തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ വിവധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവരാണ് നമ്മൾ. പല തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. എന്നാൽ തലച്ചോറിൻ്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ ശാരീരികമോ മാനസികമോ ഏത് തരത്തിലുള്ള വ്യായാമത്തിനും സ്ഥിരത ആവശ്യമാണെന്ന് മാത്രം. തുടര്‍ച്ചയായി വ്യായാമം ചെയ്യുമ്പോള്‍ മാത്രമേ ആവശ്യമുള്ള സമയ പരിധിക്കുള്ളില്‍ ഫലം കാണുകയുള്ളൂ. നിങ്ങൾക്ക് കുറച്ച് മിനിറ്റുകള്‍ വീതം തുടര്‍ച്ചയായി 30 ദിവസം മാറ്റി വെക്കാന്‍ സാധിച്ചാല്‍ തലച്ചോറിൻ്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നിങ്ങളുടെ പക്കല്‍ കുറച്ച് മിനിറ്റുകള്‍ മാറ്റിവെക്കാനുണ്ടോ? എങ്കില്‍ കുറച്ച് വ്യായാമങ്ങള്‍ പരിചയപ്പെടാം.
സാവധാനത്തില്‍ ആഴത്തിൽ ശ്വാസം എടുത്ത് വിടുക. നാല് തവണ ശ്വാസം ഉള്ളിലേക്ക് എടുത്ത്, പുറത്തേക്ക് വിടുക. നിങ്ങളുടെ ശ്വാസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കണം ചെയ്യേണ്ടത്. ഇത്തരത്തില്‍ സ്ഥിരമായി ചെയ്യുന്നത് ഫോക്കസ് മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
അവസാനം വായിച്ച പുസ്തകത്തില്‍ നിന്നോ ലേഖനത്തില്‍ നിന്നോ ഉള്ള ചില ഭാഗങ്ങൾ ഓര്‍ത്തെടുക്കുക. മെമ്മറി നിലനിര്‍ത്താനും ശ്രദ്ധകേന്ദ്രീകരിക്കാനും ആ ഭാഗങ്ങൾ നാല് മിനിറ്റ് വിഷ്വലൈസ് ചെയ്യുക.
പലതരം ഗെയിമുകള്‍ കളിക്കുന്നവരാണ് നമ്മള്‍. നമ്മുടെ മെമ്മറി കൂട്ടുന്നതിനായി കളിക്കാവുന്ന ഗെയിമാണ് വേഡ് ഗെയിം. ക്രമരഹിതമായ വാക്കുകള്‍ തിരഞ്ഞെടുത്ത് അതുമായി ബന്ധപ്പെട്ട വാക്കുകളെ കുറിച്ച് ചിന്തിക്കുക. ഉദാഹരണത്തിന്, 'ആപ്പിള്‍' 'പഴം', 'മരം', തുടങ്ങിയവ. ഇത് ക്രിയേറ്റീവായി ചിന്തിക്കാനും മെമ്മറി കണക്ഷനുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വേഡ് ഗെയിം ബോര്‍ഡ്, കാര്‍ഡ് അല്ലെങ്കില്‍ വീഡിയോ ഗെയിമുകളായും കളിക്കാവുന്നതാണ്.
30 സെക്കന്‍ഡ് ഒരു മുറി നിരീക്ഷിച്ച് ഒരു ഒബ്ജക്റ്റ് കണ്ടെത്തുക. ശേഷം കണ്ണുകള്‍ അടയ്ക്കുക. നിങ്ങള്‍ കണ്ട വസ്തുക്കളെ മനസില്‍ പട്ടികപ്പെടുത്തുക. ഇത് ശ്രദ്ധയും മെമ്മറി വളർച്ചയുണ്ടാകാനും സഹായിക്കുന്നു.
കണക്കുകള്‍ മനസില്‍ പരിഹരിക്കുക. ഉദാഹരണത്തിന് 37+48 ഇത് മനസില്‍ കൂട്ടി ഉത്തരം കണ്ടെത്തുക. ഈ കണക്കുകള്‍ പരിഹരിക്കുന്നതിനായി പേപ്പറിന്റേയോ കാല്‍ക്കുലേറ്ററിന്റേയോ മൊബൈല്‍ഫോണിന്റേയോ സഹായം തേടാതിരിക്കുക. മനസില്‍ കണക്കുകൂട്ടി ഉത്തരം കണ്ടെത്തുന്നത് ഏകാഗ്രത കൂട്ടാനും ശ്രദ്ധ കേദ്ധ്രീകരിക്കാനുള്ള ശക്തിയും വര്‍ധിപ്പിക്കുന്നു.
