ശരീരഭാരം കുറയുന്നില്ലേ? അത്താഴം കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

അത്താഴത്തിന് എന്ത് കഴിക്കണം, അല്ലെങ്കില്‍ എന്ത് ഒഴിവാക്കണം, ഏത് സമയമാണ് അത്താഴം കഴിക്കാന്‍ അനുയോജ്യം, എത്രമാത്രം കഴിക്കണം... ഇതിനെകുറിച്ചെല്ലാം ചിന്തിച്ചിട്ടുണ്ടോ?

dot image

ശരീരഭാരം കുറയ്ക്കാന്‍ പലരും പല മാർഗങ്ങളാണ് സ്വീകരിക്കുന്നത്. എത്ര കഷ്ടപ്പെട്ടിട്ടും ഭാരം കുറയുന്നില്ലെന്ന് വിഷമം പറയുന്നവരും നമുക്ക് ചുറ്റുമുണ്ട്. ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, ഭക്ഷണക്രമം, ജീവിതശൈലി, ഉറക്ക രീതികള്‍ എന്നിവ ശരീര ഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകങ്ങളാണ്. ശരീരഭാരം കുറയ്ക്കാന്‍ ആരോഗ്യകരമായ പ്രഭാത ഭക്ഷണത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് വളരെയധികം നമ്മൾ വായിച്ചിട്ടുണ്ടെങ്കിലും അത്താഴ രീതികള്‍ പലപ്പോഴും അവഗണിക്കപ്പെടാറാണ് പതിവ്. നിങ്ങള്‍ അത്താഴത്തിന് എന്ത് കഴിക്കണം, അല്ലെങ്കില്‍ എന്ത് ഒഴിവാക്കണം, ഏത് സമയമാണ് അത്താഴം കഴിക്കാന്‍ അനുയോജ്യം, എത്രമാത്രം കഴിക്കണം… ഇതിനെകുറിച്ചെല്ലാം ചിന്തിച്ചിട്ടുണ്ടോ?

അത്താഴ സമയത്ത് ചെയ്യുന്ന ചില തെറ്റുകളായിരിക്കാം ചിലപ്പോള്‍ ശരീരം ഭാരം കുറക്കാന്‍ തടസ്സം നില്‍ക്കുന്നത്. ആ ഭക്ഷണ രീതികള്‍ ശരീരഭാരം വര്‍ധിപ്പിക്കുകയാകും ചെയ്യുക. തെറ്റുകള്‍ കണ്ടെത്തി അവ എങ്ങനെ ഒഴിവാക്കാമെന്ന് നോക്കാം,

