന്ന ആ​ഹാരത്തിൻ്റെ അളവ് കുറയ്ക്കുക എന്നതാണ്. ശരീരത്തിന്റെ ഭാരം കണക്കാക്കി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കാവുന്നതാണ്. അളവ് കുറയ്ക്കുന്നതിനായി ഭക്ഷണം കഴിക്കാതിരിക്കാനും പാടില്ല. കൃത്യമായ നേരങ്ങളില്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും അനിവാര്യമാണ്.

നെ​ഗറ്റീവ് കലോറിയടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക

ശരീരത്തിലേക്ക് വിതരണം ചെയ്യുന്നതിനേക്കാൾ കൂടുതൽ എനർജി ദഹനപ്രക്രിയക്ക് ആവശ്യപ്പെടുന്ന ഭക്ഷണങ്ങളെയാണ് നെ​ഗറ്റീവ് കലോറി ഫുഡ്സ് എന്ന് പറയുന്നത്. കാരറ്റ്, തക്കാളി, വെള്ളരിക്ക, ബ്രോക്കൊളി, ഓറഞ്ച്, ആപ്പിൾ, തണ്ണിമത്തൻ തുടങ്ങിയവയാണ് നെ​ഗറ്റീവ് കലോറി ഭക്ഷണങ്ങളിൽ‌ ചിലത്. ഇത്തരം പഴങ്ങളും പച്ചക്കറികളും പതിവാക്കുന്നത് കലോറി കുറയ്ക്കുന്നതിന് സഹായിക്കും.

നന്നായി വെള്ളം കുടിക്കുക

വെള്ളം ശരീരത്തിന് അത്യാവശ്യമാണ്. പല രോ​ഗങ്ങളിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കാൻ വെള്ളത്തിന് സാധിക്കും. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും വെള്ളം കുടിക്കുക എന്നത് പ്രധാനമാണ്. ആവശ്യമായ വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും ഒപ്പം വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കും. ഒരു ദിവസത്തിൽ ഇടയ്ക്കിടെ വെള്ളം കുടിയ്ക്കുന്നതിന് പുറമെ ഭക്ഷണം കഴിക്കുന്നതിന് മുമ്പായി ഒരു ​ഗ്ലാസ് വെള്ളം കുടിക്കാനും മറക്കരുത്.

കൃത്യസമയത്ത് ആഹാരം കഴിക്കുക

കൃത്യസമയത്ത് ആഹാരം കഴിക്കുന്ന ശീലം ഇന്ന് പൊതുവേ കുറവാണ്. എന്നാൽ വണ്ണം കുറയ്ക്കുന്നതിനും ശരീരം ആരോ​ഗ്യത്തോടെ നിലനിർത്തുന്നതിനും കൃത്യസമയത്ത് ആഹാരം കഴിക്കേണ്ടതുണ്ട്. വണ്ണം കുറയ്ക്കുന്നതിനായി ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതി പരീക്ഷിക്കുന്നവരും ഏറെയാണ്. കൃത്യമായി ഒരു ഡോകടറുടെ നിർദേശപ്രകാരം ഇന്റർമിറ്റന്റ് ഫാസ്റ്റിങ് നടത്തുന്നത് ശരീരത്തിന് ​ഗുണം ചെയ്യുമെന്നാണ് പഠനം. ഇവയ്ക്കൊപ്പം കൃത്യമായ വ്യായാമവും കൂടിയുണ്ടെങ്കില്‍ ഇനി വണ്ണമൊക്കെ പമ്പ കടക്കും.

Content Highlight: Can warm water drinks helps you loose weight?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us