അക്കങ്ങളുടെയോ അക്ഷരങ്ങളുടെയോ ഒരു ശ്രേണി നോക്കുക. (ഉദാ. 1, 3, 5, 7)ശേഷം പാറ്റേണ്‍ തിരിച്ചറിയുക. ഇത് ലോജിക്കല്‍ ചിന്തയും ശ്രദ്ധയും വർധിപ്പിക്കാൻ സഹായിക്കുന്നു.
കണ്ണുകള്‍ അടച്ച് സമാധാനപരമായ ഒരു രംഗം സങ്കല്‍പ്പിക്കുക (ഉദാ. ബീച്ച്, വനം). ശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നതിന് 4 മിനിറ്റ് ആ രംഗത്തിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് ( മണം, രുചി, ശബ്ദം etc) ശ്രദ്ധ കേന്ദ്രീകരിക്കുക.
ഒരു വാക്ക് തിരഞ്ഞെടുത്ത് പിന്നിലേക്ക് എഴുതുക (ഉദാ. 'TABLE' ? 'ELBAT'). ഇത്തരത്തില്‍ ചെയ്യുന്നത് മെമ്മറിയും ഏകാഗ്രതയും ശക്തിപ്പെടുത്തുന്നു.
കാണുന്നതിലും കേള്‍ക്കുന്നതിലും അനുഭവിക്കുന്നതിലും ഗന്ധമറിയുന്നതിലും രുചിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ 2 മിനിറ്റ് എടുക്കുക. ഇത് ശ്രദ്ധയും മാനസിക വ്യക്തതയും വര്‍ധിപ്പിക്കുന്നു.
അക്ഷരമാല പിന്നിലേക്ക് വായിക്കുക. ഇത് മെമ്മറിയും ഫോക്കസും വര്‍ധിപ്പിക്കുന്നു. പരിചിതമായ പാറ്റേണുകള്‍ തകര്‍ക്കാന്‍ തലച്ചോറിനെ വെല്ലുവിളിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്.
തലച്ചോറിനെ പരിശീലിപ്പിക്കാനും മെമ്മറി മെച്ചപ്പെടുത്താനും സഹായിക്കുന്നതിനായി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി മുന്നോട്ടുെവക്കുന്ന ചില നുറുങ്ങു വഴികള്‍ ഇതാ.
തലച്ചോറിനെ പരിശീലിപ്പിക്കാനും ഓർമ്മശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നതിനായി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോർട്ട് മുന്നോട്ടു വെക്കുന്ന ചില നുറുങ്ങു വഴികള്‍ ഇതാ,
മസ്തിഷ്‌കത്തിന് നമ്മുടെ പ്രായത്തിന് അനുസരിച്ച് പഠിക്കാനും വളരാനും കഴിയും. ഈ പ്രക്രിയയെ ബ്രെയിന്‍ പ്ലാസ്റ്റിസിറ്റി എന്നാണ് വിളിക്കുക. ഇത് പതിവായി ശീലിക്കേണ്ടതുണ്ട്.
പ്രായമാകുമ്പോള്‍ മെമ്മറിയും ചിന്താശേഷിയും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായേക്കാം. ഇത് തടയുന്നതിന് മസ്തിഷ്‌ക ശേഷി നിലനിര്‍ത്തുന്നത് പ്രധാനമാണ്.
ഓർമ്മശക്തി, ഏകാഗ്രത, തുടങ്ങിയ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ശാരീരിക വ്യായാമത്തിന് കഴിയുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു.
മസ്തിഷ്‌ക പരിശീലനം എല്ലായ്‌പ്പോഴും ശാരീരികമായിരിക്കണമെന്നില്ല. ക്രിയേറ്റീവായുള്ള കാര്യങ്ങള്‍ ചെയ്യുന്നതും ഗുണപ്രദമാണ്.
തലച്ചോറിനെ നന്നായി പരിശീലിപ്പിക്കുന്നതിന് വെല്ലുവിളി നിറഞ്ഞതും സങ്കീര്‍ണ്ണവും പുതിയതുമായ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കുക. ഈ പ്രവര്‍ത്തനങ്ങള്‍ തലച്ചോറിനെ സ്വാധീനിക്കുകയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
പ്രശ്‌നപരിഹാരം അല്ലെങ്കില്‍ സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക എന്നത് മസ്തിഷ്‌ക പരിശീലനത്തിന് മികച്ചതാണ്.
Content Highlights: Brain function can be further improved