  • അത്താഴം ലഘുവായി കഴിക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ‌ ദഹനപ്രക്രിയയെ മന്ദ​ഗതിയിലാക്കും. ഭക്ഷണക്രമം, ജീവിതശൈലി, ഉറക്ക രീതികള്‍ അല്ലെങ്കിൽ അമിതമായി ഭക്ഷണം കഴിക്കുന്നതോ ദഹനപ്രക്രിയയെ തടസപ്പെടുത്തും.
  • ദഹനത്തെ സഹായിക്കുന്ന എന്തു ഭക്ഷണവും ശരീരത്തിന് ​ഗുണം ചെയ്യും. സാലഡുകൾ, സൂപ്പുകൾ, പച്ചക്കറികൾ എന്നിവ അത്താഴത്തിനായി തിരഞ്ഞെടുക്കുന്നത് ശരീരഭാരം കുറയ്ക്കാനായി സഹായിക്കും.
  • അത്താഴം നേരത്തെ കഴിക്കുന്നതാണ് ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും നല്ലത്. ശരീരഭാരം കുറയ്ക്കാനും നല്ല ദഹനം നടക്കുന്നതിനും ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപ് അത്താഴം കഴിക്കണം. അതേസമയം വൈകിയുള്ള ഭക്ഷണ രീതി ശരീരഭാരം കൂട്ടാനും കാരണമാകും.
  • കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനും പ്രാധാന്യമുണ്ട്. ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ ആണെങ്കിൽ പോലും കഴിക്കുന്നതിൻ്റെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അമിത കലോറിയുടെ ഉപയോ​ഗം ശരീരഭാരം വർധിപ്പിക്കും.
  • ഭക്ഷണം കഴിക്കാനായി ചെറിയ പ്ലേറ്റുകൾ തിരഞ്ഞെടുക്കുക. ആവശ്യത്തിന് ഭക്ഷണം കഴിക്കാൻ ഇത് പ്രോത്സാഹിപ്പിക്കും. ഭക്ഷണം എടുക്കുമ്പോൾ അതിന്റെ അളവ് ശ്രദ്ധിക്കേണ്ടത് പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. കൂടുതൽ ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
  • ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. പ്രോട്ടീൻ കുറഞ്ഞ ഭക്ഷണങ്ങളാണ് അത്താഴത്തിന് കഴിക്കുന്നതെങ്കിൽ വീണ്ടും വിശപ്പ് അനുഭവപ്പെടും.
  • കാർബോഹൈഡ്രേറ്റ് അടങ്ങിയ വൈറ്റ് ബ്രെഡ് അല്ലെങ്കിൽ പാസ്ത പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ‌ അത്താഴത്തിന് കഴിക്കാതിരിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും കൊഴുപ്പ് സംഭരിക്കുന്നത് കൂടുന്നതിനും കാരണമാകും.
  • വറുത്തതോ ഉയർന്ന കൊഴുപ്പുള്ളതോ ആയ ഭക്ഷണങ്ങൾ കലോറി കൂടുതലുള്ളതും ദഹിപ്പിക്കാൻ ബുദ്ധിമുട്ടുള്ളതുമാണ്. അത്താഴത്തിന് അത്തരത്തിലുള്ള ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.
  • അത്താഴത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്താതിരുന്നാൽ അത് ദഹനത്തെ ബാധിക്കും. ആവശ്യമായ പോഷകങ്ങളും നാരുകളും നഷ്ടപ്പെടാനും കാരണമാകും. അത്താഴം ഒഴിവാക്കുന്നത് വിശപ്പിനും പിറ്റേന്ന് രാവിലെ അമിതമായി ഭക്ഷണം കഴിക്കുന്നതിനും ഇടയാക്കും. ദഹനപ്രക്രിയ സുഗമമാക്കാൻ അത്താഴത്തിന് ലഘുവായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുക.
  • പഞ്ചസാര പാനിയങ്ങളുടെ ഉപയോ​ഗം കൂടിയാൽ കലോറി കൂടുകയും കൊഴുപ്പിനെ നശിപ്പിക്കുന്നത് തടയുകയും ചെയ്യുന്നു. സോഡകൾ, മധുരമുള്ള ചായകൾ, അല്ലെങ്കിൽ ജ്യൂസുകൾ എന്നിവ അത്താഴ സമയത്ത് കഴിക്കുന്നത് ഒഴിവാക്കുക. ശരീരഭാരം കുറയ്ക്കാൻ വെള്ളം, ഹെർബൽ ടീ അല്ലെങ്കിൽ മറ്റ് കലോറി കുറഞ്ഞ പാനീയങ്ങൾ ഉപയോ​ഗിക്കാവുന്നതാണ്.
  • ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുകയോ ഫോണിൽ സ്ക്രോൾ ചെയ്യുകയോ ചെയ്യുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാം. ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ശ്രമിക്കുക.
  • ധാരാളം മസാലകൾ ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ, ക്രീം അടങ്ങിയ ഭക്ഷങ്ങൾ, വെണ്ണ അല്ലെങ്കിൽ മയോനൈസ് പോലുള്ളവ അനാവശ്യ കലോറികൾ നൽകും. അത്തരം ഭക്ഷണങ്ങൾ അത്താഴത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുക.

Content Highlights: Dinner mistakes that compromise weight loss goal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us