വൃക്കയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഈ പത്തുശീലങ്ങള്‍ പതിവാക്കൂ

വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാന്‍ നാം തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

dot image

രോ ദിവസവും ആരോഗ്യകരമായ ശീലങ്ങളോടെ തുടങ്ങുന്നത് വൃക്കകളുടെ പ്രവര്‍ത്തനത്തെ വളരെയധികം ഗുണകരമായി സ്വാധീനിക്കും. ശരിയായ ജലാംശം,സമീകൃത ആഹാരം, സ്‌ട്രെസ് മാനേജ്‌മെന്റ് തുടങ്ങി ലളിതമായ ദിനചര്യകള്‍ ശീലമാക്കിയാല്‍ അത് വൃക്കകളെ മികച്ച ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും.

നന്നായി വെള്ളം കുടിക്കുക

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും വിഷവസ്തുക്കളെ പുറംതളളുന്നതിനും ശരിയായ വൃക്കകളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനും രാവിലെ എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് വ്യക്കകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

സ്ഥിരമായി വ്യായാമം ചെയ്യുക

രക്തചംക്രമണം മെച്ചപ്പെടുത്താനും വൃക്കകളുടെ പ്രവര്‍ത്തനം സുഗമമാക്കാനും വൃക്കകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പിന്തുണ നല്‍കുന്നതിന് സ്‌ട്രെച്ചിംഗ്, യോഗ, അല്ലെങ്കില്‍ വേഗത്തിലുള്ള നടത്തം പോലെയുള്ള ലഘുവായ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്.

പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍

വൃക്കകളുടെ പ്രവര്‍ത്തനത്തിന് ആരോഗ്യകരമായ അടിസ്ഥാനം നല്‍കുന്നതിന് പ്രഭാത ഭക്ഷണത്തില്‍ ചില ഭക്ഷണപദാര്‍ഥങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതായിട്ടുണ്ട്. പഴവര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍, ഒലിവ് ഓയില്‍ തുടങ്ങി വൃക്കകള്‍ക്ക് സഹായകരമായ ഭക്ഷണപദാര്‍ഥങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

പോഷക സമ്പുഷ്ടമായ പ്രഭാത ഭക്ഷണം

പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ ഇവ അടങ്ങിയ പോഷക സമ്പുഷ്ടമായ പ്രഭാത ഭക്ഷണം വൃക്കകളെ പരിപോഷിപ്പിക്കാനും ദിവസം മുഴുവന്‍ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കാനും സഹായിക്കും.

ഹെര്‍ബല്‍ ടീ ഉപയോഗിക്കുക

വൃക്കയിലെ വിഷാംശം ഇല്ലാതാക്കാനും വീക്കം കുറയ്ക്കാനും വൃക്കകളുടെ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനും ഹെര്‍ബല്‍ ടീ കുടിയ്ക്കുന്നത് ഗുണം ചെയ്യും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കുക

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന രീതിയില്‍ പ്രഭാത ഭക്ഷണം കഴിക്കാം. ഇതിലൂടെ വൃക്കകള്‍ക്ക് ദോഷം വരുത്തുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കും. ഇത് വൃക്കകളുടെ പൊതുവായ ആരോഗ്യം നിയന്ത്രിക്കാനും സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം സന്തുലിതമാക്കുക

രക്തസമ്മര്‍ദ്ദം ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യത്തെ ബാധിക്കുന്നു. നല്ല രീതിയില്‍ ആരോഗ്യകരമായ രക്തസമ്മര്‍ദം ഉറപ്പാക്കാക്കാന്‍ യോഗയോ ധ്യാനമോ ശീലിക്കാവുന്നതാണ്.

കഫീന്റെ ഉപയോഗം കുറയ്ക്കുക

പ്രഭാതത്തില്‍ ദിവസവും കാപ്പി കുടിയ്ക്കുന്ന സ്വഭാവം ഉണ്ടെങ്കില്‍ അത് മാറ്റുന്നതാണ് ഉത്തമം. കാരണം നിര്‍ജലീകരണം തടയുന്നതിനും വൃക്കകളുടെ പ്രവര്‍ത്തന ഭാരം കുറയ്ക്കുന്നതിനും ശരിയായ ജലാംശം നിലനിര്‍ത്തുന്നതിനും രാവിലെ കാപ്പി കുടിക്കുന്നത് പരിമിതപ്പെടുത്തുക. ഇത് വൃക്കകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

ആഴത്തിലുള്ള ശ്വസനം

സമ്മര്‍ദം ഒഴിവാക്കാനും ശ്വാസോച്ഛ്വാസം സുഗമമാക്കാനും ഓക്‌സിജന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കാനും രക്തചംക്രമണവും അവയവങ്ങളുടെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തി വൃക്കകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും ശ്വസന വ്യായാമങ്ങള്‍ സഹായിക്കും.

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക

ഭക്ഷണത്തില്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതിന് വൃക്കകളുടെ പ്രവര്‍ത്തനത്തെ വളരെയധികം സഹായിക്കും. വൃക്കകളുടെ ആയാസം കുറയ്ക്കുന്നതിനും ദിവസം മുഴുവന്‍ സന്തുലിതമായ വൃക്കകളുടെ പ്രവര്‍ത്തനം നിലനിര്‍ത്താനും രാവിലെ ഉയര്‍ന്ന സോഡിയം ഭക്ഷണത്തില്‍ ഒഴിവാക്കുക.

Content Highlights :Starting each day with healthy habits can have a huge positive impact on kidneys function

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us